newsroom@amcainnews.com

സിബിഎസ്എ കിയോസ്കുകൾ വീണ്ടും തകരാറിൽ: യാത്രക്കാർ ദുരിതത്തിൽ

കാനഡയിലെ നിരവധി വിമാനത്താവളങ്ങളിലെ പരിശോധന കിയോസ്കുകളിൽ വെള്ളിയാഴ്ച്ച തകരാറുകൾ അനുഭവപ്പെടുന്നതായി കാനഡ ബോർഡർ സർവീസസ് ഏജൻസി (സിബിഎസ്എ) അറിയിച്ചു. നിലവിൽ നടക്കുന്ന അറ്റകുറ്റപ്പണികളാണ് സാങ്കേതിക പ്രശ്നത്തിന് കാരണമെന്ന് സിബിഎസ്എ പറയുന്നു. ടൊറൻ്റോ പിയേഴ്‌സൺ എയർപോർട്ടിലെ ടെർമിനൽ 1, ടെർമിനൽ 3 എന്നിവിടങ്ങളിൽ യാത്രക്കാർ കൂടുതൽ സമയം കാത്തിരിക്കേണ്ടി വരുമെന്ന് എയർപോർട്ട് അതോറിറ്റി അറിയിച്ചു.

പ്രശ്നം പരിഹരിക്കുന്നതിന് സാങ്കേതിക വിദഗ്ധരുമായി സഹകരിച്ച് പ്രവർത്തിക്കുന്നുണ്ടെന്നും, യാത്രക്കാർക്ക് അസൗകര്യം നേരിടേണ്ടി വന്നതിന് ക്ഷമചോദിക്കുന്നതായും സിബിഎസ്എ പറഞ്ഞു. ഇത് മൂന്നാം തവണയാണ് കനേഡിയൻ വിമാനത്താവളങ്ങളിൽ കിയോസ്കുകൾ തടസ്സപ്പെടുന്നത്.

You might also like

ഒട്ടാവയിൽ പെട്രോൾ വില കുതിക്കുന്നു; ഈ ആഴ്ച വീണ്ടും വില വർദ്ധിക്കുമെന്ന് സൂചന

വംശീയാധിക്ഷേപ പരാതി: രണ്ട് ടൊറന്റോ കാത്തലിക് സ്കൂൾ അധ്യാപകരെ ജോലിയിൽ നിന്ന് നീക്കം ചെയ്തു

കുവൈറ്റിലെ കനേഡിയൻ കേന്ദ്രങ്ങൾക്ക് നേരെയുണ്ടായ ആക്രമണം; വിവരമറിഞ്ഞത് പത്രവാർത്തയിലൂടെയെന്ന് പ്രതിരോധ മന്ത്രി

കാനഡയിൽ ഇന്ത്യൻ വിദ്യാർത്ഥി കൊല്ലപ്പെട്ടു; സഹപാഠികൾ ചേർന്ന് മർദ്ദിച്ച ശേഷം കാർ കയറ്റി കൊന്നു

ടൊറൻ്റോ സോഷ്യല്‍ ക്ലബ് വടംവലി മാമാങ്കം ജൂണ്‍ 27ന്

രണ്ടാം നിര ചികിത്സാ സംവിധാനമെന്ന് ആരോപണം; ആൽബർട്ടയിലെ ഡ്യുവൽ പ്രാക്ടീസ് പദ്ധതി വിവാദത്തിൽ, കാൽഗറിയിൽ വൻ പ്രതിഷേധം

Top Picks for You
Top Picks for You