newsroom@amcainnews.com

നാസ മോഡലിൽ കൺട്രോൾ റൂം; ദുരന്തനിവാരണ പദ്ധതിയുമായി കാനഡ

ദുരന്ത നിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് കാനഡയിൽ പുതിയ ഓപ്പറേഷൻസ് സെന്ററിനു രൂപം നൽകുമെന്ന് ഫെഡറൽ സർക്കാർ പ്രഖ്യാപിച്ചു. നാസയുടെ മിഷൻ കൺട്രോൾ റൂം മാതൃകയിലായിരിക്കും പ്രധാന കേന്ദ്രമായ ‘ഓപ്പറേഷണൽ സെന്റർ’ രൂപകൽപ്പന ചെയ്യുക. അഞ്ഞൂറിലധികം വിവരസ്രോതസ്സുകളുമായി ബന്ധിപ്പിച്ച രണ്ട് നിലയോളം ഉയരമുള്ള സ്‌ക്രീനുകളും ഇതിൽ ഉൾപ്പെടുന്നു. 80 പേർക്ക് ഇരിക്കാനുള്ള സൗകര്യവും ഒരേ സമയം ഒന്നിലധികം അടിയന്തരാവസ്ഥകൾ കൈകാര്യം ചെയ്യാനുള്ള ശേഷിയും ഈ കേന്ദ്രത്തിനുണ്ടെന്ന് സർക്കാർ അറിയിച്ചു.

വിവിധ ഏജൻസികളിൽ നിന്നുള്ള ഉദ്യോഗസ്ഥരെയെല്ലാം ഏകോപിപ്പിക്കുന്നതു വഴി കാട്ടുതീ, വെള്ളപ്പൊക്കം, ഭീകരാക്രമണങ്ങൾ പോലുള്ള പ്രതിസന്ധികളിൽ രാജ്യമെമ്പാടുമുള്ള പ്രവർത്തനങ്ങൾ എളുപ്പത്തിൽ നിയന്ത്രിക്കാൻ സഹായിക്കുമെന്ന് എമർജൻസി മാനേജ്‌മെന്റ് മന്ത്രി എലീനർ ഓൾഷെവ്‌സ്‌കി വ്യക്തമാക്കി. പ്രവിശ്യകൾക്ക് സഹായം ആവശ്യമുള്ളപ്പോൾ വിഭവങ്ങൾ ഏകോപിപ്പിച്ച് നൽകാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്ന് ഓൾഷെവ്സ്കി അറിയിച്ചു. കേന്ദ്രത്തിൽ ഏകദേശം 150 ജീവനക്കാർ ജോലി ചെയ്യുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

You might also like

ഡാലസില്‍ ‘റേഡിയൻ്റ് സംഗീതരാവ് 2026’ 19ന്

India-Canada Trade Agreement: 4th Round of Comprehensive Economic Partnership Talks Concluded

ഇന്ത്യ-കാനഡ വ്യാപാര കരാർ: സമഗ്ര സാമ്പത്തിക പങ്കാളിത്ത ചർച്ചകളുടെ നാലാം ഘട്ടം സമാപിച്ചു

Bodies of Malayali women killed in America will be brought home next week

അമേരിക്കയിൽ കൊല ചെയ്യപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങൾ അടുത്ത ആഴ്ച നാട്ടിലെത്തിക്കും

Malayalam film 'Haaf' makes history at the Toronto International Film Festival

ടൊറന്റോ ചലച്ചിത്രമേളയിൽ ചരിത്രമെഴുതി മലയാള ചിത്രം ‘ഹാഫ്’

Karod–Kazhakootam Bypass: Escalating Antisocial Activities and Travel Hardships

കാറോഡ്– കഴക്കൂട്ടം ബൈപ്പാസ്: വർദ്ധിച്ചുവരുന്ന സാമൂഹികവിരുദ്ധ ശല്യവും യാത്രാ ദുരിതങ്ങളും

റവ. ഡോ. ജോർജ് എം. ജോൺ ടൊറൻ്റോയിൽ നിര്യാതനായി

Top Picks for You
Top Picks for You