newsroom@amcainnews.com

കാൽഗറി സെറ്റണിൽ കമ്മ്യൂണിറ്റിയിൽ തീപിടുത്തം: ആറ് ടൗൺഹൗസുകൾ കത്തിനശിച്ചു

കാൽഗറി: സൗത്ത്ഈസ്റ്റ് കാൽഗറിയിൽ സെറ്റൺ കമ്മ്യൂണിറ്റിയിൽ ഉണ്ടായ തീപിടുത്തത്തിൽ ആറ് ടൗൺഹൗസുകൾ കത്തിനശിച്ചു. ശനിയാഴ്ച യൂണിയൻ അവന്യു, മെയിൻ സ്ട്രീറ്റിൽ രാത്രി 9.30 ഓടെയാണ് അപകടമുണ്ടായതെന്ന് കാൽഗറി ഫയർ ഡിപ്പാർട്ട്‌മെന്റ്(CFD) അറിയിച്ചു. തീപിടുത്തത്തിൽ ഒരു നായ ചത്തതായും സിഎഫ്ഡി സ്ഥിരീകരിച്ചു. മറ്റ് പരുക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. പത്തോളം പേരെ കെട്ടിടങ്ങളിൽ നിന്നും ഒഴിപ്പിച്ചതായി അറിയിച്ചു.

ആറ് ടൗൺഹൗസുകളിലായി 10 യൂണിറ്റുകളാണ് ഉണ്ടായിരുന്നത്. അവയ്ക്ക് എല്ലാത്തിനും തീപിടിച്ചതായി സിഎഫ്ഡി ബറ്റാലിയൻ ചീഫ് സ്‌കോട്ട് കോവൻ പറഞ്ഞു. നിസാര പരുക്കേറ്റ ഒരാൾക്ക് സംഭവ സ്ഥലത്ത് തന്നെ ചികിത്സ നൽകി. ഒരു നായയെ ചത്ത നിലയിൽ കണ്ടെത്തി. മറ്റൊന്നിനെ സുരക്ഷിതമായി മാറ്റിയതായും സിഎഫ്ഡി പറഞ്ഞു. തീ നിയന്ത്രണ വിധേയമാക്കി. കാൽഗറി പോലീസെത്തി ജനക്കൂട്ടത്തെ നിയന്ത്രിക്കുകയും ഒഴിപ്പിക്കുകയും ചെയ്തു. തീപിടുത്തം സംബന്ധിച്ച് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.

You might also like
Renault Hybrid Duster: Launching next month with excellent mileage

റെനോ ഹൈബ്രിഡ് ഡസ്റ്റർ: മികച്ച മൈലേജുമായി അടുത്ത മാസം വിപണിയിലേക്ക്

ട്രംപിനെ അനുകരിച്ച് മാർക്ക് കാർണി; വൈറലായി ‘അക്കോർഡിയൻ ഹാന്‍റ്സ്’ പരിഹാസം

Toronto Police Service Board Meeting Evaluates Summer Achievements and Security Progress

ടൊറന്റോ പൊലീസിന്റെ വേനൽക്കാല നേട്ടങ്ങളും സുരക്ഷാ മുന്നേറ്റങ്ങളും വിലയിരുത്തി പൊലീസ് സർവീസ് ബോർഡ് യോഗം

ട്രക്ക് ഡ്രൈവിങ്: പുതിയ പരിശീലന പദ്ധതിയുമായി ഒൻ്റാരിയോ സർക്കാർ

പടിഞ്ഞാറൻ ടെക്സസിൽ അതിർത്തി മതിൽ നിർമാണം തുടങ്ങി

ബ്രിട്ടിഷ് കൊളംബിയ നിവാസികൾ പോളിങ് ബൂത്തിലേക്ക്: ഒക്ടോബർ 24-ന് പൊതുതിരഞ്ഞെടുപ്പ്

Top Picks for You
Top Picks for You