newsroom@amcainnews.com

കാട്ടാനയുടെ ആക്രമണത്തിൽ ഗൂഡല്ലൂരിൽ മലയാളിയായ തോട്ടം തൊഴിലാളി മരിച്ചു; മൂന്നു മാസത്തിനിടെ ന്യൂഹോപ്പിൽ ജീവൻ നഷ്ടമായത് ആറുപേർക്ക്, പ്രതിേഷധം

ഗൂഡല്ലൂർ: തമിഴ്നാട് ഓവേലി പഞ്ചായത്തിലെ ന്യൂ ഹോപ്പിൽ കാട്ടാനയുടെ ആക്രമണത്തിൽ മലയാളിയായ തോട്ടം തൊഴിലാളി മരിച്ചു. ഒവേലി ന്യൂ ഹോപ് സ്വദേശി മണി(62) ആണ് മരിച്ചത്. രാവിലെ പത്തുമണിയോടെ ഏലം എസ്റ്റേറ്റിൽ ജോലിക്കു പോയ മണിയെ കാട്ടാന ആക്രമിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്നയാൾ ഓടിരക്ഷപ്പെട്ടു. പാലക്കാട് ഷൊർണൂരിൽനിന്ന് ഗൂഡല്ലൂരിലേക്കു കുടിയേറിയ മലയാളി കുടുംബത്തിലെ അംഗമാണ് മണി. രാവിലെ എസ്റ്റേറ്റ് ബംഗ്ലാവിലേക്കു വെള്ളം തുറന്നുവിടാൻ പോയതായിരുന്നു മണിയെന്നാണ് വിവരം.

ഇരുപതു ദിവസത്തിലേറെയായി ജനവാസമേഖലയിൽ ഈ കാട്ടാനയുടെ ശല്യമുണ്ടെന്നാണു നാട്ടുകാർ പറയുന്നത്. മൂന്നു മാസത്തിനിടെ ഓവേലി പഞ്ചായത്തിലെ ന്യൂഹോപ്പിൽ ആറുപേർക്ക് ജീവൻ നഷ്ടമായിട്ടുണ്ട്. വനംവകുപ്പും സർക്കാരും പ്രദേശത്തെ കാട്ടാന ശല്യത്തിനു പരിഹാരം കാണുന്നില്ലെന്ന് ആരോപിച്ചു നാട്ടുകാരുടെ നേതൃത്വത്തിൽ പ്രദേശത്ത് പ്രതിേഷധ പ്രകടനം നടന്നു.

You might also like

കെസിസിഎന്‍എ( KCCNA) 16-ാമത് കണ്‍വെന്‍ഷൻ ഇന്നു മുതൽ ഫ്ലോറിഡയിൽ

ഒൻ്റാരിയോ വോണിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം: ഇന്ത്യൻ യുവാവ് അറസ്റ്റിൽ

Wildfire in Metro Vancouver: Evacuation alert issued

മെട്രോ വാൻകൂവറിൽ കാട്ടുതീ: ഒഴിപ്പിക്കൽ മുന്നറിയിപ്പ് നൽകി

Repeated POCSO Cases: Absconding Taliparamba Native Arrested Again

തുടർച്ചയായ പോക്സോ കേസുകൾ: ഒളിവിൽ കഴിഞ്ഞിരുന്ന തളിപ്പറമ്പ് സ്വദേശിനി വീണ്ടും അറസ്റ്റിൽ

ജൂലൈയിൽ ഗ്രേറ്റർ ടൊറൻ്റോയിൽ വീടുകളുടെ വിൽപ്പന ഇടിഞ്ഞു: റിയൽ എസ്റ്റേറ്റ് ബോർഡ്

പ്രവിശ്യാ കുടിയേറ്റത്തിന് ഫീസ് നിശ്ചയിച്ച് നോവ സ്കോഷ്യ: സെപ്റ്റംബർ 1 മുതൽ പ്രാബല്യത്തിൽ

Top Picks for You
Top Picks for You