newsroom@amcainnews.com

സ്റ്റഡി പെർമിറ്റ് വെട്ടിക്കുറച്ച് കാനഡ: പ്രധാന മാറ്റങ്ങൾ ഇതാ

വിദേശ വിദ്യാർത്ഥികൾക്ക് നൽകുന്ന സ്റ്റഡി പെർമിറ്റുകളുടെ എണ്ണം വെട്ടിക്കുറച്ചിരിക്കുകയാണ് കാനഡ. രാജ്യാന്തര വിദ്യാർത്ഥികൾ, താൽക്കാലിക വിദേശ തൊഴിലാളികൾ എന്നിവരടക്കമുള്ള താൽക്കാലിക താമസക്കാരുടെ എണ്ണം കുറയ്ക്കുകയെന്ന ലക്ഷ്യത്തിന്‍റെ ഭാഗമാണ് പുതിയ നടപടി. 2026-ൽ 408,000 സ്റ്റഡി പെർമിറ്റുകളായിരിക്കും നൽകുകയെന്ന് ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC) പ്രഖ്യാപിച്ചു. 2025 ലെ 437,000 എന്ന സ്റ്റഡി പെർമിറ്റ് ലക്ഷ്യത്തിൽ നിന്നും ഏഴു ശതമാനവും 2024 ലെ 485,000 സ്റ്റഡി പെർമിറ്റ് ലക്ഷ്യത്തിൽ നിന്നും 16 ശതമാനവും കുറവുമാണിത്. ഇമിഗ്രേഷൻ ലെവൽസ് പ്ലാൻ 2026-2028 ൽ വ്യക്തമാക്കിയിരുന്നതുപോലെ വരുന്ന വർഷം നൽകുന്ന 408,000 സ്റ്റഡി പെർമിറ്റുകളിൽ 155,000 എണ്ണം പുതുതായി വരുന്ന രാജ്യാന്തര വിദ്യാർത്ഥികൾക്കായി നീക്കിവയ്ക്കും. ശേഷിക്കുന്ന സ്റ്റഡി പെർമിറ്റുകൾ (253,000) നിലവിലുള്ളതും മടങ്ങിവരുന്നതുമായ വിദ്യാർത്ഥികൾക്കുമായിരിക്കും.

ജനസംഖ്യയുടെയും കഴിഞ്ഞ കാലത്തെ പ്രവണതയും അനുസരിച്ച് പ്രൊവിൻസുകൾക്കും ടെറിട്ടറികൾക്കുമുള്ള സ്റ്റഡി പെർമിറ്റുകൾ ഫെഡറൽ സർക്കാർ വിതരണം ചെയ്യുന്നു. വിപുലമായ DLI നെറ്റ്‌വർക്കും ചരിത്രപരമായ എൻറോൾമെൻ്റ് നിലവാരവും പരിഗണിച്ച് ഒൻ്റാരിയോയ്ക്ക് ഏറ്റവും കൂടുതൽ അലോക്കേഷൻ (70,074) ലഭിക്കും. തുടർന്നുള്ള സ്ഥാനങ്ങളിൽ കെബെക്ക് (39,474), ബ്രിട്ടിഷ് കൊളംബിയ (24,786) എന്നീ പ്രവിശ്യകൾ സ്ഥാനം പിടിച്ചിരിക്കുന്നു. ആൽബർട്ട (21,582), മാനിറ്റോബ (6,534), സസ്കാച്വാൻ (5,436), നോവസ്കോഷ (4,680), ന്യൂബ്രൺസ്വിക് (3,726), ന്യൂഫിൻലൻഡ് ആൻഡ് ലാബ്രഡോർ (2,358), പ്രിൻസ് എഡ്വേഡ് ഐലൻഡ് (774), നോർത്ത് വെസ്റ്റ് ടെറിറ്ററീസ് (198), യൂകോൺ (198), നൂനവൂട്ട് (180) എന്നിങ്ങനെയാണ് മറ്റു പ്രവിശ്യകളിലെയും ടെറിട്ടറികളുടെയും സ്റ്റഡി പെർമിറ്റ് വിഹിതം.

You might also like

വെനസ്വേലൻ എണ്ണ ശുദ്ധീകരണശാലകൾ തകർച്ചയിൽ; പുനരുദ്ധാരണം കടുത്ത പ്രതിസന്ധിയിൽ

Canada Tightens Work Permit Rules: Foreign Nationals Can No Longer Apply Before Joining Overseas Employer

കാനഡ വർക്ക് പെർമിറ്റ് ചട്ടങ്ങൾ കർശനമാക്കി: വിദേശ കമ്പനിയിൽ ജോലിയിൽ പ്രവേശിക്കുന്നതിന് മുൻപ് അപേക്ഷിക്കാനാകില്ല

₹10 Lakh Worth Diamond Jewelry Stolen; 'Thief Rat' Caught on CCTV, All Stolen Ornaments Recovered From Its Hole!

₹10 ലക്ഷത്തിന്റെ വജ്രാഭരണങ്ങൾ കവർന്നു; സിസിടിവിയിൽ കുടുങ്ങിയ ‘കള്ളൻ എലി’, നഷ്ടപ്പെട്ട ആഭരണങ്ങളെല്ലാം മാളത്തിൽ നിന്ന് കണ്ടെത്തി!

ടൊറൻ്റോയിൽ വെസ്റ്റ് നൈൽ വൈറസ് അണുബാധ: ജാഗ്രതാ നിർദ്ദേശം നൽകി ആരോഗ്യവകുപ്പ്

PGWP നിഷേധിച്ചതിനെതിരെ എഡ്മിന്‍റനിൽ പ്രതിഷേധവുമായി വിദേശ വിദ്യാർത്ഥികൾ

ശ്രദ്ധിക്കുക: OAS, GIS ആനുകൂല്യങ്ങൾ ഇന്ന് അക്കൗണ്ടിലേക്ക്

Top Picks for You
Top Picks for You