വിവാഹിതനും കുടുംബത്തെ നോക്കേണ്ടതുമുണ്ട് എന്നതുകൊണ്ട് പ്രായമായ മാതാപിതാക്കളെ സംരക്ഷിക്കാനുള്ള ബാധ്യതയിൽനിന്ന് മക്കൾക്ക് മാറിനിൽക്കാനാവില്ലെന്ന് ഹൈക്കോടതി

കൊച്ചി: വിവാഹിതനും കുടുംബത്തെ നോക്കേണ്ടതുമുണ്ട് എന്നതു കൊണ്ട് പ്രായമായ മാതാപിതാക്കളെ സംരക്ഷിക്കാനുള്ള ബാധ്യതയിൽ നിന്ന് മക്കൾക്ക് മാറിനിൽക്കാനാവില്ലെന്ന് ഹൈക്കോടതി. ഭർത്താവ് ചിലവിനു നൽകുന്നില്ലെങ്കിൽ മക്കളിൽ നിന്ന് ജീവനാംശം ലഭിക്കാൻ അമ്മയ്ക്ക് അർഹതയുണ്ടെന്നും സ്വയം സംരക്ഷിക്കാനോ ഭർത്താവ് ആവശ്യമായ പിന്തുണ നൽകുന്നില്ലെങ്കിലോ അമ്മയ്ക്ക് അത് നൽകാൻ മകന് നിയമപരമായ ബാധ്യതയുണ്ടെന്നും കോടതി വ്യക്തമാക്കി. അമ്മയ്ക്ക് മാസം 5000 രൂപ ജീവനാംശം നൽകാനുള്ള തിരൂർ കുടുംബ കോടതി ഉത്തരവിനെതിരെ മകൻ സമർപ്പിച്ച റിവിഷൻ ഹർജി തള്ളിക്കൊണ്ടാണ് ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ […]
ഡൽഹി സ്ഫോടനം: കരുതിക്കൂട്ടിയുള്ള ചാവേർ സ്ഫോടനമല്ല, അബദ്ധത്തിൽ സംഭവിച്ചതാകാമെന്ന് രഹസ്യാന്വേഷണ വൃത്തങ്ങൾ

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് ചെങ്കോട്ടയ്ക്ക് സമീപം ഇന്നലെയുണ്ടായ കാർ സ്ഫോടനം കരുതിക്കൂട്ടിയുള്ള ചാവേർ സ്ഫോടനമല്ലെന്ന് രഹസ്യാന്വേഷണ വൃത്തങ്ങൾ. സ്ഫോടക വസ്തുക്കൾ കടത്തുന്നതിനിടെയുണ്ടായ പരിഭ്രാന്തിക്കിടെ അബദ്ധത്തിൽ സംഭവിച്ചതാകാമെന്ന് രഹസ്യാന്വേഷണ വൃത്തങ്ങളെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. ഐഇഡി നിർമാണം പൂർണമായിരുന്നില്ല. ഇതുകാരണം തീവ്രത കുറഞ്ഞ സ്ഫോടനമാണ് സംഭവിച്ചതെന്നുമാണ് പ്രാഥമിക നിഗമനം. ഫരീദാബാദിൽ 2,900 കിലോഗ്രാം സ്ഫോടക വസ്തുക്കൾ പിടിച്ചെടുക്കുകയും വിവിധയിടങ്ങളിൽ റെയ്ഡുകൾ നടക്കുകയും ചെയ്തതിനെ തുടർന്നുള്ള പരിഭ്രാന്തിയിൽ കാറിൽ സ്ഫോടക വസ്തുക്കൾ മറ്റൊരിടത്തേക്കു മാറ്റുന്നതിനിടെ സംഭവിച്ചതാകാം സ്ഫോടനമെന്നാണ് നിഗമനം. ഇന്നലെ […]
സിറിയയുടെ ഇടക്കാല പ്രസിഡന്റ് വൈറ്റ് ഹൗസ് സന്ദർശിച്ചു; സിറിയയുടെ വിജയത്തിന് ആവശ്യമായതെല്ലാം ചെയ്യുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്

വാഷിങ്ടൻ: സിറിയയുടെ വിജയത്തിന് ആവശ്യമായതെല്ലാം ചെയ്യുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സിറിയയുടെ ഇടക്കാല പ്രസിഡന്റ് അഹ്മദ് അശ്ശറായുമായി വൈറ്റ് ഹൗസിൽ നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമാണു പ്രഖ്യാപനം. 6 മാസം മുൻപ് സൗദിയിലാണ് ഇരുവരും ആദ്യമായി കണ്ടത്. ‘ശക്തനായ നേതാവ്’ എന്നാണ് സിറിയൻ പ്രസിഡന്റിനെ ട്രംപ് വിശേഷിപ്പിച്ചത്. അൽ ഖായിദ ബന്ധമുണ്ടായിരുന്ന അശ്ശറായെ നേരത്തേ യുഎസ് ഭീകരപട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. 1946ൽ ഫ്രാൻസിൽ നിന്ന് സിറിയ സ്വാതന്ത്ര്യം നേടിയതിനുശേഷം ആദ്യമായാണ് സിറിയൻ പ്രസിഡന്റ് വൈറ്റ് ഹൗസ് സന്ദർശനം നടത്തുന്നത്. […]
വീട്ടുവീഴ്ച ചെയ്യില്ല, നീതിയുക്തവും തുല്യവും നിഷ്പക്ഷവുമായ വ്യാപാര കരാറാണ് ലക്ഷ്യമിടുന്നത്; യുഎസുമായുള്ള വ്യാപാര കരാറിൽ നിലപാട് കടുപ്പിച്ച് മന്ത്രി പിയൂഷ് ഗോയൽ

ന്യൂഡൽഹി: യുഎസുമായുള്ള വ്യാപാര കരാറിൽ നിലപാട് കടുപ്പിച്ച് വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയൽ. ഇന്ത്യ യുഎസുമായി നീതിയുക്തവും തുല്യവും നിഷ്പക്ഷവുമായ വ്യാപാര കരാറാണ് ലക്ഷ്യമിടുന്നതെന്നും കർഷകരുടെയും മത്സ്യതൊഴിലാളികളുടെയും ക്ഷീരമേഖലയുടെയും താൽപര്യങ്ങൾ വീട്ടുവീഴ്ച ചെയ്യില്ലെന്നും മന്ത്രി പറഞ്ഞു. ഇന്ത്യയും യുഎസും തമ്മിൽ ഉഭയകക്ഷി വ്യാപാര കരാറിനായുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ‘‘ഇന്ത്യയുടെ താൽപര്യം മുൻനിർത്തി ഒരു വ്യാപാര കരാറിനായി ശ്രമം തുടരുകയാണ്. അതേസമയം നമ്മുടെ കർഷകരുടെയും മത്സ്യതൊഴിലാളികളുടെയും, തൊഴിലാളികളുടെയും, ക്ഷീര കർഷകരുടെയും താൽപര്യങ്ങൾക്ക് വിട്ടുവീഴ്ച ചെയ്യില്ല. […]
പത്ത് മാസമായി കരൾ മാറ്റിവെക്കലിനായി കാത്തിരിക്കുന്നു; അവയവദാന പട്ടികയിൽ താഴെ, രോഗം മൂർച്ഛിക്കുമ്പോഴും ഓട്ടോഇമ്മ്യൂൺ രോഗിയുടെ കരൾ മാറ്റിവെക്കാൻ വൈകുന്നു

കഴിഞ്ഞ 18 വർഷമായി ഓട്ടോഇമ്മ്യൂൺ രോഗം കാരണം കഷ്ടപ്പെടുകയാണ് കെലോന സ്വദേശിയാ ലിൻസെ റൈചെൽറ്റ് എന്ന വീട്ടമ്മ. പത്ത് മാസമായി കരൾ മാറ്റിവെക്കലിനായി കാത്തിരിക്കുകയാണ് ലിൻസെ. ട്രാൻസ്പ്ലാൻ്റ് പട്ടികയിൽ താഴെയായതിനാൽ രോഗം മൂർച്ഛിക്കുമ്പോഴും അവരുടെ ശസ്ത്രക്രിയ വൈകുകയാണ്. ഓട്ടോഇമ്മ്യൂൺ രോഗങ്ങളുടെ തീവ്രത പരിഗണിച്ച് ലിൻസെയ്ക്ക് മുൻഗണന നല്കാൻ നിലവിലെ സംവിധാനം അനുവദിക്കുന്നില്ല. ലിൻസെ അതീവ ഗുരുതരാവസ്ഥയിലാണെന്നും പരമാവധി ആറ് മാസം മാത്രമേ ജീവിച്ചിരിക്കാൻ സാധ്യതയുള്ളൂ എന്നും ഡോക്ടർമാർ അറിയിച്ചിട്ടുണ്ട്. എങ്കിലും, രോഗികൾക്ക് ട്രാൻസ്പ്ലാൻ്റിനായി റാങ്ക് നൽകുന്ന MELD […]
ടൊറൻ്റോയിലും ഗ്രേറ്റർ ടൊറൻ്റോ ഏരിയയിലും കഴിഞ്ഞ വാരാന്ത്യത്തിൽ അനുഭവപ്പെട്ടത് കനത്ത മഞ്ഞുവീഴ്ച; റിപ്പോർട്ട് ചെയ്യപ്പെട്ടത് മുന്നൂറിലധികം വാഹനാപകടങ്ങൾ

ടൊറൻ്റോയിലെയും ഗ്രേറ്റർ ടൊറൻ്റോ ഏരിയയിലെയും ഈ സീസണിലെ ആദ്യത്തെ വലിയ മഞ്ഞുവീഴ്ച കഴിഞ്ഞ വാരാന്ത്യത്തിൽ അനുഭവപ്പെട്ടു. ഇതേ തുടർന്ന് റോഡുകളിലെ തെന്നൽ കാരണം ജി.ടി.എയിൽ ഉടനീളം 300-ൽ അധികം വാഹനാപകടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. കടുത്ത മഞ്ഞുവീഴ്ച തുടർന്നത് പലയിടത്തും യാത്ര ദുഷ്‌കരമാക്കി. മിക്ക അപകടങ്ങളും ചെറുതും ഒഴിവാക്കാമായിരുന്നതുമായിരുന്നു എന്ന് പോലീസ് പറഞ്ഞു. മഞ്ഞുവീഴ്ചയെ നേരിടാൻ ടൊറൻ്റോ നഗരം റോഡുകളിൽ ഉപ്പിടുന്ന ട്രക്കുകൾ തയ്യാറാക്കിയിരുന്നു. മഞ്ഞ് രണ്ട് സെൻ്റീമീറ്ററിൽ എത്തിയാൽ ഉടൻ നീക്കം ചെയ്യാൻ കാൽനടപ്പാത വൃത്തിയാക്കുന്ന യന്ത്രങ്ങളും […]
ഭവന പ്രതിസന്ധി രൂക്ഷം; ടൊറൻ്റോയിലും ജി.ടി.എയിലും വീടില്ലാത്തവർ കടുത്ത നിരാശയിലെന്ന് റിപ്പോർട്ട്

ടൊറൻ്റോയിലും ജി.ടി.എയിലും ഭവന പ്രതിസന്ധി രൂക്ഷമായതിനെ തുടർന്ന് വീടില്ലാത്തവർ കടുത്ത നിരാശയിലെന്ന് റിപ്പോർട്ട്. സ്വന്തമായി വീടില്ലാത്ത ഭൂരിഭാഗം ആളുകളും തങ്ങൾക്ക് ഇനി ഒരിക്കലും വീട് വാങ്ങാൻ കഴിയില്ലെന്ന നിരാശയിലാണെന്നാണ് ഒരു സർവ്വെ കണ്ടെത്തിയത്. സിറ്റിന്യൂസിന് വേണ്ടി കാനഡ പൾസ് ഇൻസൈറ്റ്‌സ് ആണ് ഈ സർവേ നടത്തിയത്. സർവ്വെയ്ക്കായി സമീപിച്ചവരിൽ 38 ശതമാനം പേർക്കും സ്വന്തമായി വീടില്ലായിരുന്നു. ഇവരിൽ, ഭാവിയിൽ ഒരു വീട് വാങ്ങാൻ കഴിയുമെന്ന് വിശ്വസിക്കുന്നത് 25% പേർ മാത്രമാണ്. വീട് വാങ്ങാൻ കഴിയാത്തതിന്റെ പ്രധാന കാരണം […]
യു.എസിലേക്ക് യാത്ര ചെയ്യുന്ന കനേഡിയൻ പൗരന്മാർക്ക് അതിർത്തിയിൽ I-94 ഫോം സംബന്ധിച്ച് വലിയ ആശയക്കുഴപ്പങ്ങൾ നേരിടേണ്ടി വരുന്നതായി റിപ്പോർട്ട്

യു.എസിലേക്ക് യാത്ര ചെയ്യുന്ന കനേഡിയൻ പൗരന്മാർക്ക് യു.എസ്. അതിർത്തിയിൽ I-94 ഫോം സംബന്ധിച്ച് വലിയ ആശയക്കുഴപ്പങ്ങൾ നേരിടേണ്ടി വരുന്നതായി റിപ്പോർട്ട്. ദീർഘകാലം അവിടെ താമസിക്കാൻ ആഗ്രഹിക്കുന്നവർക്കാണ് ഇത് സംബന്ധിച്ച് കൂടുതൽ പ്രശ്നങ്ങൾ നേരിടേണ്ട് വരുന്നത്. 29 ദിവസത്തിൽ കൂടുതൽ യു.എസിൽ തങ്ങാൻ ഉദ്ദേശിക്കുന്നവർക്ക് എൻട്രി റെക്കോർഡ് ചെയ്യുന്ന I-94 ഫോമിൽ രജിസ്റ്റർ ചെയ്യേണ്ടതുണ്ടെന്ന് യു.എസ്. അതിർത്തി നിയമങ്ങളിൽ പുതിയതായി അപ്ഡേറ്റ് വന്നിട്ടുണ്ട്. ഈ ഫോം പുതിയതല്ലെങ്കിലും, അത് ഇപ്പോൾ പല സ്ഥലങ്ങളിലും പല രീതിയിലാണ് നടപ്പിലാക്കുന്നത്. വിമാനമാർഗ്ഗം […]
കാനഡയിൽ താമസിക്കുന്ന സഞ്ചാരികൾക്ക് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലേക്കുള്ള യാത്ര കൂടുതൽ കടുപ്പമുള്ളതാകുന്നു

കാനഡയിൽ താമസിക്കുന്ന സഞ്ചാരികൾക്ക് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലേക്കുള്ള (ഷെങ്കൻ ഏരിയ) യാത്ര കൂടുതൽ കടുപ്പമുള്ളതാകുന്നു. യൂറോപ്യൻ യൂണിയൻ നടപ്പാക്കുന്ന എൻട്രി/എക്സിറ്റ് സിസ്റ്റം (EES), ഇലക്ട്രോണിക് ട്രാവൽ ഇൻഫർമേഷൻ ആൻഡ് ഓതറൈസേഷൻ സിസ്റ്റം (ETIAS) എന്നീ പുതിയ സംവിധാനങ്ങളാണ് ഇതിന് കാരണം. 2025 ഒക്‌ടോബറിൽ EES പൂർണ്ണമായി നിലവിൽ വരുമ്പോൾ, പാസ്‌പോർട്ടിൽ കൈ കൊണ്ട് സീൽ ചെയ്യുന്ന രീതിക്ക് പകരം ബയോമെട്രിക് ഡാറ്റ (വിരലടയാളവും മുഖചിത്രവും) ഉപയോഗിച്ച് യാത്രക്കാരുടെ വിവരങ്ങൾ ഇലക്ട്രോണിക് സംവിധാനത്തിൽ രേഖപ്പെടുത്തും. ഇത് അതിർത്തി കടന്നുള്ള […]
സുഡാനിലുണ്ടായ കൂട്ടക്കൊലകൾക്ക് നേതൃത്വം നൽകുന്ന റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സ് ഉപയോഗിക്കുന്നത് കാനഡയിൽ നിർമ്മിച്ച റൈഫിളുകൾ

സുഡാനിലുണ്ടായ കൂട്ടക്കൊലകൾക്ക് നേതൃത്വം നൽകുന്ന റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സ് (RSF) എന്ന അർദ്ധസൈനിക വിഭാഗം, കാനഡയിൽ നിർമ്മിച്ച റൈഫിളുകൾ ഉപയോഗിക്കുന്നതായി റിപ്പോർട്ട്. സിബിസിയുടെ വിഷ്വൽ ഇൻവെസ്റ്റിഗേഷൻസ് യൂണിറ്റ് നടത്തിയ അന്വേഷണത്തിലാണ് ഈ കണ്ടെത്തൽ. അബ്ബോട്ട്‌സ്‌ഫോർഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്റ്റെർലിംഗ് ക്രോസ് ഡിഫൻസ് സിസ്റ്റംസ് എന്ന കനേഡിയൻ കമ്പനിയുടെ ലോഗോ പതിച്ച റൈഫിളുകൾ ആർഎസ്എഫ് പോരാളികൾ ഉപയോഗിക്കുന്നതിൻ്റെ നിരവധി ചിത്രങ്ങൾ ഓൺലൈനിൽ പ്രചരിച്ചിട്ടുണ്ട്. ഇത് കാനഡയുടെ ആയുധ കയറ്റുമതി ചട്ടങ്ങളെക്കുറിച്ചും, ആയുധങ്ങൾ ദുരുപയോഗം ചെയ്യപ്പെടുന്നതിനെക്കുറിച്ചുമുള്ള ഗുരുതരമായ ആശങ്കകൾ ഉയർത്തുന്നു. […]