newsroom@amcainnews.com

റഷ്യയിൽ ഹെലികോപ്റ്റര്‍ അപകടം: 5 പ്രതിരോധ ഉദ്യോഗസ്ഥര്‍ മരിച്ചു

റഷ്യന്‍ പ്രതിരോധ മേഖലയിൽ പ്രവർത്തിക്കുന്ന ഏവിയേഷന്‍ കമ്പനിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥർ സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് അഞ്ച് പേര്‍ മരിച്ചു. വെള്ളിയാഴ്ച കിസ്ലിയാറില്‍ നിന്ന് ഇസ്‌ബെര്‍ബാഷിലേക്ക് പോവുകയായിരുന്ന കെഎ-226 ഹെലികോപ്റ്ററാണ് അപകടത്തില്‍പ്പെട്ടത്.

ആച്ചി-സു ഗ്രാമത്തിന് സമീപം ആകാശത്തുവെച്ച് ഹെലികോപ്റ്ററിന് തീപിടിച്ചതിനെ തുടര്‍ന്ന് അടിയന്തരമായി നിലത്തിറക്കാന്‍ ജീവനക്കാര്‍ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. മരിച്ചവരില്‍ ഏവിയേഷന്‍ കമ്പനിയായ കെഇഎംഇസഡിലെ പ്രധാന ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്നുണ്ട്. കമ്പനിയുടെ ഡെപ്യൂട്ടി ജനറല്‍ ഡയറക്ടര്‍, ചീഫ് എന്‍ജിനീയര്‍, ചീഫ് ഡിസൈനര്‍, ഹെലികോപ്റ്ററിന്റെ ഫ്‌ലൈറ്റ് മെക്കാനിക് എന്നിവരാണ് മരണപ്പെട്ടത്.

You might also like

ജെ ഡി സോളമൻ കാനഡയിൽ നിര്യാതനായി

France student protests turn violent: Teen loses hand after police grenade explodes

ഫ്രാൻസിലെ വിദ്യാർത്ഥി സമരം അക്രമാസക്തമായി: പോലീസ് ഗ്രനേഡ് പൊട്ടിത്തെറിച്ച് കൗമാരക്കാരന് കൈ നഷ്ടപ്പെട്ടു

കാനഡയിൽ തൊഴിൽ നഷ്ടം രൂക്ഷം: സെപ്റ്റംബറിൽ തൊഴിലില്ലായ്മ നിരക്ക് 6.5 ശതമാനമായി ഉയർന്നു

Assassination plot against Polish Prime Minister foiled; suspect arrested

പോളണ്ട് പ്രധാനമന്ത്രിക്കെതിരെ വധശ്രമ നീക്കം; പ്രതി പിടിയിൽ

Another Execution in the US Sparks Concern Over Use of Controversial Drug

വിവാദ മരുന്നിന്റെ ഉപയോഗത്തിൽ ആശങ്ക ഉയർത്തിക്കൊണ്ട് യു.എസിൽ വീണ്ടും വധശിക്ഷ

US Says Iran’s Nuclear Strength Has Been Crushed as War Nears End; Fuel Prices Could Tumble

യുദ്ധം അവസാനഘട്ടത്തിൽ എത്തിനിൽക്കെ ഇറാന്റെ ആണവശക്തി തകർക്കപ്പെട്ടതായി യു.എസ്; ഇന്ധനവില കുറഞ്ഞേക്കാം

Top Picks for You
Top Picks for You