newsroom@amcainnews.com

മെക്‌സിക്കോയില്‍ ഗ്യാസ് ടാങ്കര്‍ പൊട്ടിത്തെറിച്ചു; മൂന്ന് മരണം, 70 പേര്‍ക്ക് പരുക്ക്

മെക്‌സിക്കോയിൽ ഗ്യാസ് ടാങ്കര്‍ പൊട്ടിത്തെറിച്ച് വന്‍ ദുരന്തം. മൂന്ന് പേര്‍ മരിക്കുകയും എഴുപതിലധികം പേര്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തു. പരുക്കേറ്റവരില്‍ നവജാതശിശുവും രണ്ട് വയസ്സുള്ള കുട്ടിയും ടാങ്കര്‍ ഡ്രൈവറും ഉള്‍പ്പെടുന്നു. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. മെക്‌സിക്കോ സിറ്റിയിലെ ദേശീയപാതയിലെ ഓവര്‍പാസിലാണ് അപകടം നടന്നത്. നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞ ടാങ്കര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. അപകടത്തില്‍ മുപ്പതോളം കാറുകള്‍ നിമിഷങ്ങള്‍ക്കുള്ളില്‍ കത്തിനശിച്ചു. പരുക്കേറ്റവരില്‍ ഭൂരിഭാഗം പേര്‍ക്കും ഗുരുതരമായ പൊള്ളലേറ്റിട്ടുണ്ട്.

മെക്‌സിക്കോ സിറ്റി മേയര്‍ ക്ലാക ബ്രുഗാഡയുടെ വിശദീകരണമനുസരിച്ച്, വാഹനങ്ങളിലുണ്ടായിരുന്ന 19 പേരുടെ നില അതീവ ഗുരുതരമാണ്. 49,500 ലിറ്റര്‍ ഗ്യാസോലിന്‍ ടാങ്കറിലുണ്ടായിരുന്നതായി അധികൃതര്‍ അറിയിച്ചു. സില്‍സ എന്ന കമ്പനിയുടെ ടാങ്കറാണ് അപകടത്തില്‍പ്പെട്ടതെന്നും, ഈ വാഹനത്തിന് ഇന്‍ഷുറന്‍സ് പരിരക്ഷ ഉണ്ടായിരുന്നില്ലെന്നും മെക്‌സിക്കോയുടെ പരിസ്ഥിതി മന്ത്രാലയം വ്യക്തമാക്കി.

You might also like
Canada deports 4 more Indians in extortion crackdown, total reaches 111

കവർച്ചാ റാക്കറ്റുകൾക്കെതിരായ നടപടി: കാനഡയിൽ 4 ഇന്ത്യൻ പൗരന്മാരെക്കൂടി നാടുകടത്തി, ആകെ എണ്ണം 111 ആയി

Tragic Incident in New York: Indian-Origin Woman Also Dies While Trying to Rescue Boyfriend Who Fell Onto Tracks During Display of Affection

ന്യൂയോർക്കിൽ ദാരുണ സംഭവം: സ്നേഹപ്രകടനത്തിനിടയിൽ ട്രാക്കിൽ വീണ കാമുകനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ ഇന്ത്യൻ വംശജയും മരിച്ചു

EU chief Ursula von der Leyen says she wants Canada to become the bloc’s 1st associate member

കാനഡയെ യൂറോപ്യൻ യൂണിയന്റെ ആദ്യ അസോസിയേറ്റ് അംഗമാക്കാൻ ആഗ്രഹിക്കുന്നുവെന്ന് ഇയു മേധാവി ഉർസുല വോൺ ഡെർ ലെയ്ൻ

Government of Canada invests more than $800,000 to create youth employment and strengthen Northern Ontario’s economy

കാനഡ സർക്കാർ വടക്കൻ ഒന്റാറിയയിലെ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനുമായി $800,000-ൽ അധികം നിക്ഷേപിക്കുന്നു

Congress passes sweeping US sanctions bill targeting Russia

റഷ്യയ്‌ക്കെതിരെ പുതിയ ഉപരോധ ബില്ല് പാസാക്കി യു.എസ് കോൺഗ്രസ്

നാടുകടത്തൽ ഭീതിയിൽ ആയിരങ്ങൾ: 3,717 ഇന്ത്യൻ പൗരന്മാരെ പുറത്താക്കി കാനഡ

Top Picks for You
Top Picks for You