newsroom@amcainnews.com

ഭാര്യയെ ചുമന്ന് ഓട്ടം; വിജയിക്കുന്നയാൾക്ക് സമ്മാനം ബിയർ! കൗതുകകരമായ മത്സരം ആൽബെർട്ടയിൽ

സാധാരണവും വളരെ കൗതുകകരവുമായ സംഭവങ്ങൾക്ക് പേരുകേട്ടതാണ് ആൽബെർട്ട. പ്രവിശ്യയിൽ എല്ലാ വർഷവും കൗതുകകരമായ വിവിധങ്ങളായ ആഘോഷങ്ങളും മത്സരങ്ങളും സംഘടിപ്പിക്കാറുണ്ട്. അത്തരത്തിൽ ഒന്നാണ് ഭാര്യമാരെ ചുമന്ന് കൊണ്ടുള്ള ഓട്ടമത്സരം. ഭർത്താക്കന്മാർ ഭാര്യമാരെ തോളിൽ ചുമന്ന് കൊണ്ട് തടസങ്ങൾ മറികടന്ന് ഓടി വിജയിക്കുന്നതാണ് മത്സരം. വൈഫ്-കാരിയിംഗ് മത്സരത്തിൽ വിജയിക്കുന്നവർക്ക് ലഭിക്കുന്നത് ഭാര്യയുടെ തൂക്കത്തിന്റെ അത്രയും ബിയറും പണവുമാണ്.

നോർത്തേൺ ആൽബെർട്ടയിലെ ലേക്ക്‌ലാൻഡ് കൗണ്ടി മേളയ്‌ക്കൊപ്പം ലാക് ലാ ബിച്ചെ അഗ്രികൾച്ചറൽ സൊസൈറ്റിയാണ് മത്സരം സംഘടിപ്പിക്കുന്നത്. വെറുതെ ഓടുകല്ല, ഓട്ടത്തിനിടയിക്ക് പ്രതിബദ്ധങ്ങൾ ഏറെയുണ്ടാകും. നനഞ്ഞതും വരണ്ടതുമായ സ്ഥലങ്ങളുണ്ടാകും ഇതെല്ലാം മറികടന്ന് ഫിനിഷിംഗ് പോയിന്റിലെത്തുന്നവർ വിജയികളാകും. 2023ലാണ് ആൽബെർട്ട വൈഫ് കാരിയിംഗ് ചാമ്പ്യൻഷിപ്പ് ലാക് ലാ ബിച്ചെ അഗ്രികൾച്ചറൽ സൊസൈറ്റി ആരംഭിച്ചത്.

മത്സരാർത്ഥികൾ ഒരു സമയം രണ്ട് ടീമുകളായി റേസ് കോഴ്‌സ് നടത്തുന്നു. ഏറ്റവും വേഗതയേറിയ മൂന്ന് ടീമുകൾക്ക് സമ്മാനങ്ങൾ ലഭിക്കും. ടീമംഗങ്ങൾ നിയമപരമായി വിവാഹിതരായിരിക്കണമെന്നില്ല. എന്നാൽ 20 വയസ് പ്രായമുണ്ടായിരിക്കണം. 1992 ൽ ഫിൻലൻഡിലാണ് ആദ്യമായി ഭാര്യയെ ചുമന്ന് കൊണ്ടുള്ള ഓട്ടമത്സരം ആരംഭിച്ചത്. ഫിൻലൻഡിലെ സോങ്കജാർവിയിൽ വേൾഡ് ചാമ്പ്യൻഷിപ്പ് ഓഫ് വൈഫ് കാരിയിംഗ് എന്ന പേരിലാണ് മത്സരം നടക്കുന്നത്.

You might also like
Conclusion of Canada Investment Summit in Toronto; Countries aim to attract international investments

കാനഡ ഇൻവെസ്റ്റ്‌മെന്റ് ഉച്ചകോടിക്ക് ടൊറന്റോയിൽ സമാപനം; അന്താരാഷ്ട്ര നിക്ഷേപങ്ങൾ ആകർഷിക്കാൻ ലക്ഷ്യമിട്ട് രാജ്യങ്ങൾ

Cruelty for rejecting marriage proposal; Indian-origin woman shot and dead in the US, accused dies by suicide

വിവാഹാഭ്യർത്ഥന നിരസിച്ചതിന് ക്രൂരത; യുഎസിൽ മലയാളി വംശജയായ യുവതിയെ വെടിവെച്ചുകൊന്ന് പ്രതി ജീവനൊടുക്കി

Cancer prevention in women: Oncologist shares 5 everyday steps that can lower risk and catch cancer early

വനിതകളിലെ കാൻസർ പ്രതിരോധം: കാൻസർ സാധ്യത കുറയ്ക്കാനും രോഗം നേരത്തെ കണ്ടെത്താനും സഹായിക്കുന്ന 5 ദിനചര്യകൾ ഒരു ഓങ്കോളജിസ്റ്റ് പങ്കുവെക്കുന്നു

ഇന്ത്യന്‍ ക്രിസ്ത്യന്‍ ഡേ സമ്മേളനം സെപ്റ്റംബര്‍ 19ന് ഇർവിങ് സിറ്റിയില്‍

When Dreaming of Studying Abroad: Low-Cost Education and Important Things to Keep in Mind

വിദേശപഠനം സ്വപ്നം കാണുമ്പോൾ: കുറഞ്ഞ ചെലവിലുള്ള പഠനവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും

കാനഡയിൽ നിന്ന് വേർപിരിഞ്ഞാൽ ആൽബർട്ടയ്ക്ക് വൻ സാമ്പത്തിക ബാധ്യത: പുതിയ റിപ്പോർട്ട്

Top Picks for You
Top Picks for You