newsroom@amcainnews.com

ജോലിയിലേക്ക് മടങ്ങാനുള്ള ഉത്തരവിന് പിന്നാലെ റോഡുകളിൽ തിരക്ക് വർധിപ്പിക്കുന്നു; ഗ്രേറ്റർ ടൊറന്റോയിൽ വരും മാസങ്ങളിൽ ഗതാഗത കുരുക്ക് രൂക്ഷമാകും

ടൊറന്റോ: ഗ്രേറ്റർ ടൊറന്റോയിൽ വരും മാസങ്ങളിൽ ഗതാഗത കുരുക്ക് രൂക്ഷമാകുമെന്ന് പ്രതീക്ഷിക്കുന്നതായി യാത്രക്കാർ. നിരവധി പ്രധാന തൊഴിലുടമകൾ ഓഫീസ് സമയം വർധിപ്പിക്കാൻ ഒരുങ്ങുന്നതിനാൽ നിരത്തുകളിൽ കൂടുതൽ വാഹനങ്ങളും യാത്രക്കാരുമുണ്ടാകും. ഇത് വലിയ ഗതാഗത കുരുക്കിന് കാരണമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജോലിക്കായി ഓഫീസിലേക്ക് മടങ്ങാനുള്ള ഉത്തരവ് പ്രാബല്യത്തിൽ വരുന്നതിന് മുമ്പു തന്നെ നഗരത്തിലെ വാഹനഗതാഗതം നിർണായ ഘട്ടത്തിലാണെന്ന് നിരീക്ഷകർ പറയുന്നു. അതേസമയം, കാലതാമസം, നിർമാണം, പൊതുസുരക്ഷാ ആശങ്കകൾ എന്നിവ പൊതുഗതാഗതത്തെ ബാധിക്കുന്നുണ്ടെന്നും അവർ പറയുന്നു.

ജോലിയിലേക്ക് മടങ്ങാനുള്ള ഉത്തരവ് റോഡുകളിൽ തിരക്ക് വർധിപ്പിക്കുകയും യാത്രകളെ സാരമായി ബാധിക്കുകയും ചെയ്യുമെന്ന് നയരൂപീകരണ വിദഗ്ധരും യാത്രക്കാരും ഒരുപോലെ ആശങ്കപ്പെടുന്നതായി ടൊറന്റോ സിറ്റി മുൻ ചീഫ് പ്ലാനർ ജെന്നിഫർ കീസ്മാറ്റ് പറഞ്ഞു. ടൊറന്റോയിൽ മാത്രമല്ല, പല കനേഡിയൻ നഗരങ്ങളിലും വാഹന ഗതാഗതത്തിലെ ചെറിയ വർധനവ് പോലും ഉൾക്കൊള്ളാൻ പര്യാപ്തമായ റോഡ് ശേഷി ഇല്ലെന്നും ഇത് കൂടുതൽ യാത്രാ സമയം, നിരാശ, ഉൽപ്പാദന ക്ഷമതാ നഷ്ടം എന്നിവയിലേക്ക് നയിച്ചേക്കാമെന്നും അവർ ചൂണ്ടിക്കാട്ടി.

അതേസമയം, ടിടിസിയിൽ ആഴ്ചയിലെ മറ്റ് ദിവസങ്ങളെ അപേക്ഷിച്ച് തിങ്കൾ, വെള്ളി ദിവസങ്ങളിൽ യാത്രക്കാരുടെ എണ്ണം കുറവാണെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ആളുകൾ കൂടുതലായി ഓഫീസിലേക്ക് മടങ്ങിയെത്തുമ്പോൾ ഇതിൽ വർധനയുണ്ടാകും. കൂടാതെ ആ ദിവസങ്ങളിൽ കൂടുതൽ യാത്രക്കാരെ ഉൾക്കൊള്ളാനുള്ള ശേഷി സിസ്റ്റത്തിനുണ്ടെന്നും അധികൃതർ പറഞ്ഞു.

You might also like
Conclusion of Canada Investment Summit in Toronto; Countries aim to attract international investments

കാനഡ ഇൻവെസ്റ്റ്‌മെന്റ് ഉച്ചകോടിക്ക് ടൊറന്റോയിൽ സമാപനം; അന്താരാഷ്ട്ര നിക്ഷേപങ്ങൾ ആകർഷിക്കാൻ ലക്ഷ്യമിട്ട് രാജ്യങ്ങൾ

Illegal Indian immigration to America: Concerns and challenges

അമേരിക്കൻ സ്വപ്നത്തിന്റെ ഇരുണ്ട വഴികൾ: അനധികൃത ഇന്ത്യൻ കുടിയേറ്റം സൃഷ്ടിക്കുന്ന വലിയ ആശങ്കകൾ

ഇന്ത്യന്‍ കാത്തലിക് ഹെറിറ്റേജ് ഡേ ആഘോഷം ഫിലഡൽഫിയയില്‍: ബിഷപ് സ്റ്റെഫാനോസ് മുഖ്യാതിഥി

Bank of Canada Governor Tiff Macklem to speak in Halifax: Crucial announcements on economic development expected

ബാങ്ക് ഓഫ് കാനഡ ഗവർണർ ടിഫ് മാക്ലെം ഹാലിഫാക്സിൽ പ്രസംഗിക്കും: സാമ്പത്തിക വികസനത്തെക്കുറിച്ച് നിർണായക പ്രഖ്യാപനങ്ങൾ ഉണ്ടായേക്കും

മെസ്‌ക്വിറ്റ് ഷാരോണ്‍ ഫെലോഷിപ്പ് ചര്‍ച്ചില്‍ സെപ്റ്റംബര്‍ 19, 20 തീയതികളില്‍ പ്രത്യേക യോഗം

ആൽബർട്ട റഫറൻഡം: പോസ്റ്റൽ വോട്ട് അപേക്ഷകരുടെ എണ്ണം അഞ്ച് ലക്ഷം കവിഞ്ഞു

Top Picks for You
Top Picks for You