newsroom@amcainnews.com

സർക്കാരിൻ്റെ കടത്തിൻ്റെ പലിശയായി ഓരോ കനേഡിയനും ആയിരക്കണക്കിന് ഡോളർ ചിലവാകുമെന്ന് പുതിയ പഠനം; കടം തിരിച്ചടവിനായി കാനഡ സർക്കാരിന് ചെലഴിക്കേണ്ടി വരുന്നത് 53.8 ബില്യൺ ഡോളർ

ഓട്ടവ: കാനഡ സർക്കാരിൻ്റെ കടത്തിൻ്റെ പലിശയായി ഓരോ കനേഡിയനും ഈ വർഷം ആയിരക്കണക്കിന് ഡോളർ ചിലവാകുമെന്ന് പുതിയ പഠനം. 2024-2025ൽ കാനഡയിലെ ഫെഡറൽ, പ്രവിശ്യാ സർക്കാരുകൾക്കുള്ള കടത്തിൻ്റെ പലിശ 92.5 ബില്യൺ ഡോളറായിരിക്കുമെന്ന് ഫ്രേസർ ഇൻസ്റ്റിറ്റ്യൂട്ട് കണ്ടെത്തി. അതായത് ഓരോ കനേഡിയൻ്റെയും വിഹിതം 1,937 മുതൽ 3,432 ഡോളർ വരെയായിരിക്കുമെന്നും പഠനം പറയുന്നു.

സമീപ വർഷങ്ങളിൽ കാനഡയിലെ സർക്കാരുകൾ വരവിനേക്കാൾ കൂടുതൽ ചെലവഴിക്കുന്നതിനാലാണ് കടം വർദ്ധിക്കുന്നതെന്ന് പഠനത്തിലുണ്ട്. കടത്തിന് സർക്കാർ പലിശ നൽകേണ്ടതുണ്ട്. പലിശ അടയ്ക്കുന്നതിന് സർക്കാരുകൾ കൂടുതൽ പണം ചെലവഴിക്കുമ്പോൾ, പൗരൻമാർക്ക് വേണ്ട സേവനങ്ങൾക്കും കുറഞ്ഞ പണം മാത്രമേ ലഭ്യമാകൂ എന്ന് ഫ്രേസർ ഇൻസ്റ്റിറ്റ്യൂട്ടിലെ ധനകാര്യ പഠനങ്ങളുടെ ഡയറക്ടറും പഠനത്തിൻ്റെ സഹ രചയിതാവുമായ ജെയ്ക്ക് ഫസ് പറഞ്ഞു.

റിപ്പോർട്ട് അനുസരിച്ച്, 2024-2025 ൽ ഫെഡറൽ സർക്കാരിന് 53.8 ബില്യൺ ഡോളർ കടം തിരിച്ചടയ്ക്കുന്നതിനായി ചെലവഴിക്കേണ്ടി വരും. ഇത് കാനഡ ചൈൽഡ് ബെനിഫിറ്റിനും ഏർലി ലേണിംഗ് ആൻഡ് ചൈൽഡ് കെയർ ആനുകൂല്യത്തിനും (35.1 ബില്യൺ ഡോളർ) ചെലവഴിക്കുന്നതിനേക്കാൾ വളരെ കൂടുതലാണ്. പ്രവിശ്യകളിലേക്കുള്ള കാനഡ ഹെൽത്ത് ട്രാൻസ്ഫർ പേയ്‌മെന്റുകളേക്കാൾ (52.1 ബില്യൺ ഡോളർ) കൂടുതൽ ആണ് കടം തിരിച്ചടയ്ക്കാനുള്ള ചെലവ്.

You might also like
Housing Announcement in Ottawa: Prominent figures to attend

ഓട്ടവയിൽ ഭവന നിർമ്മാണ പ്രഖ്യാപനം: പ്രമുഖ വ്യക്തികൾ പങ്കെടുക്കും

ഇന്ധന നികുതി ഇളവ് ഡിസംബർ വരെ നീട്ടി ആൽബർട്ട സർക്കാർ

Annamma Varghese passed away in Atlanta

അന്നമ്മ വർഗീസ് അറ്റ്‌ലാന്റയിൽ നിര്യാതയായി

The legal battle between Trump and the media over press restrictions

മാധ്യമ വിലക്കിൽ ട്രംപും മാധ്യമങ്ങളും തമ്മിലുള്ള നിയമപോരാട്ടം

More than 16 kilograms of cocaine seized in Ottawa drug trafficking investigation

ഒട്ടാവയിൽ മയക്കുമരുന്ന് വേട്ട: 16 കിലോഗ്രാമിലധികം കൊക്കോെയ്ൻ പിടികൂടി

Vaikom Vijayalakshmi and Malayalam stars in the glow of the National Film Awards

ദേശീയ ചലച്ചിത്ര പുരസ്കാര നിറവിൽ വൈക്കം വിജയലക്ഷ്മിയും മലയാള താരങ്ങളും

Top Picks for You
Top Picks for You