newsroom@amcainnews.com

ട്രംപിന് തിരിച്ചടി; ഫെഡറല്‍ ജീവനക്കാരെ പിരിച്ചുവിടുന്നതില്‍ നിന്ന് വിലക്കി കോടതി

രാജ്യത്ത് ഷട്ട്ഡൗണ്‍ തുടരുന്നതിനിടെ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് തിരിച്ചടിയായി കോടതി വിധി. അടച്ചുപൂട്ടല്‍ കാലയളവില്‍ ഫെഡറല്‍ ജീവനക്കാരെ പിരിച്ചുവിടുന്നത് സാന്‍ ഫ്രാന്‍സിസ്‌കോയിലെ ഫെഡറല്‍ കോടതി അനിശ്ചിതകാലത്തേക്ക് വിലക്കി. നേരത്തേ പുറപ്പെടുവിച്ച താത്കാലിക ഉത്തരവ് സ്ഥിരപ്പെടുത്തിക്കൊണ്ടാണ് കോടതിയുടെ സുപ്രധാന നടപടി. പിരിച്ചുവിടല്‍ നോട്ടിസ് ലഭിച്ച ജീവനക്കാര്‍ സംയുക്തമായി സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്.

കോടതിയുടെ ഈ നടപടി ട്രംപ് ഭരണകൂടത്തിന് കനത്ത തിരിച്ചടിയായിരിക്കുകയാണ്. അടച്ചുപൂട്ടലിന് പിന്നാലെ നല്‍കിയ പിരിച്ചുവിടല്‍ നോട്ടിസുകള്‍ രാഷ്ട്രീയ പ്രേരിതമാണെന്ന് കോടതി വാദത്തിനിടെ ചൂണ്ടിക്കാട്ടി. ഇതുവരെ 4,100 ഫെഡറല്‍ ജീവനക്കാര്‍ക്കാണ് ട്രംപ് ഭരണകൂടം പിരിച്ചുവിടലിനുള്ള നോട്ടിസ് അയച്ചിരുന്നത്.

You might also like

ഉയർന്ന ഇന്ധന-വൈദ്യുതി നിരക്കുകൾ: ‘എനർജി റിബേറ്റ്’ പദ്ധതിയുമായി ആൽബർട്ട സർക്കാർ

അവയവക്കടത്ത് കേസ്: വ്യാജരേഖകളും കോടികളുടെ കള്ളപ്പണ ഇടപാടുകളും പുറത്ത്; ആശുപത്രികളിൽ ഇ.ഡി പരിശോധന

നഗരക്കുരുക്കഴിക്കാൻ ലൈറ്റ് മെട്രോ: തലസ്ഥാന നഗരിയും സാഹിത്യനഗരിയും പുതിയ പ്രതീക്ഷകളിൽ

എഡ്മിന്‍റനിലെ ഇസ്ലാമിക് ഡേകെയറിന് നേരെ വിദ്വേഷ പരാമർശം: അന്വേഷണം ആരംഭിച്ചു

സസ്കാച്ചവാനിൽ ശക്തമായ ആലിപ്പഴം വീഴ്ച: 80 ദശലക്ഷം ഡോളറിൻ്റെ നാശനഷ്ടം

യുക്രെയ്ൻ യുദ്ധം: റഷ്യയ്‌ക്കെതിരെ പുതിയ ഉപരോധങ്ങൾ പ്രഖ്യാപിച്ച് കാർണി

Top Picks for You
Top Picks for You