newsroom@amcainnews.com

ടൊറൻ്റോയിൽ ബാങ്ക് ഇൻവെസ്റ്റിഗേറ്റർ ഫോൺ തട്ടിപ്പുകൾ വർദ്ധിക്കുന്നു; നിരവധി പേർക്ക് ആയിരക്കണക്കിന് ഡോളർ നഷ്ടമായി, ജനങ്ങൾക്ക് മുന്നറിയിപ്പുമായി പോലീസ്

ടൊറൻ്റോ: ബാങ്ക് ഇൻവെസ്റ്റിഗേറ്റർ’ ഫോൺ തട്ടിപ്പുകൾ വർദ്ധിക്കുന്നതിനെക്കുറിച്ച് ജനങ്ങൾക്ക് ശക്തമായ മുന്നറിയിപ്പുമായി ടൊറൻ്റോ പോലീസ്. ഈ തട്ടിപ്പുകൾ കാരണം നഗരത്തിലെ നിരവധി പേർക്ക് ഇതിനോടകം ആയിരക്കണക്കിന് ഡോളർ നഷ്ടമായിട്ടുണ്ട്. തട്ടിപ്പുകാർ ബാങ്ക് ഉദ്യോഗസ്ഥരെന്ന് വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തുന്നത്.

ഇരയുടെ ബാങ്കിൽ നിന്ന് നേരിട്ട് വിളിക്കുന്നതായി തോന്നിക്കുന്ന ‘സ്പൂഫ്ഡ്’ കോളുകൾ വഴിയാണ് തട്ടിപ്പിൻ്റെ തുടക്കം. തങ്ങളുടെ അക്കൗണ്ടുകൾക്ക് ഭീഷണിയുണ്ടെന്ന് വിശ്വസിപ്പിച്ച് പരിഭ്രാന്തി സൃഷ്ടിച്ച ശേഷം, പാസ്‌വേഡുകളും പിൻ നമ്പറുകളും പോലുള്ള സെൻസിറ്റീവ് വിവരങ്ങൾ ആളുകളെക്കൊണ്ട് പറയിപ്പിക്കുകയാണ് ഇവർ ചെയ്യുന്നത്. തുടർന്ന് കൂടുതൽ അന്വേഷണത്തിനായി ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ ഒരു കവറിലാക്കി കൈമാറാൻ നിർദ്ദേശിക്കുന്നു.

തട്ടിപ്പ് പൂർത്തിയാക്കാൻ, റൈഡ്‌ഷെയർ ആപ്പ് വഴി പാഴ്സൽ ഡെലിവറി സർവീസ് ഉപയോഗിച്ച് ഒരു ഡ്രൈവറെ അയച്ച് കവർ ശേഖരിക്കുന്നു. ഈ ഡ്രൈവർ തട്ടിപ്പിനെക്കുറിച്ച് അറിയാതെ കവർ നിശ്ചയിച്ച സ്ഥലത്ത് ഏല്പിക്കുന്നു. തട്ടിപ്പു സംഘത്തിലെ മറ്റൊരാൾ വന്ന് ഈ പാക്കേജ് കൈക്കലാക്കുന്നതോടെയാണ് തട്ടിപ്പ് പൂർത്തിയാവുന്നത്. ഇത്തരം കോളുകളെ ജാഗ്രതയോടെ സമീപിക്കണമെന്നും, ഒരു ബാങ്കും ഫോൺ വഴി പാസ്‌വേഡുകളോ കാർഡുകളോ ആവശ്യപ്പെടില്ലെന്നും പോലീസ് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.

You might also like
Houthis claim Saudi F-15 jet shot down hours after Mecca drone interception

മക്കയെ ലക്ഷ്യമിട്ട് ഡ്രോൺ ആക്രമണം; സൗദി അറേബ്യ ഞെട്ടലിൽ; പിന്നാലെ സൗദി F-15 യുദ്ധവിമാനം വെടിവെച്ചിട്ടതായി ഹൂതികളുടെ അവകാശവാദം

India-Canada Trade Agreement: 4th Round of Comprehensive Economic Partnership Talks Concluded

ഇന്ത്യ-കാനഡ വ്യാപാര കരാർ: സമഗ്ര സാമ്പത്തിക പങ്കാളിത്ത ചർച്ചകളുടെ നാലാം ഘട്ടം സമാപിച്ചു

വിദ്യാർത്ഥികൾക്ക് കനത്ത തിരിച്ചടി: കുടിയേറ്റ നയം കർശനമാക്കി ഓസ്‌ട്രേലിയ

Active Redistricting in America: One in Ten Voters Gets a New District

അമേരിക്കയിൽ മണ്ഡല പുനർനിർണയം സജീവം: പത്തിൽ ഒരാൾക്ക് പുതിയ മണ്ഡലം

Canada ignores Trump's threat; Mark Carney strengthens talks with the European Union

ട്രംപിന്റെ ഭീഷണി വകവെക്കാതെ കാനഡ; യൂറോപ്യൻ യൂണിയനുമായി ചർച്ച ശക്തമാക്കി മാർക്ക് കാർണി

കാനഡ ചൈൽഡ് ബെനഫിറ്റ് വിതരണം 18-ന്

Top Picks for You
Top Picks for You