newsroom@amcainnews.com

വെനസ്വേലയിലെ ഇരട്ട ഭൂചലനം: മരണസംഖ്യ 164, രാജ്യത്ത് അടിയന്തരാവസ്ഥ

വെനസ്വേലയിലുണ്ടായ ശക്തമായ ഇരട്ട ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 164 ആയി. 971 പേർക്കു പരുക്കേറ്റു. തലസ്ഥാനമായ കാരക്കസിൽ നിരവധി ബഹുനില കെട്ടിടങ്ങളും ഒരു ഹോട്ടലും പൂർണമായി തകർന്നു വീണു. നിരവധി ആളുകൾ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ടുകൾ. രാജ്യത്ത് നിലവിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. തകർന്ന കെട്ടിടങ്ങൾക്കിടയിൽ കുടുങ്ങിയവർക്കായുള്ള രക്ഷാപ്രവർത്തനം ഊർജിതമായി തുടരുന്നു.

കരീബിയൻ തീരദേശ നഗരമായ മൊറോണിനു പടിഞ്ഞാറ്, ഭൂമിക്കടിയിൽ 13 കിലോമീറ്റർ ആഴത്തിൽ റിക്ടർ സ്കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തിയതായിരുന്നു ആദ്യ ഭൂചലനം. ഇതിനു പിന്നാലെ 7.5 തീവ്രതയുള്ള രണ്ടാമത്തെ ശക്തമായ ഭൂചനം അനുഭവപ്പെട്ടു. മൊറോൺ നഗരത്തിനു 16 കിലോമീറ്റർ തെക്കുപടിഞ്ഞാറായി 10 കിലോമീറ്റർ മാത്രം ആഴത്തിലായിരുന്നു രണ്ടാമത്തെ പ്രഭവകേന്ദ്രം.

You might also like

റെജീനയിൽ മുസ്ലിം പള്ളികൾക്ക് നേരെ ഭീഷണി; സുരക്ഷ കർശനമാക്കി

വാണിയപ്പാറ പള്ളിയിലെ കല്ലറയിൽ അജ്ഞാത മൃതദേഹം: ദുരൂഹത നീക്കാൻ പോലീസ് അന്വേഷണം

തെക്കൻ മാനിറ്റോബയിൽ കനത്ത മഴ: മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്

ഡോളറിൻ്റെ കുതിപ്പിൽ വലഞ്ഞ് കനേഡിയൻ കറൻസി; ‘ലൂണി’ 15 മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിൽ

ജപ്പാനുമായി വ്യാപാര നിക്ഷേപ കരാറിൽ ഒപ്പുവെച്ച് കാനഡ

കാനഡയിൽ കാട്ടുതീ അണയ്ക്കുന്നതിനിടെ വിമാനം തകർന്നു വീണു: 3 മരണം

Top Picks for You
Top Picks for You