newsroom@amcainnews.com

മോൺട്രിയലിൽ വൻ കാർ റാലിയുമായി ഖാലിസ്ഥാൻ അനുകൂലികൾ: ആശങ്കയോടെ ഇന്ത്യ

മോൺട്രിയലിൽ ഖാലിസ്ഥാൻ അനുകൂല സംഘടന സംഘടിപ്പിച്ച റാലിയിൽ പങ്കെടുത്തത് അഞ്ഞൂറിലധികം കാറുകൾ. ‘വോട്ട് ഫോർ ഖാലിസ്ഥാൻ’ എന്ന പേരിൽ നടന്ന പ്രതിഷേധ പ്രകടനം കാനഡ-ഇന്ത്യ നയതന്ത്രബന്ധത്തിനു വീണ്ടും പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. ഗുരുപത്‌വന്ത് സിംഗ് പന്നൂൻ നേത്യത്വം നൽകുന്ന സിഖ്‌സ് ഫോർ ജസ്റ്റിസ് (SFJ) എന്ന നിരോധിത തീവ്രവാദ സംഘടനയാണ് പ്രതിഷേധങ്ങൾക്ക് പിന്നിൽ.

റാലിക്കിടെ ഇന്ത്യൻ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനെതിരെ ശക്തമായ പ്രതിഷേധം ഉണ്ടായി. അദ്ദേഹത്തിനെതിരെ മുദ്രാവാക്യം വിളിക്കുകയും ചിത്രങ്ങൾ കത്തിക്കുകയും ചെയ്തു. കൂടാതെ, കാനഡയിൽ കൊല്ലപ്പെട്ട ഖാലിസ്ഥാൻ നേതാവ് ഹർദീപ് സിംഗ് നിജ്ജാറിനു അനുകൂലമായ മുദ്രാവാക്യങ്ങളും റാലിയിൽ മുഴങ്ങി. കനേഡിയൻ സർക്കാരും രാഷ്ട്രീയ നേതാക്കളും തങ്ങൾക്ക് അനുകൂലമായ നിലപാട് എടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രചാരണവും റാലിയുടെ ഭാഗമായി നടന്നു.

You might also like

വേനൽക്കാലമെത്തി, നദികളിലിറങ്ങുന്നവർ ജാഗ്രത പാലിക്കണം: കാൽഗറി പൊലീസ്

ഉപഭോക്തൃ പരാതികൾ ഉടൻ തീർപ്പാക്കണം; ബാങ്കുകൾക്ക് കർശന നിർദ്ദേശവുമായി FCAC

കാനഡ ഓൾഡ് ഏജ് സെക്യൂരിറ്റി പേയ്‌മെൻ്റ് ജൂൺ 26ന് അക്കൗണ്ടിലേക്ക്

കോമൺവെൽത്ത് ഗെയിംസ് 2026: ആന്ദ്രെ ഡി ഗ്രാസ്സും കാമ്രിൻ റോജേഴ്സും കാനഡയുടെ അത്ലറ്റിക്സ് ടീമിനെ നയിക്കും

ലക്നൗവിലെ കോച്ചിങ് സെന്ററിൽ വൻ തീപിടിത്തം: നിരവധിപ്പേർ കുടുങ്ങിക്കിടക്കുന്നതായി ആശങ്ക

റെജീനയിൽ മുസ്ലിം പള്ളികൾക്ക് നേരെ ഭീഷണി; സുരക്ഷ കർശനമാക്കി

Top Picks for You
Top Picks for You