newsroom@amcainnews.com

ബ്ലൂ-ഗ്രീന്‍ ആല്‍ഗകളെ നിയന്ത്രിക്കാന്‍ മുന്‍കരുതല്‍ നടപടിയുമായി ലെത്ത്ബ്രിഡ്ജ് സിറ്റി

ബ്ലൂ-ഗ്രീന്‍ ആല്‍ഗകള്‍ നിയന്ത്രിക്കുന്നതിനായി മുന്‍കരുതല്‍ നടപടികള്‍ ആരംഭിച്ച് ലെത്ത്ബ്രിഡ്ജ് സിറ്റി. ആല്‍ഗകള്‍ പുറത്തുവിടുന്ന വിഷവസ്തുക്കള്‍ മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും കന്നുകാലികള്‍ക്കും ദോഷകരമാണെന്നും അതിനാലാണ് സിറ്റി അതിവേഗ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതെന്നും പാര്‍ക്ക്‌സ് നാച്ചുറല്‍ റിസോഴ്‌സ് കോര്‍ഡിനേറ്റര്‍ ജാക്കി കാര്‍ഡിനല്‍ പറഞ്ഞു. കഴിഞ്ഞ ഓഗസ്റ്റില്‍ ഹെന്‍ഡേഴ്‌സണ്‍ തടാകത്തില്‍ ബ്ലൂ-ഗ്രീന്‍ ആല്‍ഗകളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു. കര്‍ശനമായ ആല്‍ഗെസൈഡ് പ്രോഗ്രാമും അനുകൂലമായ കാലാവസ്ഥയും കാരണം ഈ വര്‍ഷം ആല്‍ഗകളുടെ അളവ് കുറഞ്ഞെന്നും കാര്‍ഡിനല്‍ കൂട്ടിച്ചേര്‍ത്തു.

ലെത്ത്ബ്രിഡ്ജ് നഗരവും ലെത്ത്ബ്രിഡ്ജ് പോളിടെക്‌നിക്കും തടാകത്തിലെ വെള്ളം നിരീക്ഷിക്കുകയും വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തുവരികയാണ്. സൂര്യപ്രകാശമാണ് ആല്‍ഗകളുടെ വളര്‍ച്ചയെ സഹായിക്കുന്നത്, അതിനാല്‍ മഴയും മറ്റ് കാലാവസ്ഥാ ഘടകങ്ങളും സഹായകമായതായി കാര്‍ഡിനല്‍ വ്യക്തമാക്കി. മുന്‍കരുതല്‍ നടപടികള്‍ കൈക്കൊണ്ടത് പ്രശ്‌നം നിയന്ത്രിക്കാന്‍ സഹായിച്ചുവെന്നും അവര്‍ പറഞ്ഞു.

You might also like

ഖലിസ്ഥാൻ നേതാവ് ഇന്ദർജീത് സിങ് ഗോസാലിന് വധഭീഷണി: മുന്നറിയിപ്പ് നൽകി RCMP

Indication that person who went missing from Canada in 1994 has been found in Amsterdam

1994-ൽ കാനഡയിൽ നിന്ന് കാണാതായ വ്യക്തിയെ ആംസ്റ്റർഡാമിൽ കണ്ടെത്തിയതായി സൂചന

The World Malayali Council global conference kicked off in Dallas

ഡാളസിൽ വേൾഡ് മലയാളി കൗൺസിൽ ആഗോള സമ്മേളനത്തിന് തിരിതെളിഞ്ഞു

Dozen protesting Indian students deemed potentially inadmissible to Canada

കാനഡയിൽ പ്രതിഷേധിച്ച തദ്ദേശീയരല്ലാത്ത ഒരു ഡസനോളം ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പ്രവേശന വിലക്കിന് സാധ്യത

വ്യാപാര തര്‍ക്കം: കാനഡയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി ട്രംപ്

Trump admin to target 200,000 foreigners in largest mass visa revocation ever: report

അഭയാർത്ഥി അപേക്ഷകർക്കെതിരെ ട്രംപ് ഭരണകൂടത്തിന്റെ വൻ വിസ റദ്ദാക്കൽ നടപടി

Top Picks for You
Top Picks for You