newsroom@amcainnews.com

കാനഡയിൽ ഭവന പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ കാൽഗറിയിൽ പ്രീ ഫാബ്രിക്കേറ്റഡ് യൂണിറ്റുകൾ കൊണ്ടുള്ള ഭവന സമുച്ചയം ഉയരുന്നു

കാൽഗറി: കാനഡയിൽ ഭവന പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ പ്രീ ഫാബ്രിക്കേറ്റഡ് യൂണിറ്റുകൾ കൊണ്ടുള്ള ഭവന സമുച്ചയം ഉയരുകയാണ് കാൽഗറിയിൽ. നയൻത് സ്ട്രീറ്റ് SW യുടെയും സിക്സ്ത് അവന്യൂ SW യുടെയും അരികിലായാണ് അറ്റെയ്‌നബിൾ ഹോംസ് ഏറ്റവും പുതിയ ഭവന പദ്ധതി പൂർത്തിയാക്കിക്കൊണ്ടിരിക്കുന്നത്. കെട്ടിടം പുതുതായി പണിതുയർത്തുന്നതിന് പകരം, പ്രീ ഫാബ്രിക്കേറ്റഡ് യൂണിറ്റുകൾ ഓരോന്നായി ക്രെയിൻ ഉപയോഗിച്ച് കൊണ്ട് സ്ഥാപിക്കുകയാണ് ചെയ്യുന്നത്.

അടുക്കി വച്ചിരിക്കുന്ന ഓരോ ഫാബ്രിക്കേറ്റഡ് യൂണിറ്റിലും രണ്ട് സ്റ്റുഡിയോ അപ്പാർട്ടുമെന്റുകൾ ഉണ്ട്. ഫ്രിഡ്ജുകൾ, സ്റ്റൗകൾ, വാഷറുകൾ, ഡ്രയറുകൾ തുടങ്ങിയ ഉപകരണങ്ങളൊക്കെ ഉൾക്കൊള്ളിച്ചാണ് ഇവ സ്ഥാപിക്കുന്നത്. ആറ് നിലകളിലായി 84 സ്റ്റുഡിയോ അപ്പാർട്ടുമെൻ്റുകളാണ് ഇപ്രകാരം നിർമ്മിച്ചിരിക്കുന്നത്. 10 ദിവസത്തിനുള്ളിൽ എല്ലാ മൊഡ്യൂളുകളും ക്രെയിൻ ഉപയോഗിച്ച് സ്ഥാപിക്കാൻ കഴിയുമെന്നും വളരെ ജനസാന്ദ്രതയുള്ള പ്രദേശത്ത് വളരെ വേഗത്തിലാണ് പ്രവൃത്തികൾ നടക്കുന്നതെന്നും ATCO സ്ട്രക്ചേഴ്സിൻ്റ് പ്രസിഡൻ്റ് ആദം ബീറ്റി പറഞ്ഞു.
ATCO സ്ട്രക്ചേഴ്‌സിൻ്റെ തെക്കുപടിഞ്ഞാറൻ കാൽഗറിയിലെ ഫാക്ടറിയിലാണ് മോഡുലാർ യൂണിറ്റുകൾ നിർമ്മിച്ചത്. അവ പൂർത്തിയാക്കാൻ ഏകദേശം മൂന്ന് മാസമെടുത്തു.

You might also like
Mother of Generations: The Life of Dr. Suri Srimathi, Active at 92

തലമുറകളുടെ അമ്മ: 92-ാം വയസ്സിലും കർമ്മനിരതയായ ഡോ. സൂരി ശ്രീമതിയുടെ ജീവിതം

Donald Trump's new financial assistance announcement

ഡൊണാൾഡ് ട്രംപിന്റെ പുതിയ സാമ്പത്തിക സഹായ പ്രഖ്യാപനം

Gaur attacks school bus; two students injured, and bus windows smashed

സ്കൂൾ ബസ്സിന് നേരെ കാട്ടുപോത്തിന്റെ ആക്രമണം; രണ്ട് വിദ്യാർത്ഥികൾക്ക് പരുക്ക്, ബസ്സിന്റെ ഗ്ലാസുകൾ തകർന്നു

സാമ്പത്തിക വളർച്ച ലക്ഷ്യം: കുടിയേറ്റ നിയന്ത്രണങ്ങളിൽ മാറ്റം വരുത്താൻ കാർണി

The mission to capture Kannur Makhna in Aralam continues; the elephant did not sedate even after being shot with three rounds of tranquilizer darts.

ആറളത്ത് കണ്ണൂർ മഖ്നയെ പിടികൂടാനുള്ള ദൗത്യം തുടരുന്നു; മൂന്ന് റൗണ്ട് മയക്കുവെടി വെച്ചിട്ടും ആന മയങ്ങിയില്ല

Minister Solomon to respond to tariff pressures for businesses and organizations in the Greater Toronto Area

ഗ്രേറ്റർ ടൊറന്റോ ഏരിയയിലെ ബിസിനസുകൾക്കും സംഘടനകൾക്കുമുള്ള താരിഫ് പ്രതിസന്ധിയിൽ മന്ത്രി ഇവാൻ സോലമാൻ പ്രഖ്യാപനം നടത്തും

Top Picks for You
Top Picks for You