newsroom@amcainnews.com

വാൻകൂവറിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ഉപരോധിച്ച് ഖലിസ്ഥാൻ അനുകൂല സംഘടന

വാൻകൂവറിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ഉപരോധിച്ച് ഖലിസ്ഥാൻ അനുകൂലികൾ. 325 ഹോവ് സ്ട്രീറ്റിലെ കോൺസുലേറ്റിന് മുന്നിൽ രാവിലെ എട്ടു മണിക്ക് ആരംഭിച്ച ഉപരോധം രാത്രി എട്ടു വരെ നീണ്ടു. ഖലിസ്ഥാൻ നേതാവ് ഹർദീപ് സിങ് നിജ്ജാറിന്‍റെ കൊലപാതകത്തിൽ ഇന്ത്യൻ സർക്കാരിന്‍റെ പങ്കിനെക്കുറിച്ച് മുൻ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പാർലമെൻ്റിൽ ആരോപണം ഉന്നയിച്ച് രണ്ട് വർഷം തികയുന്ന വേളയിലാണ് ഉപരോധം സംഘടിപ്പിച്ചത്.

കാനഡയിലെ സിഖ് ആക്ടിവിസ്റ്റുകളെ ഇന്ത്യൻ സർക്കാർ തുടർച്ചയായി ഭീഷണിപ്പെടുത്തുകയാണെന്നും ഇതിൽ ശ്രദ്ധ ആകർഷിക്കാൻ ലക്ഷ്യമിട്ടാണ് സമാധാനപരമായ പ്രതിഷേധ സമരം നടത്തുന്നതെന്ന് സംഘാടകർ പറയുന്നു. നിജ്ജാർ കൊലപാതകം നടന്ന് രണ്ട് വർഷങ്ങൾക്ക് ശേഷവും, കാനഡയിലെ ഇന്ത്യൻ കോൺസുലേറ്റുകൾ ഖലിസ്ഥാൻ റഫറണ്ടം സംഘാടകരെ ലക്ഷ്യമിട്ട് രഹസ്യ നിരീക്ഷണവും ഭീഷണിയും തുടരുന്നതായി ഖലിസ്ഥാൻ അനുകൂലികൾ ആരോപിക്കുന്നു. കൂടാതെ നിജ്ജാറിന്‍റെ മരണശേഷം ഖലിസ്ഥാന്‍ ജനഹിതപരിശോധനാ പ്രചാരണത്തിന് നേതൃത്വം നൽകുന്ന ഇന്ദര്‍ജീത് സിങ് ഗോസലിന് സംരക്ഷണം നല്‍കാന്‍ ആര്‍സിഎംപി നിര്‍ബന്ധിതായ സാഹചര്യത്തിലേക്കെത്തുന്ന തരത്തിലുള്ള ഗുരുതരഭീഷണി തങ്ങള്‍ക്കെതിരെ നിലനിൽക്കുന്നതായും സംഘാടകർ പറയുന്നു. ഖലിസ്ഥാനികളെ ലക്ഷ്യമിട്ട് ഇന്ത്യന്‍ കോണ്‍സുലേറ്റുകള്‍ ചാരവൃത്തിയും നിരീക്ഷണവും നടത്തുകയാണെന്ന് സംഘടന പ്രസ്താവനയില്‍ ആരോപിച്ചു. ഇന്ത്യയും കാനഡയും നയതന്ത്രബന്ധം പുനരാരംഭിച്ചതിനു പിന്നാലെയാണ് ഖലിസ്ഥാൻ അനുകൂലികളുടെ നീക്കമുണ്ടായിരിക്കുന്നത്.

You might also like

മിഷിഗൺ സെനറ്റ് പ്രൈമറി: അബ്ദുൾ എൽ-സയീദിന് വിജയം

ഒൻ്റാരിയോ വോണിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം: ഇന്ത്യൻ യുവാവ് അറസ്റ്റിൽ

Carney responds to Trump's 'nasty' comment: Explains he is defending workers' interests

ട്രംപിന്റെ ‘മോശം’ പ്രതികരണത്തിൽ മറുപടിയുമായി കാർണി: പ്രതിരോധിക്കുന്നത് തൊഴിലാളികളുടെ താല്പര്യങ്ങളെയെന്ന് വിശദീകരണം

‘Caribbean’-like humidity and extreme heat to suffocate NYC for several days

‘കരീബിയൻ’ മോഡൽ ഈർപ്പവും കഠിനമായ ചൂടും: ന്യൂയോർക്ക് നഗരത്തിൽ വരും ദിവസങ്ങളിൽ ശ്വാസം മുട്ടിക്കുന്ന കാലാവസ്ഥ

Central Government to reduce import duty: Advantage for India in the global market

ഇറക്കുമതി തീരുവ കുറയ്ക്കാൻ കേന്ദ്ര സർക്കാർ: ആഗോള വിപണിയിൽ ഭാരതത്തിന് മുൻതൂക്കം

TSX opens higher on hopes of U.S.-Iran peace deal; mining stocks advance

യു.എസ്-ഇറാൻ സമാധാന കരാർ പ്രതീക്ഷകളിൽ കാനഡ ഓഹരി വിപണിയായ TSX ഉയർന്ന നിലവാരത്തിൽ വ്യാപാരം ആരംഭിച്ചു; ഖനന മേഖലയിലെ ഓഹരികൾക്ക് മുന്നേറ്റം

Top Picks for You
Top Picks for You