newsroom@amcainnews.com

ട്രംപ്-പുടിൻ കൂടിക്കാഴ്ച റദ്ദാക്കി

യുക്രെയ്ൻ യുദ്ധവുമായി ബന്ധപ്പെട്ട് നടത്താനിരുന്ന ട്രംപ്-പുടിൻ ഉന്നതതല കൂടിക്കാഴ്ച റദ്ദാക്കി. നിലവിലെ സാഹചര്യത്തിൽ ബുഡാപെസ്റ്റിൽ വെച്ച് വീണ്ടും കണ്ടുമുട്ടുന്നത് ഫലപ്രദമായിരിക്കില്ല എന്ന ട്രംപിന്റെ വിലയിരുത്തലിനെ തുടർന്നാണ് നീക്കം. രണ്ടാഴ്ചക്കുള്ളിൽ കൂടിക്കാഴ്ച നടക്കുമെന്ന് ട്രംപ് തന്നെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഈ റദ്ദാക്കൽ .

യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നയതന്ത്ര നീക്കങ്ങൾ സജീവമായിരിക്കെയാണ് ട്രംപിന്റെ പിൻമാറ്റം. യുക്രെയ്ന് ദീർഘദൂര മിസൈലുകൾ നൽകുന്ന വിഷയത്തിലുള്ള തർക്കങ്ങൾ തുടർന്നുകൊണ്ടിരിക്കുകയാണ്. സെലെൻസ്കിയുമായുള്ള സംഭാഷണത്തിന് മുമ്പ് പുടിനുമായി സംസാരിച്ചിരുന്നുവെന്ന് ട്രംപ് വെളിപ്പെടുത്തിയിരുന്നു. മിസൈലുകളില്ലാതെ തന്നെ പ്രശ്നം പരിഹരിക്കാൻ കഴിയുമെന്ന നിലപാടാണ് അദ്ദേഹം സെലെൻസ്കിയുമായുള്ള കൂടിക്കാഴ്ചയിൽ സ്വീകരിച്ചത്.

നിലവിൽ ഇരുപക്ഷവും തമ്മിൽ ചർച്ച നടന്ന സാഹചര്യത്തിൽ പ്രസിഡന്റുമാർ തമ്മിലുള്ള കൂടിക്കാഴ്ചയുടെ അടിയന്തര ആവശ്യമില്ലെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങൾ വ്യക്തമാക്കി. യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവും തമ്മിൽ ഫലപ്രദമായ സംഭാഷണം നടന്നതായും അതിനാൽ ട്രംപിന് പുടിനുമായി അടുത്തൊന്നും കൂടിക്കാഴ്ച നടത്താൻ പദ്ധതിയില്ലെന്നും അധികൃതർ സ്ഥിരീകരിച്ചു.

You might also like

വിദേശികൾക്ക് വീട് വാങ്ങാനുള്ള നിരോധനം നീട്ടുന്നത് പരിഗണനയിൽ: ഫ്രാൻസ്വ ഫിലിപ്പ് ഷാംപെയ്ൻ

‘Isaias’ Intensifies Across the US; El Niño Offers Little Relief as Oil Prices Jump and Markets Tumble

ഐസയാസ്’ യുഎസിൽ കൂടുതൽ ശക്തമാകുന്നു; എൽ-നിനോയ്ക്ക് കാര്യമായ തടയാനാകാതെ വന്നതോടെ എണ്ണവില കുതിച്ചുയർന്നു, വിപണികൾ ഇടിഞ്ഞു

Ontario immigration update: C$80,000 earners get 10 points under new Canada PR pathway

ഒന്റാറിയോ കുടിയേറ്റം: പുതിയ കാനഡ പി.ആർ വഴിയിൽ 80,000 കനേഡിയൻ ഡോളർ സമ്പാദിക്കുന്നവർക്ക് 10 പോയിന്റുകൾ ലഭിക്കും

Ukraine drone attacks oil tanker off Russia’s Sochi with 23 Indians aboard, all rescued

റഷ്യയിലെ സോച്ചിക്ക് സമീപം 23 ഇന്ത്യക്കാരുള്ള എണ്ണക്കപ്പലിന് നേരെ യുക്രൈൻ ഡ്രോൺ ആക്രമണം: എല്ലാവരെയും രക്ഷപ്പെടുത്തി

Snake catcher tragically dies of snakebite

പാമ്പുകടിയേറ്റ് പാമ്പ്പിടുത്തക്കാരൻ ദാരുണമായി മരിച്ചു

Queen Camilla’s doctor murdered —allegedly by husband — while hosting a sleepover for her 3 kids

ക്വീൻ കമീലയുടെ ഡോക്ടർ കൊല്ലപ്പെട്ടു — മക്കളുടെ സ്ലീപ്ഓവർ നടക്കുന്നതിനിടയിൽ ഭർത്താവ് കൊലപ്പെടുത്തിയെന്ന് ആരോപണം

Top Picks for You
Top Picks for You