newsroom@amcainnews.com

റഷ്യൻ ആക്രമണം: യുക്രെയ്‌നിൽ അഞ്ച് മരണം

റഷ്യൻ ഡ്രോൺ ആക്രമണത്തിൽ യുക്രെയ്‌നിൽ അഞ്ച് പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. നിരവധി പേർക്ക് പരുക്കേറ്റു. ഞായറാഴ്ച അർധരാത്രിയോടെയാണ് ആക്രമണം നടന്നത്. പോളണ്ട് അതിർത്തിയോട് ചേർന്ന ലിവിവ് മേഖലയിലാണ് ഏറ്റവുമധികം നാശനഷ്ടങ്ങൾ ഉണ്ടായത്. ഇവിടെ തകർന്ന ഒരു കെട്ടിടത്തിൽ താമസിച്ചിരുന്ന ഒരു കുടുംബത്തിലെ നാലുപേരാണ് മരിച്ചതെന്ന് പ്രദേശവാസികൾ അറിയിച്ചു.

അടുത്ത കാലത്ത് ലിവിവിലുണ്ടായതിൽ വെച്ച് ഏറ്റവും വലിയ ആക്രമണമാണിതെന്ന് ഗവർണർ മാക്സിം കോസിറ്റിസ്കി അഭിപ്രായപ്പെട്ടു. ഏകദേശം 140 ഡ്രോണുകളും 23 മിസൈലുകളും ഇതിനായി ഉപയോഗിച്ചു. ആക്രമണത്തിൽ ലിവിവ് നഗരം പൂർണ്ണമായും വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ട് ഇരുട്ടിലായി. സംഘർഷാവസ്ഥ കണക്കിലെടുത്ത് ആളുകൾ വീടുകളിൽ നിന്ന് പുറത്തിറങ്ങരുതെന്ന് മേയർ ആന്ദ്രേ സദോവി മുന്നറിയിപ്പ് നൽകി.

You might also like
New Challenges Faced While Democrats Lead in the US Midterm Elections

യു.എസ് ഇടക്കാല തിരഞ്ഞെടുപ്പ്: ഡെമോക്രാറ്റുകൾ മുന്നിൽ നിൽക്കുമ്പോൾ നേരിടുന്ന പുതിയ വെല്ലുവിളികൾ

Two Toronto police officers hurt after collision with fleeing vehicle

ഓടിരക്ഷപ്പെടാൻ ശ്രമിച്ച വാഹനം ഇടിച്ചു; ടൊറന്റോയിൽ രണ്ട് പൊലീസുകാർക്ക് പരുക്ക്

Rubio meets with Canadian, European Arctic foreign ministers on sidelines of UN General Assembly

യു.എൻ ജനറൽ അസംബ്ലിയുടെ വേദിയിൽ കനേഡിയൻ, യൂറോപ്യൻ ആർട്ടിക് വിദേശകാര്യ മന്ത്രിമാരുമായി റൂബിയോ കൂടിക്കാഴ്ച നടത്തി

Learn Power BI for a high-paying career

ഉയർന്ന ശമ്പളമുള്ള കരിയറിനായി പവർ ബിഐ പഠിക്കാം

Canada aims to cut time needed for project reviews, and address strikes

കാനഡ പ്രോജക്ട് അവലോകനങ്ങൾക്ക് ആവശ്യമായ സമയം വെട്ടിച്ചുരുക്കാനും പണിമുടക്കുകൾ പരിഹരിക്കാനും ലക്ഷ്യമിടുന്നു

ടൊറൻ്റോയിൽ വൻ മയക്കുമരുന്ന് വേട്ട: 57 കിലോ കൊക്കെയ്നും ഹാഷിഷും പിടികൂടി

Top Picks for You
Top Picks for You