newsroom@amcainnews.com

ആൽബർട്ടയിലെ തൊഴിലില്ലായമ നിരക്ക് 8.4 ശതമാനം; കാനഡയിൽ ഏറ്റവും കൂടുതൽ തൊഴിലില്ലായ്മയുള്ള രണ്ടാമത്തെ പ്രവിശ്യ ആൽബർട്ടയെന്ന് റിപ്പോർട്ട്

ഓട്ടവ: കാനഡയിൽ ഏറ്റവും കൂടുതൽ തൊഴിലില്ലായ്മയുള്ള രണ്ടാമത്തെ പ്രവിശ്യ ആൽബർട്ടയെന്ന് റിപ്പോർട്ട്. സ്റ്റാറ്റിറ്റിക്സ് കാനഡയുടെ പുതിയ ലേബർ ഫോഴ്സ് സർവ്വെയിലാണ് ഈ കണ്ടെത്തൽ. ഇതനുസരിച്ച് 8.4 ശതമാനമാണ് ആൽബർട്ടയിലെ തൊഴിലില്ലായമ നിരക്ക്. ദേശീയ തലത്തിൽ ഇത് 7.1 ശതമാനമാണ്. ന്യൂഫൌണ്ട് ലാൻ്റ് ലാബ്രഡോറിൽ മാത്രമാണ് ആൽബർട്ടയേക്കാൾ കൂടുതൽ തൊഴിലില്ലായ്മയുള്ളത്. 10.7 ശതമാനമാണ് ഇവിടങ്ങളിലെ തൊഴിലില്ലായ്മ നിരക്ക്. കൊവിഡ് കാലത്തെ മാറ്റി നിർത്തിയാൽ 2017ന് ശേഷമുള്ള ആൽബർട്ടയിലെ ഏറ്റവും ഉയർന്ന നിരക്കാണ് ഇത്തവണത്തേത്. നിർമ്മാണ മേഖലയിലും മൊത്ത – ചില്ലറ വ്യാപാര മേഖലയിലുമാണ് ഏറ്റവുമധികം തൊഴിൽനഷ്ടം ഉണ്ടായത്.

പുതിയ റിപ്പോർട്ട് പുറത്ത് വന്നതിനെ തുടർന്ന് സാമ്പത്തിക മാന്ദ്യത്തിന് ഫെഡറൽ സർക്കാരിനെ കുറ്റപ്പെടുത്തി ആൽബെർട്ടയിലെ തൊഴിൽ മന്ത്രി ജോസഫ് ഷോ രംഗത്തെത്തി. പുതിയ തൊഴിൽ കണക്കുകൾ രാജ്യത്തുടനീളം നിലനില്ക്കുന്ന വെല്ലുവിളി നിറഞ്ഞ സാഹചര്യത്തെയാണ് കാണിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞൊരു പതിറ്റാണ്ടായി തുടർന്ന് വന്ന അശ്രദ്ധമായ കുടിയേറ്റ നയമാണ് ഇത്തരമൊരു പ്രതിസന്ധിക്ക് കാരണം.കുടിയേറ്റവും അന്തർ പ്രവിശ്യാ കുടിയേറ്റവും കാരണം കാനഡയിൽ ഏറ്റവും വേഗത്തിൽ ജനസംഖ്യ ഉയരുന്നത് ആൽബെർട്ടയിലാണെന്നും തൊഴിൽ മന്ത്രി ജോസഫ് ഷോ പറഞ്ഞു.

You might also like
India–UAE Flights: Luggage Rules Tightened; Strict Restrictions Imposed on Medicines and Certain Food Items

ഇന്ത്യ–യു.എ.ഇ വിമാനയാത്ര: ലഗേജ് നിയമങ്ങൾ കടുപ്പിച്ചു; മരുന്നുകൾക്കും ചില ഭക്ഷണങ്ങൾക്കും കർശന നിയന്ത്രണം

ക്യൂബെക്കിൽ നേരിയ ഭൂചലനം: 2.8 തീവ്രത

"Leave Immediately": Indian-Origin Mayor Swarnjit Singh Takes a Firm Stand Against ICE, Declares Full Support for Immigrants.

“ഉടൻ മടങ്ങിപ്പോകണം”: ഐ.സി.ഇയ്‌ക്കെതിരെ (ICE) ശക്തമായ നിലപാടുമായി അമേരിക്കൻ നഗരത്തിലെ ഇന്ത്യൻ വംശജനായ മേയർ സ്വർൺജിത് സിംഗ്; കുടിയേറ്റക്കാർക്ക് പൂർണ്ണ പിന്തുണ.

വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ മീറ്റ് ഓഗസ്റ്റ് 22-ന് കൊച്ചിയില്‍

ടൊറൻ്റോയിൽ വെസ്റ്റ് നൈൽ വൈറസ് അണുബാധ: ജാഗ്രതാ നിർദ്ദേശം നൽകി ആരോഗ്യവകുപ്പ്

വിദേശ പൗരന്മാർ ശ്രദ്ധിക്കുക: ഒൻ്റാരിയോ വർക്ക്ഫോഴ്‌സ് പ്രയോറിറ്റി സ്ട്രീം പ്രവർത്തനം ആരംഭിച്ചു

Top Picks for You
Top Picks for You