newsroom@amcainnews.com

ട്രംപുമായുള്ള വ്യാപാര യുദ്ധം ഭവന വിപണിയെയും ബാധിച്ചു; കാനഡയിൽ വീടുകളുടെ പുനർവിൽപ്പന അടുത്ത വർഷത്തോടെ 3.5% കുറയുമെന്ന് പ്രവചനം

ഓട്ടവ: കാനഡയിലെ വീടുകളുടെ പുനർവിൽപ്പന അടുത്ത വർഷത്തോടെ 3.5% കുറയുമെന്ന് പ്രവചനം. ഈ വർഷം മുഴുവൻ വീടു വാങ്ങുന്നതിൽ നിന്ന് കാനഡക്കാർ വിട്ട് നില്ക്കാനാണ് സാധ്യതയെന്നും റോയൽ ബാങ്ക് ഓഫ് കാനഡയുടെ പുതിയ റിപ്പോർട്ട് പറയുന്നു. യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപുമായുള്ള വ്യാപാര യുദ്ധം കാനഡയിലെ ഭവന വിപണിയെയും ബാധിച്ചുവെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. രാജ്യത്തുടനീളം വീടുകളുടെ വിൽപ്പനയും വിലയും കുറഞ്ഞുവെന്നും റിപ്പോർട്ടിൽ പറയുന്നു.

ഈ വർഷം കാനഡയിൽ ഏകദേശം 4,67,100 പഴയ വീടുകളുടെ പുനർവില്പന നടക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 3.5 ശതമാനം കുറവാണിതെന്ന് ആർ‌ബി‌സി റിപ്പോർട്ട് പറയുന്നു. ഈ വർഷത്തിലെ ആദ്യ ആറ് മാസത്തിനുള്ളിലാണ് ഈ കുറവ് സംഭവിച്ചതെന്നും ബാങ്ക് ഓഫ് കാനഡ പറയുന്നു.

ഭവന വിപണിയിലെ മാന്ദ്യം ഏറ്റവും കൂടുതൽ ബാധിക്കുക ഒൻ്റാരിയോ, ബ്രിട്ടീഷ് കൊളംബിയ എന്നീ പ്രവിശ്യകളെ ആയിരിക്കുമെന്നും റിപ്പോർട്ടിലുണ്ട്. എങ്കിലും, സാമ്പത്തിക ആശങ്കകൾ കുറഞ്ഞ് ഒരു തിരിച്ചുവരവിൻ്റെ സൂചനകൾ ദൃശ്യമാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്. 2025ൻ്റെ രണ്ടാം പകുതിയിൽ ഒരു തിരിച്ചുവരവുണ്ടാകുമെന്നും, ഇത് 2026 ൽ ശക്തമായ ഡിമാൻഡിന് വഴിയൊരുക്കുന്നുമെന്നും റിപ്പോർട്ട് കൂട്ടിച്ചേർക്കുന്നു.

You might also like

ഓണം ആഘോഷിച്ച് ഹ്യൂസ്റ്റൺ ക്നാനായ ഇടവക സീനിയർ മിനിസ്ട്രി

'Khalifa' Creates Waves at the Box Office: Part 2 Announced

ബോക്സ് ഓഫീസിൽ തരംഗമായി ‘ഖലീഫ’: രണ്ടാം ഭാഗവും പ്രഖ്യാപിച്ചു

Trump says no talks planned with Iran, Tehran says Strait of Hormuz still shut

ഇറാനുമായി ചർച്ചകൾക്ക് പദ്ധതിയില്ലെന്ന് ട്രംപ്; ഹോർമുസ് കടലിടുക്ക് അടഞ്ഞുകിടക്കുന്നുവെന്ന് ടെഹ്റാൻ

നോർത്ത് ടെക്സസിൽ കടുത്ത ഉഷ്ണതരംഗം തുടരുന്നു; അതീവ ജാഗ്രതാ നിർദ്ദേശം

നെവാഡയിലെ റീനോയ്ക്ക് സമീപം കാട്ടുതീ പടരുന്നു; ജനങ്ങളെ ഒഴിപ്പിച്ചു

Stunning Win for India in Galle: Historic Achievement for Manav Suthar, Century for Devdutt Padikkal

ഗാലെയിൽ ഇന്ത്യക്ക് തകർപ്പൻ ജയം: മാനവ് സുതാറിന് ചരിത്രനേട്ടം, ദേവ്ദത്ത് പടിക്കലിന് സെഞ്ചുറി

Top Picks for You
Top Picks for You