newsroom@amcainnews.com

ഫോമാ ഇന്‍റര്‍നാഷണല്‍ ഫാമിലി കണ്‍വെന്‍ഷന്‍ കൗണ്ട്ഡൗണ്‍ ആരംഭിച്ചു; ഇനി 26 ദിവസം

നോര്‍ത്ത് അമേരിക്കയിലെയും കാനഡയിലെയും മലയാളികളെ ഒരു കുടക്കീഴില്‍ അണിനിരത്തുന്ന ഫോമായുടെ 9-ാമത് ഇന്‍റര്‍നാഷണല്‍ ഫാമിലി കണ്‍വെന്‍ഷന് ഇനി 26 ദിവസം മാത്രം. ജൂലൈ 30, 31, ഓഗസ്റ്റ് 1, 2 തീയതികളില്‍ ഹൂസ്റ്റണിലെ വിന്‍ധം ഹ്യൂസ്റ്റണ്‍ ഹോട്ടലില്‍ നടക്കുന്ന മഹാസമ്മേളനത്തിന്‍റെ ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലേക്ക് കടന്നതായി സംഘാടക സമിതി അറിയിച്ചു.

ജൂലൈ 2-ന് അപ്ന ബസാറില്‍ ചേര്‍ന്ന സതേണ്‍ റീജിയന്‍ പ്രവര്‍ത്തകയോഗത്തില്‍ വിവിധ കമ്മിറ്റികളുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. ഫോമാ പ്രസിഡൻ്റ് ബേബി മണക്കുന്നേല്‍ അധ്യക്ഷത വഹിച്ചു. കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ സുബിന്‍ കുമാരന്‍ സ്വാഗതം അർപ്പിച്ചു. യോഗത്തില്‍ വിവിധ കമ്മിറ്റികളുടെ പ്രവര്‍ത്തന പുരോഗതി ബന്ധപ്പെട്ട ഭാരവാഹികള്‍ അവതരിപ്പിച്ചു. രാജന്‍ യോഹന്നാന്‍ (സെക്യൂരിറ്റി), ജീമോന്‍ റാന്നി (പ്രസ് മീറ്റ്), പൊടിയമ്മ പിള്ള (ഉദ്ഘാടന ഘോഷയാത്ര), ജോയ് എന്‍. സാമുവല്‍ (സ്വീകരണ-അതിഥി സത്കാര കമ്മിറ്റി), ജോണ്‍ ഉമ്മന്‍ (പ്രസാദ്) (ബിസിനസ് മീറ്റ്), ക്രിസ്റ്റഫര്‍ ജോര്‍ജ് (രജിസ്‌ട്രേഷന്‍) എന്നിവര്‍ റിപ്പോര്‍ട്ടുകള്‍ അവതരിപ്പിച്ചു.

You might also like

സൗദി അരാംകോയുടെ ഹെലികോപ്റ്റർ തകർന്ന് 14 പേർ മരിച്ചു

ഉഷ്ണതരംഗം: ന്യൂയോര്‍ക്കിലും ബോസ്റ്റണിലും ഫിലാഡല്‍ഫിയയിലും മുന്നറിയിപ്പ്

കായികതാരങ്ങൾക്ക് ദുരവസ്ഥ: മെഡൽ വാങ്ങാൻ ഒരേയൊരു യൂണിഫോം മാറിമാറി അണിഞ്ഞ് കേരളത്തിന്റെ വനിതകൾ

ഷിക്കാഗോ മാർത്തോമാ ശ്ലീഹ കത്തീഡ്രലിൽ ദുക്റാന തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കം

ന്യൂയോർക്കിലെ യു.എൻ ആസ്ഥാനത്തിന് മുന്നിൽ തിബറ്റൻ പ്രതിഷേധക്കാരൻ സ്വയം തീക്കൊളുത്തി മരിച്ചു

കനത്ത മഴയിൽ എഡ്മിന്‍റനിൽ വൻ നാശനഷ്ടം: റോഡുകൾ തകർന്നു, വീടുകളിൽ വെള്ളം കയറി

Top Picks for You
Top Picks for You