newsroom@amcainnews.com

സമരം തുടരുന്നു: വിമാനങ്ങൾ റദ്ദാക്കി എയർ കാനഡ

ജോലിയിൽ പ്രവേശിക്കാൻ ഫെഡറൽ സർക്കാർ ഉത്തരവിട്ടിട്ടും ഫ്ലൈറ്റ് അറ്റൻഡന്റുകൾ സമരം തുടരുന്നതിനാൽ ഞായറാഴ്ച 240 വിമാനങ്ങൾ റദ്ദാക്കിയതായി എയർ കാനഡ അറിയിച്ചു.സമരം അവസാനിക്കുമെന്ന പ്രതീക്ഷയിൽ എയർ കാനഡ ഞായറാഴ്ച വൈകുന്നേരം മുതൽ വിമാന സർവീസുകൾ പുനരാരംഭിക്കാൻ പദ്ധതിയിട്ടിരുന്നു.

കാനഡയിലെ ഏറ്റവും വലിയ വിമാനക്കമ്പനിയായ എയർ കാനഡയിലെ പതിനായിരത്തിലധികം ഫ്ലൈറ്റ് അറ്റൻഡന്റുകൾ ശനിയാഴ്ച ആരംഭിച്ച സമരം അവസാനിപ്പിക്കാൻ ഫെഡറൽ സർക്കാർ കഴിഞ്ഞ ദിവസം ഇടപെട്ടിരുന്നു. ഇതോടെയാണ് കാനഡ ഇൻഡസ്ട്രിയൽ റിലേഷൻസ് ബോർഡ് (CIRB) നിർബന്ധിത ആർബിട്രേഷൻ പ്രഖ്യാപിക്കുകയും പണിമുടക്ക് അവസാനിപ്പിക്കാൻ ഉത്തരവിടുകയും ചെയ്തതു. എന്നാൽ സർക്കാർ ഉത്തരവ് ഭരണഘടനാ വിരുദ്ധമാണെന്ന് എയർ കാനഡ ഫ്ലൈറ്റ് അറ്റൻഡന്റ്‌സ് യൂണിയൻ ആരോപിച്ചു. അതേസമയം പണിമുടക്ക് കാരണം ശനിയാഴ്ച 700 പ്രതിദിന വിമാന സർവീസുകൾ കമ്പനി റദ്ദാക്കിയിരുന്നു.

You might also like
Winnipeg Giant Tiger closure raises concerns over access to affordable groceries

വിനിപെഗിലെ ജയന്റ് ടൈഗർ സ്റ്റോറിന്റെ പൂട്ടൽ താങ്ങാനാവുന്ന വിലയിലുള്ള പലചരക്ക് സാധനങ്ങൾ ലഭിക്കുന്നതിനെക്കുറിച്ചുള്ള ആശങ്കകൾ വർദ്ധിപ്പിക്കുന്നു

Rumbling volcano forces immediate trail closures at popular vacation hot spot

സജീവമായ അഗ്നിപർവ്വതം: പ്രശസ്ത വിനോദസഞ്ചാര കേന്ദ്രത്തിലെ ട്രെയിലുകൾ അടച്ചുപൂട്ടാൻ ഉത്തരവിട്ടു

Queen Camilla’s doctor murdered —allegedly by husband — while hosting a sleepover for her 3 kids

ക്വീൻ കമീലയുടെ ഡോക്ടർ കൊല്ലപ്പെട്ടു — മക്കളുടെ സ്ലീപ്ഓവർ നടക്കുന്നതിനിടയിൽ ഭർത്താവ് കൊലപ്പെടുത്തിയെന്ന് ആരോപണം

Fake messages in the name of senior officers: 'Boss scam' cyber frauds are becoming widespread in the state

മേലുദ്യോഗസ്ഥരുടെ പേരിൽ വ്യാജ സന്ദേശങ്ങൾ: സംസ്ഥാനത്ത് ‘ബോസ് സ്കാം’ സൈബർ തട്ടിപ്പ് വ്യാപകമാകുന്നു

സ്വകാര്യ കരിയർ കോളേജുകളിലെ OSAP ക്രമക്കേട്; അന്വേഷണത്തിന് OPP

The money of expatriates is not reflected in Kerala's development

പ്രവാസികളുടെ പണം കേരളത്തിന്റെ വികസനത്തിൽ പ്രതിഫലിക്കുന്നില്ല

Top Picks for You
Top Picks for You