newsroom@amcainnews.com

സാമ്പത്തിക പ്രശ്നങ്ങളെ തുടർന്ന് റിയൽ എസ്റ്റേറ്റ് കമ്പനി അടച്ചു പൂട്ടി; ഒൻ്റാരിയോയിൽ 2400ഓളം ഏജൻ്റുമാർക്ക് ജോലി നഷ്ടമായി

ഒൻ്റാരിയോ: റിയൽ എസ്റ്റേറ്റ് കമ്പനി അടച്ചു പൂട്ടിയതിനെത്തുടർന്ന് ഒൻ്റാരിയോയിൽ 2400ഓളം ഏജൻ്റുമാർക്ക് ജോലി നഷ്ടമായി. സാമ്പത്തിക പ്രശ്നങ്ങളെ തുടർന്നാണ് റിയൽ എസ്റ്റേറ്റ് കൗൺസിൽ ഓഫ് ഒൻ്റാരിയോ ഓഗസ്റ്റ് 19ന് ഐപ്രോ റിയൽറ്റി ലിമിറ്റഡ് അടച്ചുപൂട്ടാൻ ഉത്തരവിട്ടത്.
പ്രവിശ്യയിലുടനീളമുള്ള റിയൽ എസ്റ്റേറ്റ് ഏജൻ്റുമാരെയും ബ്രോക്കറേജുകളെയും നിയന്ത്രിക്കുന്നതാണ് റിയൽ എസ്റ്റേറ്റ് കൗൺസിൽ ഓഫ് ഒൻ്റാരിയോ ആണ്. പരിശോധനക്കിടെ ഐപ്രോയുടെ അക്കൗണ്ടുകളിൽ സാമ്പത്തിക പ്രശ്നങ്ങളും നിയമ ലംഘനങ്ങളും കണ്ടെത്തിയിരുന്നു. ഇതേ തുടർന്നാണ് അടച്ചുപൂട്ടാൻ ഉത്തരവിട്ടത്. ഗ്രേറ്റർ ടൊറൻ്റോ ഏരിയയിലും തെക്കൻ ഒൻ്റാരിയോയിലുമായി 17 സ്ഥലങ്ങളിലായി ഏകദേശം 2,400 ഏജൻ്റുമാർ ജോലി ചെയ്യുന്നുണ്ട്.

ടൊറൻ്റോയിലെ മൂന്ന് സ്ഥലങ്ങളും, മിസിസാഗയിലെ രണ്ടെണ്ണവും, ഓറഞ്ച്‌വില്ലെ, ജോർജ്‌ടൗൺ, മിൽട്ടൺ, നോർത്ത് യോർക്ക്, ബ്രാഡ്‌ഫോർഡ്, ബേയ്‌സ്‌വില്ലെ, ബർലിംഗ്ടൺ, വുഡ്‌ബ്രിഡ്ജ്, സ്കാർബറോ, ബ്രാംപ്ടൺ, ബ്രാൻ്റ്ഫോർഡ്, പിക്കറിംഗ് എന്നിവിടങ്ങളിലും സ്ഥാപനത്തിൻ്റെ ഓരോ സെൻ്ററുകൾ വീതം അടച്ചു. ഐപ്രോ റിയൽറ്റി ലിമിറ്റഡുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച് വന്ന ഏജന്റുമാർ, ബ്രോക്കറേജുകൾ എന്നിവരെയും ഇടപാടുകാരെയും അടച്ചുപൂട്ടൽ ബാധിച്ചേക്കാമെന്ന് RECO അറിയിച്ചു. കമ്മീഷൻ കുടിശ്ശികയുള്ള ഏജന്റുമാർ ഇൻഷുറൻസ് ക്ലെയിം ഫയൽ ചെയ്യണമെന്നും RECO ആവശ്യപ്പെട്ടു.

You might also like

ടൊറൻ്റോ മേയർ തിരഞ്ഞെടുപ്പ്: ഒലീവിയ ചൗന് വ്യക്തമായ മേൽക്കൈയെന്ന് സൂചന

മലയാളി അസോസിയേഷന്‍ ഓഫ് റെസ്പിറേറ്ററി കെയര്‍ സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ ഒക്ടോബര്‍ 17 ന്

Suicide attempts by crew members on the USS Abraham Lincoln ship

യുഎസ്എസ് ഏബ്രഹാം ലിങ്കൺ കപ്പലിലെ സേനാംഗങ്ങളുടെ ആത്മഹത്യാശ്രമങ്ങൾ

ബെൽവിൽ സിനഗോഗിന് സമീപം വെടിവെപ്പ്: വിദ്വേഷ ആക്രമണമാണെന്ന് പോലീസ്

Historic Milestone in Canada-Vietnam Relations: Bilateral Ties Elevated to Strategic Partnership

കാനഡ-വിയറ്റ്നാം ബന്ധത്തിൽ ചരിത്രപരമായ നാഴികക്കല്ല്: ഉഭയകക്ഷി ബന്ധം തന്ത്രപരമായ പങ്കാളിത്തമായി ഉയർത്തി

ബി സി കൺസർവേറ്റീവ് പാർട്ടി ലീഡർ കെറി-ലിൻ ഫിൻഡ്‌ലി രാജിവെച്ചു

Top Picks for You
Top Picks for You