newsroom@amcainnews.com

ഒരു മിനിറ്റിനുള്ളിൽ ശക്തരായ നീന്തൽക്കാരെ പോലും തളർത്താൻ സാധ്യത; തണുത്ത വെള്ളത്തിൽ ഇറങ്ങുന്നവർ ജാഗ്രത പാലിക്കണമെന്ന് ടൊറൻ്റോ പോലീസിൻ്റെ മുന്നറിയിപ്പ്

തണുത്ത വെള്ളത്തിൽ ഇറങ്ങുന്നവർ ജാഗ്രത പാലിക്കണമെന്ന് ടൊറൻ്റോ പോലീസിൻ്റെ മുന്നറിയിപ്പ്. ഒൻ്റാരിയോ തടാകത്തിൽ വീണുപോയ ഒരാളെ രക്ഷപ്പെടുത്തിയതിനെ തുടർന്നാണ് തണുപ്പുള്ള വെള്ളത്തിനടുത്ത് പോകുന്നവർ ജാഗ്രത പാലിക്കണമെന്ന് ടൊറൻ്റോ പോലീസ് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയത്. കഴിഞ്ഞ വാരാന്ത്യത്തിൽ ഷുഗർ ബീച്ചിന് സമീപമാണ് ഒരാൾ തണുത്തുറഞ്ഞ വെള്ളത്തിലേക്ക് വീണത്. സംഭവ സ്ഥലത്ത് എത്തിയ പോലീസ് ഉദ്യോഗസ്ഥർ ഉടൻതന്നെ ഇയാളെ കരയിലെത്തിച്ച് പാരാമെഡിക്കൽ ജീവനക്കാർക്ക് കൈമാറി. പരിക്കുകളോടെ രക്ഷപ്പെട്ട ഇയാളെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഒരു മിനിറ്റിനുള്ളിൽ പോലും കഠിനമായ തണുപ്പ് ശക്തരായ നീന്തൽക്കാരെ പോലും തളർത്താൻ സാധ്യതയുണ്ടെന്ന് പൊലീസ് പറഞ്ഞു. അതിനാൽ തണുത്തുറഞ്ഞതോ വഴുക്കലുള്ളതോ ആയ സ്ഥലങ്ങളിൽ നിന്ന് മാറിനിൽക്കാൻ പോലീസ് പൊതുജനങ്ങളെ ഓർമ്മിപ്പിച്ചു. 20°C-ൽ താഴെ തണുപ്പുള്ള വെള്ളത്തിലാണ് മിക്ക മുങ്ങിമരണങ്ങളും സംഭവിക്കുന്നതെന്ന് കനേഡിയൻ സേഫ് ബോട്ടിംഗ് കൗൺസിൽ റിപ്പോർട്ട് ചെയ്യുന്നു. ആരെങ്കിലും തണുത്ത വെള്ളത്തിൽ വീണാൽ ഉടൻ 911-ൽ വിളിക്കാൻ അവർ നിർദ്ദേശിച്ചു. ടൊറൻ്റോ വാട്ടർഫ്രണ്ടിനടുത്ത് ജാഗ്രതയോടെയിരിക്കുക, സുരക്ഷിതമായിരിക്കുക, പരസ്പരം ശ്രദ്ധിക്കുക എന്ന വ്യക്തമായ സന്ദേശമാണ് പോലീസ് നൽകുന്നത്.

You might also like

അമേരിക്കന്‍ പൗരൻ ഹൈദരാബാദിലെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍; അന്വേഷണം ആരംഭിച്ചു

Deadly fire at CFB Wainwright renews compliance clash between oil operator and Alberta regulator

സീ.എഫ്.ബി വൈൻറൈറ്റിലുണ്ടായ (CFB Wainwright) മാരകമായ തീപിടുത്തം എണ്ണക്കമ്പനിയും ആൽബർട്ട റെഗുലേറ്ററും തമ്മിലുള്ള തർക്കം വീണ്ടും രൂക്ഷമാക്കുന്നു

Indiana man arrested for trying to wash child’s mouth out with soap after kid cursed at him

തന്നോട് ചീത്തവാക്ക് പറഞ്ഞ കുട്ടിയുടെ വായ കഴുകിക്കാനായി വായിലേക്ക് സോപ്പ് ബലമായി തിരുകിക്കറ്റാൻ ശ്രമിച്ച ഇന്ത്യാന സ്വദേശിയായ യുവാവ് അറസ്റ്റിൽ

UP man ties wife to chair, burns her alive over suspected affair

അവിഹിതബന്ധം ആരോപിച്ചു ഭാര്യയെ കസേരയിൽ കെട്ടിയിട്ട് തീകൊളുത്തി കൊന്നു; യുപിയിൽ ഭർത്താവ് അറസ്റ്റിൽ

Canada says midterms won't change trade stance, sees talks with US officials

യുഎസ് തെരഞ്ഞെടുപ്പ് ഫലം വ്യാപാര നിലപാടിൽ മാറ്റം വരുത്തില്ലെന്ന് കാനഡ; യുഎസ് ഉദ്യോഗസ്ഥരുമായി ഉടൻ ചർച്ച നടക്കും

Gold 'hijacked' and sped away from the airport; 12 km chase, gang caught

വിമാനത്താവളത്തിൽ നിന്ന് സ്വർണം തട്ടിയെടുത്ത് കാറിൽ കടന്നുകളഞ്ഞു; 12 കിലോമീറ്റർ പിന്തുടർന്ന് കവർച്ചാസംഘത്തെ പിടികൂടി

Top Picks for You
Top Picks for You