newsroom@amcainnews.com

ഗാസ സിറ്റിയിൽ കനത്ത ഇസ്രയേൽ ആക്രമണം; 48 മരണം

ഗാസ സിറ്റിയിൽ ശേഷിക്കുന്ന പലസ്തീൻകാരെയും കുടിയൊഴിപ്പിക്കാനായി വീടുകളും കെട്ടിടങ്ങളും നിലംപരിശാക്കുന്നത് ഇസ്രയേൽ സൈന്യം തുടരുന്നു. ഇന്നലെ 30 പാർപ്പിടസമുച്ചയങ്ങൾ ബോംബിട്ടു തകർത്തു. 48 പേർ കൊല്ലപ്പെട്ടു. ഓഗസ്റ്റിനുശേഷം 13,000 അഭയാർഥികൂടാരങ്ങൾക്കുപുറമേ ഗാസ സിറ്റിയിൽ 1,600 പാർപ്പിടകേന്ദ്രങ്ങൾ ഇസ്രയേൽ തകർത്തെന്ന് ഗാസ അധികൃതർ പറഞ്ഞു. ഇന്നലെ 2 പലസ്തീൻകാർ പട്ടിണിമൂലം മരിച്ചു. ഇതോടെ പട്ടിണിമരണം 145 കുട്ടികളടക്കം 422 ആയി. ഇസ്രയേൽ ആക്രമണങ്ങളിൽ ഗാസയിൽ ഇതുവരെ 64,871 പലസ്തീൻകാർ കൊല്ലപ്പെട്ടു.

ഇതിനിടെ, യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ഇന്നലെ ഇസ്രയേലിലെത്തി. ബന്ദിമോചനം വേഗത്തിലാക്കുകയാണു ലക്ഷ്യമെന്ന് റൂബിയോ പറഞ്ഞു. വെള്ളിയാഴ്ച ന്യൂയോർക്കിൽ ഖത്തർ പ്രധാനമന്ത്രി മുഹമ്മദ് ബിൻ അബ്ദുൽ റഹ്മാൻ അൽത്താനിയുമായി ട്രംപും റൂബിയോയും കൂടിക്കാഴ്ച നടത്തിയിരുന്നു. ദോഹയിലെ ഇസ്രയേൽ ആക്രമണം ചർച്ച ചെയ്യാനായി അറബ്–മുസ്‌ലിം രാജ്യങ്ങളുടെ ഉച്ചകോടി ഇന്നലെ ഖത്തറിൽ ആരംഭിച്ചു.

You might also like

വാർഷിക സമയമാറ്റത്തിന് വിട: ഡേലൈറ്റ് സേവിങ് സമയമാറ്റം അവസാനിപ്പിച്ച് നോർത്ത് വെസ്റ്റ് ടെറിറ്ററീസ്

കാൽഗറിയിൽ മലയാളി ജിജു മാത്യു നിര്യാതനായി

Bank of Canada Governor Tiff Macklem to speak in Halifax: Crucial announcements on economic development expected

ബാങ്ക് ഓഫ് കാനഡ ഗവർണർ ടിഫ് മാക്ലെം ഹാലിഫാക്സിൽ പ്രസംഗിക്കും: സാമ്പത്തിക വികസനത്തെക്കുറിച്ച് നിർണായക പ്രഖ്യാപനങ്ങൾ ഉണ്ടായേക്കും

More than 16 kilograms of cocaine seized in Ottawa drug trafficking investigation

ഒട്ടാവയിൽ മയക്കുമരുന്ന് വേട്ട: 16 കിലോഗ്രാമിലധികം കൊക്കോെയ്ൻ പിടികൂടി

Ontario sets start dates for fall flu and COVID-19 vaccines

ഒന്റാറിയോയിൽ ശീതകാല ഫ്ലൂ, കോവിഡ്-19 വാക്സിനേഷൻ തീയതികൾ പ്രഖ്യാപിച്ചു

കാലിഫോർണിയയില്‍ കാട്ടുതീ അണയ്ക്കുന്നതിനിടെ ഹെലികോപ്ടര്‍ തകര്‍ന്നു വീണ് രണ്ടു പൈലറ്റുമാര്‍ കൊല്ലപ്പെട്ടു

Top Picks for You
Top Picks for You