newsroom@amcainnews.com

കാൽഗറിയിൽ വാഹനാപകടങ്ങളുടെ എണ്ണത്തിൽ റെക്കോർഡ് വർധന; റോഡ് സുരക്ഷ ഉറപ്പാക്കാൻ ക്യാമ്പയിനുമായി പോലീസും സിറ്റിയും

കാൽഗറി: കാൽഗറിയിൽ ഈ വർഷം വാഹനാപകടങ്ങളുടെ എണ്ണം റെക്കോർഡ് ഉയരത്തിലെത്തിയതോടെ സിറ്റിയും പോലീസും സംയുക്തമായി നടപടികൾ സ്വീകരിച്ചു തുടങ്ങി. റോഡ് സുരക്ഷയിലും റോഡ് ഉപയോഗിക്കുന്നവരുടെ പെരുമാറ്റങ്ങളിലും കാൽഗറി പോലീസ് സർവീസും സിറ്റിയും ആശങ്ക പ്രകടിപ്പിച്ചു. റോഡ് സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ‘ജോയിൻ ദ ഡ്രൈവ് ടു സീറോ’ എന്ന ക്യാമ്പയിൻ തിങ്കളാഴ്ച ആരംഭിച്ചതായി സിപിഎസും സിറ്റിയും സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.

മൂന്ന് ഭാഗങ്ങളായുള്ള വീഡിയോ സീരീസാണിത്. അടുത്ത വർഷമായിരിക്കും ഇത് പുറത്തിറക്കുക. ഒന്നിലധികം വീക്ഷണകോണുകളിൽ നിന്ന് ഒരു അപകടം എങ്ങനെ തടയാമെന്ന കഥ പറയുകയാണ് വീഡിയോ സീരീസിലൂടെയെന്ന് ഏജൻസി വ്യക്തമാക്കി. ഒരൊറ്റ ദുരന്തം മൂലമുണ്ടാകുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചാണ് കഥയിൽ പ്രതിപാദിക്കുന്നത്. ആത്യന്തികമായി ജീവൻ രക്ഷിക്കുന്നതിനായി ഡ്രൈവിംഗ് സ്വഭാവങ്ങളിൽ വരുത്തേണ്ട മാറ്റമാണ് സീരീസ് ലക്ഷ്യമിടുന്നതെന്നും അവർ കൂട്ടിച്ചേർത്തു.

ഈ വർഷം ഇതുവരെ കാൽഗറിയിൽ 27 പേരാണ് വാഹനാപകടങ്ങളിൽ മരിച്ചതെന്നാണ് കണക്ക്. ഇതിൽ എട്ട് പേർ കാൽനട യാത്രക്കാരും ആറ് പേർ മോട്ടോർ സൈക്കിൾ യാത്രക്കാരുമാണ്. കഴിഞ്ഞ വർഷം ആകെ 29 പേരാണ് കൊല്ലപ്പെട്ടത്. ഇതിൽ 12 പേർ കാൽനടയാത്രക്കാരും അഞ്ച് പേർ മോട്ടോർ സൈക്കിൾ യാത്രക്കാരുമായിരുന്നു.

You might also like

മെൽബണിൽ വാഹനാപകടം: ഇന്ത്യൻ വംശജരായ യുവതിയും അമ്മായിയമ്മയും മരിച്ചു

അമേരിക്കയില്‍ സിഖ് ട്രക്ക് ഡ്രൈവര്‍ക്കു നേരെ ക്രൂര ആക്രമണം; 17 തവണ കുത്തേറ്റു

GOP gov candidate Bruce Blakeman ties Hochul to Mamdani in mailers targeting voters outside NYC: ‘Say no to socialism’

സോഷ്യലിസത്തിനെതിരെ പോർവിളി മുഴക്കി ബ്രൂസ് ബ്ലേക്‌മാൻ; ഹോചുലിനും മംദാനിക്കുമെതിരെ പുതിയ ലഘുലേഖാ പ്രചാരണം

Trump threatens EU over 'hostile' Canada association plan

കാനഡയുടെ യൂറോപ്യൻ യൂണിയൻ അസോസിയേറ്റ് അംഗത്വ പ്ലാനിൽ യൂറോപ്പിന് മുന്നറിയിപ്പുമായി ട്രംപ്; വ്യാപാര ബന്ധം വിച്ഛേദിക്കുമെന്ന് ഭീഷണി

സിഇസി എക്സ്പ്രസ് എൻട്രി ഡ്രോ: 2,000 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ

Australia joins Canada in seeking closer ties with the European Union; Trade Minister clarifies stance

യൂറോപ്യൻ യൂണിയനുമായി ചങ്ങാത്തത്തിന് കാനഡയ്ക്കൊപ്പം ഓസ്‌ട്രേലിയയും; നിലപാട് വ്യക്തമാക്കി വ്യാപാരമന്ത്രി

Top Picks for You
Top Picks for You