newsroom@amcainnews.com

തെക്കൻ ആൽബെർട്ടയിൽ ദശലക്ഷക്കണക്കിന് ഡോളറിൻ്റെ വിളനാശം വരുത്തിയ കൊടുങ്കാറ്റിൻ്റെയും ആലിപ്പഴ വർഷത്തിൻ്റെയും ഉപഗ്രഹ ചിത്രം പുറത്തു

ആൽബെർട്ട: കഴിഞ്ഞ മാസം തെക്കൻ ആൽബെർട്ടയിൽ വീശിയടിച്ച കാറ്റിൻ്റെയും ആലിപ്പഴ വർഷത്തിൻ്റെയും ബഹിരാകാശ ദൃശ്യം പുറത്തു വന്നു. 2025 ഓഗസ്റ്റ് 20-ന്, മണിക്കൂറിൽ 150 കിലോമീറ്റർ വേഗതയിൽ വീശിയ കാറ്റിൽ വലിയ കൃഷിനാശമാണ് ഉണ്ടായത്. കാൽഗറിയുടെ തെക്ക് മുതൽ സസ്‌കാച്ചെവൻ വരെ വീശിയ കൊടുങ്കാറ്റ് ഏകദേശം 4, 25,000 ഏക്കറോളം പ്രദേശങ്ങളിലുള്ള വിളകളെയും മേച്ചിൽപ്പുറങ്ങളെയും പുൽമേടുകളെയും ബാധിച്ചിരുന്നു.

ഓഗസ്റ്റ് 25 ന് എടുത്ത ഉപഗ്രഹ ചിത്രത്തിൽ തെക്കൻ ആൽബെർട്ടയിലുടനീളം ദശലക്ഷക്കണക്കിന് ഡോളറിൻ്റെ വിളനാശം വരുത്തിയ കൊടുങ്കാറ്റിന്റെ പാതയാണ് ഉള്ളത്. അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയാണ് ഉപഗ്രഹ ചിത്രം പുറത്തു വിട്ടത്. തീവ്രമായ കൊടുങ്കാറ്റിൻ്റെ പ്രഭവകേന്ദ്രം ഉൾപ്പെടെ ചിത്രത്തിൽ ഉണ്ട്. കാൽഗറിയുടെ തെക്ക് ഭാഗത്തുള്ള വൾക്കന് സമീപമാണ് ക്കെടുക്കാറ്റിൻ്റെ പ്രഭവ കേന്ദ്രം. ബ്രൂക്‌സിൻ്റെ വടക്ക് ഭാഗത്താണ് ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ സംഭവിച്ചത്. ഹെക്ടർ കണക്കിന് കൃഷിയാണ് നശിച്ചത്. തെക്കൻ ആൽബെർട്ടയിൽ ഇത്തരം കൊടുങ്കാറ്റുകൾ അസാധാരണമല്ല. ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായ മേഖലകളിൽ ശുചീകരണവും മറ്റ് പ്രവർത്തനങ്ങളും തുടരുകയാണ്.

You might also like
Toronto Police Service Board Meeting Evaluates Summer Achievements and Security Progress

ടൊറന്റോ പൊലീസിന്റെ വേനൽക്കാല നേട്ടങ്ങളും സുരക്ഷാ മുന്നേറ്റങ്ങളും വിലയിരുത്തി പൊലീസ് സർവീസ് ബോർഡ് യോഗം

Flames burn again in 'Idli Paati's' kitchen; ₹1 idli sales resumed

‘ഇഡ്ഡലിപ്പാട്ടി’യുടെ പാചകപ്പുരയിൽ വീണ്ടും തീനാളങ്ങൾ; ഒരു രൂപയുടെ ഇഡ്ഡലി വിൽപ്പന പുനരാരംഭിച്ചു

Canada Concerned By Incident in Second Thomas Shoal

സെക്കൻഡ് തോമസ് ഷോലിലെ (Second Thomas Shoal) സംഭവത്തിൽ കാനഡ ആശങ്ക രേഖപ്പെടുത്തി

പടിഞ്ഞാറൻ ടെക്സസിൽ അതിർത്തി മതിൽ നിർമാണം തുടങ്ങി

Foreign job promise fraud worth lakhs: Company CEO arrested

വിദേശ തൊഴിൽ വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്: സ്ഥാപനത്തിന്റെ സിഇഒ അറസ്റ്റിൽ

10 missing as another avalanche hits Nepal’s Manang

നേപ്പാളിലെ മനാങ് ജില്ലയിൽ വീണ്ടും ഹിമാലയൻ ഹിമപാതം; 10 പേരെ കാണാനില്ല

Top Picks for You
Top Picks for You