newsroom@amcainnews.com

കാൽഗറി മേയർ തിരഞ്ഞെടുപ്പിൽ റീകൗണ്ടിങ് ഒക്ടോബർ 27 ന്

കാൽഗറി മേയർ തിരഞ്ഞെടുപ്പിൽ റീകൗണ്ടിങ് ഒക്ടോബർ 27 തിങ്കളാഴ്ച നടക്കും. കഴിഞ്ഞ തിങ്കളാഴ്ച നടന്ന തിരഞ്ഞെടുപ്പിൽ ജെറോമി ഫാർക്കാസിനോട് വെറും 585 വോട്ടുകൾ പരാജയപ്പെട്ട സോണിയ ഷാര്‍പ്പ് റീകൗണ്ടിങ് ആവശ്യപ്പെട്ടിരുന്നു. അതേസമയം കാല്‍ഗറിയിലെ മേയറും കൗണ്‍സിലും ഒക്ടോബര്‍ 29-ന് സത്യപ്രതിജ്ഞ ചെയ്യും.

ഇലക്ഷൻസ് കാൽഗറിയിൽ നിന്നുള്ള റിപ്പോർട്ടുകൾ പ്രകാരം ജെറോമി ഫാർക്കാസ് 91,065 വോട്ടുകളും സോണിയ ഷാർപ്പ് 90,480 വോട്ടുകളുമാണ് നേടിയത്. നിലവിലെ മേയർ ജ്യോതി ഗോണ്ടെക് 71,397 വോട്ടുകൾ നേടി മൂന്നാം സ്ഥാനത്തെത്തി. ഏറ്റവും കൂടുതൽ വോട്ടുകൾ നേടിയ സ്ഥാനാർത്ഥിയുമായി രണ്ടാമത് എത്തിയ സ്ഥാനാർത്ഥിക്ക് ഒരു പോളിങ് സ്റ്റേഷനിലെ മൊത്തം വോട്ടുകളുടെ 0.5 ശതമാനത്തിനുള്ളിൽ കൂടുതൽ വ്യത്യാസം ഉണ്ടെങ്കിൽ, റീകൗണ്ടിങ് ആവശ്യപ്പെടാം.

You might also like

ക്യാമ്പ് ഫയർ വില്ലനായി; കലാമോയിർ പാർക്കിൽ പടർന്നുപിടിച്ച കാട്ടുതീയിൽ വൻ നാശനഷ്ടം

സൗത്ത് സുഡാനിൽ നിന്നെത്തിയ കോട്ടയം സ്വദേശിനിക്ക് എബോള രോഗബാധയെന്ന് സംശയം; മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിൽ

കാഞ്ഞങ്ങാട് വാഹനാപകടം: ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് സിവിൽ പോലീസ് ഓഫീസർമാരുടെ കാലുകൾ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു

ടെലിഗ്രാം ബ്ലോക്കിനെതിരെ കോടതിയിലേക്ക്, ശിവസേന (UBT) പിളരുമെന്ന അഭ്യൂഹം ശക്തമാകുന്നു

ടിന്നിലടച്ച പച്ചക്കറികൾക്ക് 10% തീരുവ ചുമത്തി കാനഡ

വരൾച്ചയും കടുത്ത ചൂടും: ബ്രിട്ടീഷ് കൊളംബിയയിൽ കർശന നിയന്ത്രണങ്ങൾ

Top Picks for You
Top Picks for You