newsroom@amcainnews.com

കാനഡ സർക്കാർ പുറത്തിറക്കുന്ന ‘X’ ജെൻഡർ അടയാളമുള്ള പാസ്‌പോർട്ട് ഉടമകൾക്ക് യു.എസ് അടക്കമുള്ള ചില രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുമ്പോൾ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നേക്കുമെന്ന് മുന്നറിയിപ്പ്

കാനഡ സർക്കാർ പുറത്തിറക്കുന്ന ‘X’ ജെൻഡർ അടയാളമുള്ള പാസ്‌പോർട്ട് കൈവശമുള്ളവർക്ക് യു.എസ് അടക്കമുള്ള ചില രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുമ്പോൾ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നേക്കുമെന്ന് മുന്നറിയിപ്പ്. ഗ്ലോബൽ അഫയേഴ്സ് വകുപ്പ് കഴിഞ്ഞ ദിവസങ്ങളിൽ പുതുതായി പുറത്തിറക്കിയ യു.എസ് യാത്രാ ഉപദേശത്തിൽ 2SLGBTQ+ വിഭാഗത്തിൽപ്പെടുന്ന കാനഡക്കാർ പ്രത്യേക ശ്രദ്ധ പുലർത്തണമെന്ന് മുന്നറിയിപ്പ് നൽകി. കാനഡ സർക്കാർ ‘X’ ജെൻഡർ അടയാളമുള്ള പാസ്‌പോർട്ട് നൽകി വരുന്നതാണെങ്കിലും, അത് എല്ലാ രാജ്യങ്ങളും അംഗീകരിക്കുമെന്ന് ഉറപ്പില്ല. ‘X’ അംഗീകരിക്കാത്ത രാജ്യങ്ങളിൽ പ്രവേശന വിലക്ക് നേരിടാൻ സാധ്യതയുണ്ട്,” എന്ന് മുന്നറിയിപ്പിൽ പറയുന്നു.

യാത്ര ചെയ്യുന്ന രാജ്യങ്ങളിൽ സ്ത്രീ/പുരുഷൻ എന്നിങ്ങനെ വിവരങ്ങൾ ആവശ്യപ്പെടാൻ സാധ്യതയുണ്ടെന്നും വ്യക്തമാക്കുന്നു. അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് അടുത്തിടെ ഒപ്പുവെച്ച എക്സിക്യൂട്ടീവ് ഓർഡറിന് പിന്നാലെയാണ് ഈ മുന്നറിയിപ്പ് വന്നിരിക്കുന്നത്. ട്രംപിന്റെ ഉത്തരവിലൂടെ യു.എസ് ഫെഡറൽ സർക്കാർ രണ്ട് ലിംഗങ്ങളേ (പുരുഷൻ, സ്ത്രീ) അംഗീകരിക്കൂ എന്നും എല്ലാ ഔദ്യോഗിക രേഖകളിലും “sex” എന്ന വാക്ക് മാത്രമേ ഉപയോഗിക്കാവൂ എന്നും നിർദ്ദേശിച്ചിരുന്നു. ട്രംപിൻ്റെ ഉത്തരവ് നിലവിൽ കോടതിയുടെ പരിഗണനയിലാണ്.

You might also like
Canada to invest C$2.7 billion to build rental housing in Toronto

ടൊറന്റോയിൽ വാടക വീടുകൾ നിർമ്മിക്കാൻ ഫെഡറൽ സർക്കാർ 270 കോടി ഡോളർ നിക്ഷേപിക്കും

Central Government to reduce import duty: Advantage for India in the global market

ഇറക്കുമതി തീരുവ കുറയ്ക്കാൻ കേന്ദ്ര സർക്കാർ: ആഗോള വിപണിയിൽ ഭാരതത്തിന് മുൻതൂക്കം

വാൻകൂവറിൽ ഇന്ത്യൻ വംശജനെതിരെ വംശീയാക്രമണം: തലപ്പാവ് വലിച്ചൂരി മർദിച്ചു

മെക്സിക്കോയിൽ ലൈവ് സ്ട്രീമിനിടെ ടിക്‌ടോക് ഇൻഫ്ലുവൻസർ വെടിയേറ്റ് കൊല്ലപ്പെട്ടു

Maha Onam in Toronto: North America's Largest Onam Celebration on August 15

ടൊറന്റോയിൽ മഹാഓണം: വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ ഓണാഘോഷം ഓഗസ്റ്റ് 15-ന്; പ്രവേശനം സൗജന്യം

Ridge Fire Spreads in Los Angeles County: I-5 Freeway Closed, Evacuation Orders Issued

ലോസ് ഏഞ്ചലസ് കൗണ്ടിയിൽ പടർന്നുപിടിച്ച് റിഡ്ജ് ഫയർ: ഐ-5 ഫ്രീവേ അടച്ചു, ജനങ്ങളോട് ഒഴിയാൻ ഉത്തരവ്

Top Picks for You
Top Picks for You