newsroom@amcainnews.com

റീകോൾ ഹർജി: ആൽബർട്ട പ്രീമിയർ ഡാനിയേൽ സ്മിത്ത് ഉത്തരവാദിയെന്ന് ഗിൽ മക്ഗോവൻ

ആൽബർട്ട പ്രീമിയർ ഡാനിയേൽ സ്മിത്തിന്റെ യുണൈറ്റഡ് കൺസർവേറ്റീവ് പാർട്ടിയിലെ (UCP) ഡസനിലധികം കോക്കസ് അംഗങ്ങൾ റീകോൾ ഹർജികൾ നേരിടുന്നതിൽ പ്രീമിയർ മാത്രമാണ് കുറ്റക്കാരിയെന്ന് ആൽബർട്ട ഫെഡറേഷൻ ഓഫ് ലേബർ (AFL) പ്രസിഡന്റ് ഗിൽ മക്ഗോവൻ. തന്റെ സർക്കാരിനെ അട്ടിമറിക്കാൻ ഗിൽ മക്ഗോവനും മറ്റ് ലേബർ നേതാക്കളും റീകോൾ നിയമം ദുരുപയോഗം ചെയ്യുകയാണെന്ന് ഡാനിയേൽ സ്മിത്ത് ആരോപിച്ചിരുന്നു. ഈ ആരോപണങ്ങൾ തെറ്റാണെന്നും, റീകോൾ നിയമം തൻ്റെ സർക്കാരിനെതിരെ ഉപയോഗിക്കുമ്പോൾ അതിൽ ന്യായീകരണത്തിനാണ് പ്രീമിയർ ശ്രമിക്കുന്നതെന്നും മക്ഗോവൻ പ്രതികരിച്ചു.

റീകോൾ ഹർജികൾ AFL സംഘടിപ്പിക്കുകയോ, അതിനായി പണം നൽകുകയോ, ഒപ്പ് ശേഖരണത്തിനായി ആളുകളെ എത്തിക്കുകയോ ചെയ്തിട്ടില്ലെന്ന് മക്ഗോവൻ വ്യക്തമാക്കി. പ്രീമിയറും ചില മന്ത്രിമാരും ഉന്നയിച്ച ഇത്തരം അവകാശവാദങ്ങൾ അദ്ദേഹം നിഷേധിച്ചു. ആൽബർട്ടയിലെ അധ്യാപകരുടെ പണിമുടക്ക് അവസാനിപ്പിക്കാൻ സർക്കാർ ‘നോട്ട്‌ വിത്ത്‌ സ്‌റ്റാൻഡിംഗ് ക്ലോസ്’ ഉപയോഗിച്ചതിന് ശേഷം ഹർജികൾ കൊണ്ടുവരാൻ നോക്കിയെങ്കിലും അത്തരം കാര്യങ്ങളിൽ നിയമപരമായി ഇടപെടാൻ കഴിയില്ലെന്ന് പിന്നീട് മനസ്സിലാക്കിയതായും അദ്ദേഹം കൂട്ടിച്ചേർത്തു. റീകോൾ ഹർജികളെക്കുറിച്ചും ആളുകൾക്ക് എവിടെ ഒപ്പിടാമെന്നതിനെക്കുറിച്ചും വിവരം പ്രചരിപ്പിക്കുക മാത്രമാണ് നിലവിൽ താൻ ചെയ്യുന്നതെന്നും . സ്മിത്തിന്റെ കോക്കസിലെ 14 അംഗങ്ങളെ നീക്കം ചെയ്യാനുള്ള ഒപ്പ് ശേഖരണ കാമ്പയിനുകൾ നിലവിൽ നടക്കുന്നുണ്ട്.

You might also like
Tragedy for a 5-year-old trapped inside a car in intense heat; parents arrested

കൊടുംചൂടിൽ കാറിനുള്ളിൽ കുടുങ്ങി അഞ്ച് വയസ്സുകാരന് ദാരുണാന്ത്യം; മാതാപിതാക്കൾ അറസ്റ്റിൽ

കാനഡ പിടിച്ചെടുക്കും: ഭീതി പടർത്തി ലോറൻസ് ബിഷ്‌ണോയി സംഘത്തിന്‍റെ കത്ത് പുറത്ത്

ന്യൂയോര്‍ക്കിൽ ഫെഡറല്‍ ഇമിഗ്രേഷന്‍ വിഭാഗം പരിശോധന: 2,197 പേര്‍ അറസ്റ്റില്‍

വോട്ടർ പട്ടിക ചോർന്നു: പുതിയ നിയമനിർമ്മാണത്തിനൊരുങ്ങി ആൽബർട്ട സർക്കാർ

Trump threatens EU over 'hostile' Canada association plan

കാനഡയുടെ യൂറോപ്യൻ യൂണിയൻ അസോസിയേറ്റ് അംഗത്വ പ്ലാനിൽ യൂറോപ്പിന് മുന്നറിയിപ്പുമായി ട്രംപ്; വ്യാപാര ബന്ധം വിച്ഛേദിക്കുമെന്ന് ഭീഷണി

Prime Minister Mark Carney to bring billions in investments to Canada; major CEOs summit in Toronto to counter U.S. moves

കാനഡയിലേക്ക് കോടികളുടെ നിക്ഷേപമെത്തിക്കാൻ പ്രധാനമന്ത്രി മാർക്ക് കാർണി; യുഎസ് നീക്കങ്ങളെ പ്രതിരോധിക്കാൻ വൻകിട സിഇഒമാരുടെ ഉച്ചകോടി ടൊറന്റോയിൽ

Top Picks for You
Top Picks for You