newsroom@amcainnews.com

ബ്ലോസ്റ്റ് ഫർണസും കോക്ക് നിർമ്മാണ പ്രവർത്തനങ്ങളും അടച്ചുപൂട്ടുന്നു; ഒൻ്റാരിയോയിലെ ആൽഗോമ സ്റ്റീൽ മിൽ 1,000 തൊഴിലാളികൾക്ക് പിരിച്ചുവിടൽ നോട്ടീസ് നൽകി

കാനഡയിലെ നോർത്തേൺ ഒൻ്റാരിയോയിലുള്ള ആൽഗോമ സ്റ്റീൽ മിൽ ഏകദേശം 1,000 തൊഴിലാളികൾക്ക് പിരിച്ചുവിടൽ നോട്ടീസ് നൽകി. യു.എസ്. താരിഫുകളുടെയും വിപണികളിലെ മറ്റ് ചില പ്രശ്നങ്ങളെയും തുടർന്നാണ് തീരുമാനം. സൗൾട്ട് സ്റ്റീ. മാരിയിലുള്ള പ്ലാൻ്റിലെ 1000 ജീവനക്കാർക്ക് നൽകിയ നോട്ടീസ് 2026 മാർച്ച് 23 മുതൽ പ്രാബല്യത്തിൽ വരും. കമ്പനിയുടെ ബ്ലോസ്റ്റ് ഫർണസും കോക്ക് നിർമ്മാണ പ്രവർത്തനങ്ങളും അടച്ചുപൂട്ടുന്നതിൻ്റെ ഭാഗമായാണ് ഈ നടപടി.

ഏകദേശം 2,500 ഓളം ജീവനക്കാരുള്ള കമ്പനിയിലെ തൊഴിലാളികളിൽ മൂന്നിലൊന്ന് പേരെ നടപടി ബാധിക്കും. ബ്ലാസ്റ്റ് ഫർണസ് അടച്ചുപൂട്ടി 2026-ൻ്റെ തുടക്കത്തിൽ ഇലക്ട്രിക് ആർക്ക് ഫർണസിലേക്ക് (Electric Arc Furnace) മാറാനുള്ള കമ്പനിയുടെ പദ്ധതിയുമായി ബന്ധപ്പെട്ട് ചില പിരിച്ചുവിടലുകൾ നേരത്തെ തന്നെ പ്രതീക്ഷിച്ചിരുന്നു.

ജോലി നഷ്ടം പരിമിതപ്പെടുത്തുന്നതിനായി കമ്പനിക്ക് അടുത്തിടെ 500 മില്യൺ ഡോളർ സർക്കാർ വായ്പ നല്കിയിരുന്നു. തൊഴിലാളികളിൽ 900 പേരെ ഈ പിരിച്ചുവിടൽ ബാധിക്കുമെന്നും സൗൾട്ട് സ്റ്റീ. മാരിയിലെ നിർമ്മാണ വ്യവസായത്തിന് ഇത് കനത്ത തിരിച്ചടിയാകുമെന്നും യുണൈറ്റഡ് സ്റ്റീൽവർക്കേഴ്സ് പ്രസിഡൻ്റ് മൈക്ക് ഡാ പ്രാറ്റ് പറഞ്ഞു. തൊഴിലാളികൾക്ക് പുതിയ തൊഴിലുകൾ കണ്ടെത്താൻ സഹായിക്കുന്ന മൈറ്റിഗേഷൻ സ്ട്രാറ്റജികൾ കമ്പനിയും യൂണിയനും ചേർന്ന് ആസൂത്രണം ചെയ്യുന്നുണ്ട്.

You might also like
Ramanattukara - Karipur Elevated Highway: Renewed hopes for the project

രാമനാട്ടുകര – കരിപ്പൂർ എലിവേറ്റഡ് ഹൈവേ: പദ്ധതിക്ക് വീണ്ടും പ്രതീക്ഷ

Flames burn again in 'Idli Paati's' kitchen; ₹1 idli sales resumed

‘ഇഡ്ഡലിപ്പാട്ടി’യുടെ പാചകപ്പുരയിൽ വീണ്ടും തീനാളങ്ങൾ; ഒരു രൂപയുടെ ഇഡ്ഡലി വിൽപ്പന പുനരാരംഭിച്ചു

ബ്രിട്ടിഷ് കൊളംബിയ നിവാസികൾ പോളിങ് ബൂത്തിലേക്ക്: ഒക്ടോബർ 24-ന് പൊതുതിരഞ്ഞെടുപ്പ്

Two Toronto police officers hurt after collision with fleeing vehicle

ഓടിരക്ഷപ്പെടാൻ ശ്രമിച്ച വാഹനം ഇടിച്ചു; ടൊറന്റോയിൽ രണ്ട് പൊലീസുകാർക്ക് പരുക്ക്

OAS പെൻഷൻ വർധിപ്പിച്ച് CRA: ഒക്ടോബർ മുതൽ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ

ഡാലസിൽ ത്രിദിന ഉപവാസ പ്രാർത്ഥനാ ധ്യാനം ‘തപസ്’ ഒക്ടോബർ രണ്ടു മുതൽ

Top Picks for You
Top Picks for You