newsroom@amcainnews.com

ന്യൂഫിന്‍ലന്‍ഡ് ആന്‍ഡ് ലാബ്രഡോര്‍ തിരഞ്ഞെടുപ്പ്: ടോറികള്‍ക്ക് അട്ടിമറി വിജയം

ന്യൂഫിന്‍ലന്‍ഡ് ആന്‍ഡ് ലാബ്രഡോര്‍ പ്രവിശ്യാ തിരഞ്ഞെടുപ്പില്‍ പ്രോഗ്രസീവ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് (പിസി) വിജയം. വാശിയേറിയ മത്സരത്തിനൊടുവില്‍ ജോണ്‍ ഹോഗന്റെ നേതൃത്വത്തിലുള്ള ലിബറലുകളെ പിന്നിലാക്കിയാണ് ടോറികൾ വിജയം സ്വന്തമാക്കിയത്. ഇതോടെ പത്ത് വര്‍ഷം നീണ്ട ലിബറല്‍ ഭരണത്തിന് അന്ത്യമായി. ടോണി വേക്ക്ഹാം നയിക്കുന്ന പിസി പാര്‍ട്ടി, 40 അംഗ നിയമസഭയില്‍ 21 സീറ്റുകള്‍ നേടി നേരിയ ഭൂരിപക്ഷത്തോടെ വിജയിച്ചു. ലിബറല്‍ പാര്‍ട്ടി 15 സീറ്റുകളും ന്യൂ ഡെമോക്രാറ്റുകള്‍ക്ക് (എന്‍ഡിപി) രണ്ട് സീറ്റുകളും സ്വതന്ത്രര്‍ക്ക് രണ്ട് സീറ്റുകളുമാണ് ലഭിച്ചത്. തുടര്‍ച്ചയായ നാലാം തവണയും അധികാരത്തിലെത്താന്‍ ശ്രമിച്ച ലിബറലുകള്‍ക്കേറ്റ വലിയ തിരിച്ചടിയാണ് ഈ തോല്‍വി.

തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമ്പോള്‍, 40 സീറ്റുകളുള്ള നിയമസഭയില്‍ ലിബറലുകള്‍ക്ക് 19, പ്രോഗ്രസീവ് കണ്‍സര്‍വേറ്റീവുകള്‍ക്ക് 14, എന്‍ഡിപിക്ക് ഒന്ന്, രണ്ട് സ്വതന്ത്രര്‍, നാല് ഒഴിഞ്ഞ സീറ്റുകള്‍ എന്നിങ്ങനെയായിരുന്നു കക്ഷിനില.

You might also like

ഫ്ലോറിഡയിൽ ഇടിമിന്നലേറ്റ് അമ്മയും രണ്ടു വയസുള്ള മകളും മരിച്ചു

Social Media Addiction and Child Safety: Crucial Legal Battle Against Meta

സോഷ്യൽ മീഡിയ അടിമത്തവും കുട്ടികളുടെ സുരക്ഷയും: മെറ്റയ്‌ക്കെതിരെ നിർണ്ണായക നിയമപോരാട്ടം

വ്യാപാര ചർച്ചകൾ അനുകൂലമാക്കാൻ നീക്കം: യുഎസ് മദ്യം വീണ്ടും കനേഡിയൻ വിപണിയിലേക്ക്

നെവാഡയിലെ റീനോയ്ക്ക് സമീപം കാട്ടുതീ പടരുന്നു; ജനങ്ങളെ ഒഴിപ്പിച്ചു

Canadian dollar weakens ahead of US deadline for new tariffs

യുഎസ് താരിഫ് കാലാവധി അവസാനിക്കാനിരിക്കെ കനേഡിയൻ ഡോളറിൽ ഇടിവ്

Trump says no talks planned with Iran, Tehran says Strait of Hormuz still shut

ഇറാനുമായി ചർച്ചകൾക്ക് പദ്ധതിയില്ലെന്ന് ട്രംപ്; ഹോർമുസ് കടലിടുക്ക് അടഞ്ഞുകിടക്കുന്നുവെന്ന് ടെഹ്റാൻ

Top Picks for You
Top Picks for You