newsroom@amcainnews.com

യു.എസിലേക്ക് യാത്ര ചെയ്യുന്ന കനേഡിയൻ പൗരന്മാർക്ക് അതിർത്തിയിൽ I-94 ഫോം സംബന്ധിച്ച് വലിയ ആശയക്കുഴപ്പങ്ങൾ നേരിടേണ്ടി വരുന്നതായി റിപ്പോർട്ട്

യു.എസിലേക്ക് യാത്ര ചെയ്യുന്ന കനേഡിയൻ പൗരന്മാർക്ക് യു.എസ്. അതിർത്തിയിൽ I-94 ഫോം സംബന്ധിച്ച് വലിയ ആശയക്കുഴപ്പങ്ങൾ നേരിടേണ്ടി വരുന്നതായി റിപ്പോർട്ട്. ദീർഘകാലം അവിടെ താമസിക്കാൻ ആഗ്രഹിക്കുന്നവർക്കാണ് ഇത് സംബന്ധിച്ച് കൂടുതൽ പ്രശ്നങ്ങൾ നേരിടേണ്ട് വരുന്നത്.

29 ദിവസത്തിൽ കൂടുതൽ യു.എസിൽ തങ്ങാൻ ഉദ്ദേശിക്കുന്നവർക്ക് എൻട്രി റെക്കോർഡ് ചെയ്യുന്ന I-94 ഫോമിൽ രജിസ്റ്റർ ചെയ്യേണ്ടതുണ്ടെന്ന് യു.എസ്. അതിർത്തി നിയമങ്ങളിൽ പുതിയതായി അപ്ഡേറ്റ് വന്നിട്ടുണ്ട്. ഈ ഫോം പുതിയതല്ലെങ്കിലും, അത് ഇപ്പോൾ പല സ്ഥലങ്ങളിലും പല രീതിയിലാണ് നടപ്പിലാക്കുന്നത്. വിമാനമാർഗ്ഗം യാത്ര ചെയ്യുന്നവർക്ക് ഇത് എളുപ്പത്തിൽ ലഭിക്കുമ്പോൾ, റോഡ് മാർഗ്ഗം വരുന്നവർക്ക് അങ്ങനെയല്ല. ഒരേ കാറിൽ യാത്ര ചെയ്യുന്നവർക്ക് പോലും വ്യത്യസ്ത അനുഭവങ്ങൾ ഉണ്ടാവുന്നതായി റിപ്പോർട്ടുകളുണ്ട്.

കനേഡിയൻ “സ്നോബേർഡുകൾ” ഉൾപ്പെടെയുള്ള യാത്രക്കാർ ഈ വിഷയത്തിൽ ആശങ്കയിലാണ്. 30 ദിവസത്തിലധികം യു.എസിൽ താമസിക്കാൻ പോകുന്നവർ I-94 ഫോം പൂരിപ്പിക്കേണ്ടത് അത്യാവശ്യമാണ്. അങ്ങനെ ചെയ്യാത്ത പക്ഷം പിഴ, യാത്രാ നിയന്ത്രണങ്ങൾ തുടങ്ങിയ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് നിയമവിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു. അതിർത്തി കടന്ന ശേഷം യാത്രക്കാർ ഓൺലൈനായി തങ്ങളുടെ I-94 രേഖകൾ പരിശോധിക്കുകയും, ഫോം ലഭിച്ചിട്ടില്ലെങ്കിൽ യു.എസ്.സി.ഐ.എസ്. (USCIS) പോർട്ടൽ വഴി ഓൺലൈൻ രജിസ്ട്രേഷൻ പൂർത്തിയാക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്.

You might also like
Karod–Kazhakootam Bypass: Escalating Antisocial Activities and Travel Hardships

കാറോഡ്– കഴക്കൂട്ടം ബൈപ്പാസ്: വർദ്ധിച്ചുവരുന്ന സാമൂഹികവിരുദ്ധ ശല്യവും യാത്രാ ദുരിതങ്ങളും

Three students meet a tragic end as luxury car plunges off bridge on Mumbai Coastal Road

മുംബൈ കോസ്റ്റൽ റോഡിൽ ആഡംബര കാർ പാലത്തിൽ നിന്ന് താഴേക്ക് പതിച്ച് മൂന്ന് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

എക്സ്പ്രസ് എൻട്രി ഡ്രോ: 250 സീനിയർ മാനേജർമാർക്ക് ഇൻവിറ്റേഷൻ

ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഘങ്ങൾക്കെതിരെ കർശ്ശന നടപടി: 111 വിദേശ പൗരന്മാരെ കാനഡ നാടുകടത്തി

Vijay Magic shines in London: Massive investment of 12,300 crores and job opportunities for Tamil Nadu

ലണ്ടനിൽ തിളങ്ങി വിജയ് മാജിക്: തമിഴ്നാട്ടിലേക്ക് 12,300 കോടിയുടെ വൻ നിക്ഷേപവും തൊഴിലവസരങ്ങളും

Milton Man Charged After Highway 7 Crash Left 2 Paramedics Critical

ഹൈവേ 7-ലെ വാഹനാപകടത്തിൽ രണ്ട് പാരമെഡിക്സ് ജീവനക്കാർക്ക് ഗുരുതര പരിക്ക്; മിൽട്ടൺ സ്വദേശിക്ക് എതിരെ ക്രിമിനൽ കുറ്റങ്ങൾ ചുമത്തി ഒന്റാരിയോ പൊലീസ്

Top Picks for You
Top Picks for You