newsroom@amcainnews.com

ഹെൽത്ത് കാർഡുകളുടെ പേരിൽ വ്യാജ സന്ദേശം: മുന്നറിയിപ്പ് നൽകി ആൽബർട്ട സർക്കാർ

പ്രവിശ്യാ ഹെൽത്ത് കാർഡുകളുടെ വിവരങ്ങൾ പുതുക്കാനെന്ന വ്യാജേന മൊബൈൽ ഫോണുകളിലേക്ക് എത്തുന്ന വ്യാജ ടെക്സ്റ്റ് സന്ദേശങ്ങൾക്കെതിരെ ആൽബർട്ട സർക്കാർ മുന്നറിയിപ്പ് നൽകി. ഇത്തരം സന്ദേശങ്ങൾ തട്ടിപ്പാണെന്നും അവ അവഗണിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു. 2023 ജനുവരിക്ക് മുമ്പ് നൽകിയ എല്ലാ പ്രവിശ്യാ ഹെൽത്ത് കാർഡുകളുടെയും കാലാവധി കഴിഞ്ഞുവെന്നും അവ നിർബന്ധമായും മാറ്റേണ്ടതുണ്ടെന്നുമാണ് ഈ സന്ദേശങ്ങളിൽ പറയുന്നത്.

ഫാർമസികളിൽ നിന്നും ഹെൽത്ത് ക്ലിനിക്കുകളിൽ നിന്നുമുള്ള ചില ആരോഗ്യ സേവനങ്ങൾ തുടർന്നും ലഭിക്കുന്നതിനായി സന്ദേശത്തോടൊപ്പമുള്ള ലിങ്കിൽ കയറി വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യാൻ ഇതിൽ ആവശ്യപ്പെടുന്നുണ്ട്. എന്നാൽ ആൽബർട്ട സർക്കാർ ഒരിക്കലും വ്യക്തിഗത വിവരങ്ങളോ സാമ്പത്തിക വിവരങ്ങളോ ആവശ്യപ്പെട്ട് ഇത്തരം സന്ദേശങ്ങൾ അയക്കാറില്ലെന്ന് സർവീസ് ആൽബർട്ട പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി. ബെറ്റർ ബിസിനസ് ബ്യൂറോയും ഈ തട്ടിപ്പിനെതിരെ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. പേപ്പർ ഹെൽത്ത് കാർഡുകൾ ഒഴിവാക്കി പകരം ഡ്രൈവിംഗ് ലൈസൻസിലേക്ക് ഹെൽത്ത് നമ്പറുകൾ ചേർക്കാനുള്ള ആൽബർട്ട സർക്കാരിൻ്റെ പുതിയ പദ്ധതിയെക്കുറിച്ചുള്ള ജനങ്ങളുടെ ആശയക്കുഴപ്പം മുതലെടുക്കാനാണ് തട്ടിപ്പുകാർ ഇപ്പോൾ ശ്രമിക്കുന്നത്.

ഇത്തരം സന്ദേശങ്ങൾ ലഭിച്ചാൽ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്നും, കൂടുതൽ വിവരങ്ങൾ അറിയാൻ ഔദ്യോഗിക സംവിധാനങ്ങൾ വഴി നേരിട്ട് പരിശോധിക്കുകയാണ് വേണ്ടതെന്നും അധികൃതർ പറയുന്നു. ജനങ്ങളുടെ വ്യക്തിഗത വിവരങ്ങളും പണവും തട്ടിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ‘ഫ്രോഡ്സ്റ്ററുകൾ’ പ്രവർത്തിക്കുന്നതെന്നും അതിനാൽ ഇത്തരം അനാവശ്യ സന്ദേശങ്ങളോട് പ്രതികരിക്കുകയോ ലിങ്കുകൾ തുറക്കുകയോ ചെയ്യരുതെന്നും അധികൃതർ നിർദ്ദേശിക്കുന്നു.

You might also like

സാഹിത്യ നൊബേൽ സ്വന്തമാക്കി കനേഡിയൻ എഴുത്തുകാരി ആൻ കാഴ്‌സൺ

എയർബാഗ് തകരാർ: ട്രക്കുകൾ തിരിച്ചുവിളിച്ച് ജനറൽ മോട്ടോഴ്‌സ്

Assassination plot against Polish Prime Minister foiled; suspect arrested

പോളണ്ട് പ്രധാനമന്ത്രിക്കെതിരെ വധശ്രമ നീക്കം; പ്രതി പിടിയിൽ

യുക്രെയ്ന് പുതിയ പ്രസിഡൻ്റ് വേണം: സെലെൻസ്‌കിക്കെതിരെ ട്രംപ്

നോര്‍ത്ത് ഈസ്റ്റ് റീജനൽ മാര്‍ത്തോമ്മാ കണ്‍വന്‍ഷന്‍ ഒക്ടോബര്‍ 9 മുതൽ

Winnipeg Giant Tiger closure raises concerns over access to affordable groceries

വിനിപെഗിലെ ജയന്റ് ടൈഗർ സ്റ്റോറിന്റെ പൂട്ടൽ താങ്ങാനാവുന്ന വിലയിലുള്ള പലചരക്ക് സാധനങ്ങൾ ലഭിക്കുന്നതിനെക്കുറിച്ചുള്ള ആശങ്കകൾ വർദ്ധിപ്പിക്കുന്നു

Top Picks for You
Top Picks for You