newsroom@amcainnews.com

ഇലക്ട്രിക് വാഹന മാൻഡേറ്റ്: തല്ക്കാലം നടപ്പാക്കില്ല, ഒരു വർഷത്തേയ്ക്ക് നീട്ടി വയ്ക്കുമെന്ന് കനേഡിയൻ പ്രധാനമന്ത്രി മാർക് കാർണി

ഓട്ടവ: 2026 മുതൽ കാനഡയിൽ വിൽക്കുന്ന പുതിയ വാഹനങ്ങളിൽ കുറഞ്ഞത് 20 ശതമാനമെങ്കിലും ഇലക്ട്രിക് അല്ലെങ്കിൽ സീറോ-എമിഷൻ വാഹനങ്ങൾ ആണെന്ന് കാർ കമ്പനികൾ ഉറപ്പാക്കണമെന്ന നയം തല്ക്കാലം നടപ്പാക്കില്ലെന്ന് പ്രധാനമന്ത്രി മാർക്ക് കാർണി. മുൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ അവതരിപ്പിച്ച നിയമത്തിൽ, അടുത്ത വർഷം കാനഡയിൽ വിൽക്കുന്ന പുതിയ കാറുകളിൽ അഞ്ചിൽ ഒന്ന് ഇലക്ട്രിക് ആയിരിക്കണമെന്ന് വ്യക്തമാക്കിയിരുന്നു. ആ നിയമമാണ് ഇപ്പോൾ താൽക്കാലികമായി നിർത്തിവച്ചിരിക്കുന്നത്.

ഈ പദ്ധതി എങ്ങനെ ചെലവ് കുറച്ച് കൂടുതൽ പ്രായോഗികവുമാക്കാമെന്ന് കണ്ടെത്തുന്നതിനായി 60 ദിവസത്തെ അവലോകനവും ആരംഭിക്കുകയാണ്. നിയമങ്ങൾ ലഘൂകരിക്കാൻ കാർ കമ്പനികൾ സർക്കാരിനോട് ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഈ കാലതാമസം. കഴിഞ്ഞ വർഷം, കാനഡയിൽ ഇലക്ട്രിക് വാഹന വിൽപ്പന 18% ൽ എത്തിയിരുന്നു. ഇലക്ട്രിക് വാഹനങ്ങൾ വാങ്ങുന്നവർക്ക് സർക്കാരിൽ നിന്ന് റിബേറ്റുകളും ലഭിച്ചിരുന്നു. എന്നാൽ കഴിഞ്ഞ ശൈത്യകാലത്ത് ആ റിബേറ്റുകൾ നിർത്തിവച്ചു. അതിനു ശേഷം വിൽപ്പന പകുതിയിൽ താഴെയായി. റിബേറ്റുകൾ തിരികെ കൊണ്ടുവരുമെന്ന് സർക്കാർ വ്യക്തമാക്കിയിരുന്നു. പക്ഷേ അത് എപ്പോൾ സംഭവിക്കുമെന്ന് അറിയിച്ചിട്ടില്ല.

You might also like

B35 ബുള്ളറ്റ് ട്രെയിൻ പദ്ധതി: 350 കി.മീ വേഗതയുള്ള അതിവേഗ ട്രെയിൻ നിർമ്മാണത്തിനായി NHSRCL ശേഷി വിലയിരുത്തൽ ആരംഭിച്ചു

നീറ്റ് പേപ്പർ ചോർച്ച: ‘ഡയപ്പർ ചലഞ്ചു’മായി സിജെപി; വിദ്യാഭ്യാസ മന്ത്രിക്കെതിരെ പ്രതിഷേധം ശക്തം

തെക്കൻ മാനിറ്റോബയിൽ കനത്ത മഴ: മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്

ഇസ്രായേൽ വിരുദ്ധ പരാമർശം: ന്യൂയോർക്കിലെ കോഫി ഷോപ്പ് ഉടമയ്‌ക്കെതിരെ പ്രതിഷേധം

മോദി സർക്കാരിന്റെ സാമ്പത്തിക പരാജയങ്ങൾക്കെതിരെ കോൺഗ്രസ്

പാസ്‌പോർട്ട് പൗരത്വത്തിനുള്ള തെളിവല്ല; നിയമങ്ങളും കോടതിവിധികളും ചൂണ്ടിക്കാട്ടി കേന്ദ്ര സർക്കാർ വിശദീകരണം

Top Picks for You
Top Picks for You