newsroom@amcainnews.com

സുരക്ഷാ പരിശോധന: ഇലക്ട്രിക് സ്കൂൾ ബസുകൾ പിൻവലിച്ച് ക്യൂബെക്ക് സർക്കാർ

സ്കൂൾ ബസിന് തീപിടിച്ച സംഭവത്തെത്തുടർന്ന്, മുൻകരുതലായി 1,200 ലയൺ ഇലക്ട്രിക് സ്കൂൾ ബസുകൾ സർവീസിൽ നിന്ന് പിൻവലിച്ച് ക്യൂബെക്ക് സർക്കാർ. കഴിഞ്ഞ ദിവസം മോൺട്രിയലിലെ കോട്ട്-ഡെസ്-നെയിജസ്-നോട്രെ-ഡാം-ഡി-ഗ്രേസ് ബറോയിലായിരുന്നു സംഭവം. ഡ്രൈവറും ആറ് കുട്ടികളും സുരക്ഷിതമായി രക്ഷപ്പെട്ടെങ്കിലും വാഹനം പൂർണ്ണമായി കത്തിനശിച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. അതേസമയം, ഇലക്ട്രിക് ബാറ്ററിയോ പ്രൊപ്പൽഷൻ സിസ്റ്റമോ അല്ല ഇതിന് കാരണമെന്ന് കമ്പനി സ്ഥിരീകരിച്ചു.

സംഭവം സ്കൂൾ ബസ് ഗതാഗതത്തെ സാരമായി ബാധിച്ചതിനെത്തുടർന്ന്, കുട്ടികളെ സ്കൂളിലെത്തിക്കാൻ ബദൽ സംവിധാനങ്ങൾ ഒരുക്കുമെന്ന് അധികൃതർ അറിയിച്ചു. സുരക്ഷാ പരിശോധനയ്ക്ക് ശേഷം ബസുകൾ ഘട്ടം ഘട്ടമായി സർവീസിലേക്ക് തിരികെ കൊണ്ടുവരാൻ ക്യൂബെക്ക് ഓട്ടോ ഇൻഷുറൻസ് ബോർഡ് (SAAQ) അനുമതി നൽകിയിട്ടുണ്ട്.

You might also like

പാർലമെൻ്റ് സമ്മേളനത്തിന് തുടക്കം: തൊഴിൽ നിയമം ഭേദഗതി ചെയ്യാൻ ലിബറൽ സർക്കാർ

ബി.സി.യിൽ സ്കങ്ക് റാബീസ്: മുന്നറിയിപ്പ് നൽകി ആരോഗ്യവകുപ്പ്

Learn Power BI for a high-paying career

ഉയർന്ന ശമ്പളമുള്ള കരിയറിനായി പവർ ബിഐ പഠിക്കാം

കയറ്റുമതിയിൽ റെക്കോർഡ് വർധന: ചരിത്ര നേട്ടം കുറിച്ച് പോർട്ട് ഓഫ് വൻകൂവർ

Attention Expats: Important information regarding bank strike and remittances

പ്രവാസികളുടെ ശ്രദ്ധയ്ക്ക്: ബാങ്ക് പണിമുടക്കും പണമയക്കലും സംബന്ധിച്ച പ്രധാന വിവരങ്ങൾ

Masinagudi trip: Strict restrictions and entry ban for tourists

മസിനഗുഡി യാത്ര: സഞ്ചാരികൾക്ക് കർശന നിയന്ത്രണങ്ങളും പ്രവേശന വിലക്കും

Top Picks for You
Top Picks for You