newsroom@amcainnews.com

ഗേൾ ഗൈഡ് വില്പന: ഓൺലൈനിൽ പണം നല്കിയവരിൽ പലർക്കും കുക്കി ലഭിച്ചില്ല! ബ്രിട്ടീഷ് കൊളംബിയയിലും ഒൻ്റാരിയോയിലും കുക്കികൾ വിൽക്കുന്നതിൻ്റെ പേരിൽ വ്യാപക തട്ടിപ്പ്

ഒന്റാരിയോ: ബ്രിട്ടീഷ് കൊളംബിയയിലും ഒൻ്റാരിയോയിലും കുക്കികൾ വിൽക്കുന്നതിൻ്റെ പേരിൽ വ്യാപക തട്ടിപ്പ്. പ്രശസ്തമായ ഗേൾ ഗൈഡ് വില്പനയുടെ പേരിലാണ് തട്ടിപ്പുകൾ നടക്കുന്നത്. ഇതിനായി ഓൺലൈനിൽ പണം നല്കിയവരിൽ പലർക്കും കുക്കി ലഭിച്ചില്ല. ഇതേ തുടർന്ന് കുക്കികൾക്കായി ആരും മുൻകൂട്ടി പണം നല്കേണ്ട ആവശ്യമില്ലെന്ന് ബി.സി. ഗേൾ ഗൈഡ്സ് മുന്നറിയിപ്പ് നൽകി.

ബി.സിയിലെ ബെറ്റർ ബിസിനസ് ബ്യൂറോ റിപ്പോർട്ട് ചെയ്തത് അനുസരിച്ച്, കൂടുതൽ വില ഈടാക്കുകയും കുക്കികൾ ഒരിക്കലും എത്തിച്ചു നൽകാതിരിക്കുകയും ചെയ്യുന്ന വ്യാജ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. വെസ്റ്റ് കിലോണയിലും ലോവർ മെയിൻലാൻഡിലുമുള്ള തട്ടിപ്പുകാർ ഒരു ബോക്സിന് 10 ഡോളർ വരെ ഈടാക്കുകയും സംഭാവനകൾ ആവശ്യപ്പെടുകയും ചെയ്യുന്നുണ്ട്. ഇത്തരക്കാരിൽ നിന്ന് കുക്കികൾ വാങ്ങുകയോ അവർക്ക് പണം നൽകുകയോ ചെയ്യരുതെന്ന് അധികൃതർ ജനങ്ങളോട് അഭ്യർത്ഥിച്ചു.

യഥാർത്ഥ ഗേൾ ഗൈഡ്സ് അംഗങ്ങൾ വീടുകൾ തോറും കയറിയോ പ്രത്യേക കേന്ദ്രങ്ങളിൽ വെച്ചോ ആണ് കുക്കികൾ വിൽക്കുന്നത്. പ്രായ കുറഞ്ഞ അംഗങ്ങൾക്കൊപ്പം എപ്പോഴും മുതിർന്നവർ ഉണ്ടായിരിക്കും. മുതിർന്നവർ തനിയെ വീടുകൾ തോറും കയറി കുക്കികൾ വില്ക്കുകയില്ല. ഗേൾ ഗൈഡ്സ് ഒരിക്കലും സംഭാവനകളും ആവശ്യപ്പെടില്ല. ഒരു ബോക്സ് കുക്കിക്ക് ആറ് ഡോളറാണ് വില. ഈ വിൽപ്പനയിലൂടെ ലഭിക്കുന്ന പണം സംഘടനയുടെ പ്രവർത്തനങ്ങൾക്കാണ് ഉപയോഗിക്കുന്നത്. കഴിഞ്ഞ വർഷം അഞ്ച് ദശലക്ഷം (അൻപത് ലക്ഷം) ബോക്സുകളാണ് വിറ്റഴിച്ചത്.

You might also like
FSSAI proposes to ban 'paneer' label for substitute products, ensure strict disclosure

FSSAI (ഭക്ഷ്യ സുരക്ഷാ ഗുണനിലവാര അതോറിറ്റി) പനീർ പകരക്കാരിലുള്ള ഉൽപ്പന്നങ്ങൾക്ക് ‘പനീർ’ ലേബൽ നിരോധിക്കാൻ നിർദ്ദേശിച്ചു

Flames burn again in 'Idli Paati's' kitchen; ₹1 idli sales resumed

‘ഇഡ്ഡലിപ്പാട്ടി’യുടെ പാചകപ്പുരയിൽ വീണ്ടും തീനാളങ്ങൾ; ഒരു രൂപയുടെ ഇഡ്ഡലി വിൽപ്പന പുനരാരംഭിച്ചു

Venezuelan youth locked up in detention center with bullet in his back hospitalized again

പുറകിൽ വെടിയുണ്ടയുമായി ഡിറ്റൻഷൻ സെന്ററിലടച്ച വെനിസ്വേലൻ യുവാവ് വീണ്ടും ആശുപത്രിയിൽ

US military spending $500M on ‘war-ready’ laser weapons — and zapping drones in Iran, along US border

അമേരിക്കൻ സൈന്യം ‘യുദ്ധ സജ്ജമായ’ ലേസർ ആയുധങ്ങൾക്കായി 50 കോടി ഡോളർ ചെലവഴിക്കുന്നു – ഇറാനിലെയും യു.എസ് അതിർത്തിയിലെയും ഡ്രോണുകളെ തകർത്തെറിയുന്നു

Trump says Russia ‘lost control of its Diesel Oil Industry’ after Ukraine drone attacks, calls for end to ‘ridiculous’ war

ഡ്രോൺ ആക്രമണങ്ങളെ തുടർന്ന് റഷ്യയുടെ ഡീസൽ എണ്ണ വ്യവസായത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതായി ട്രംപ്; ‘പരിഹാസ്യമായ’ യുദ്ധം അവസാനിപ്പിക്കണമെന്ന് ആഹ്വാനം

ട്രംപിന്‍റെ തിരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ വെടിയേറ്റ ആള്‍ മരിച്ചു

Top Picks for You
Top Picks for You