newsroom@amcainnews.com

യൂറോപ്യന്‍ യൂണിയനും മെക്‌സിക്കോയ്ക്കും 30% താരിഫ് ഏര്‍പ്പെടുത്തുമെന്ന് ട്രംപ്

യൂറോപ്യന്‍ യൂണിയനില്‍ നിന്നും മെക്‌സിക്കോയില്‍ നിന്നുമുള്ള ഇറക്കുമതി ഉല്‍പ്പന്നങ്ങള്‍ക്ക് ഓഗസ്റ്റ് 1 മുതല്‍ 30% തീരുവ ചുമത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. മെക്‌സിക്കോയിലെ മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട ആശങ്കകളും യൂറോപ്യന്‍ യൂണിയനുമായുള്ള ദീര്‍ഘകാല വ്യാപാര അസന്തുലിതാവസ്ഥയുമാണ് ഈ കടുത്ത നടപടിക്ക് കാരണമെന്ന് അദ്ദേഹം സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമില്‍ പോസ്റ്റ് ചെയ്ത കത്തുകളില്‍ വിശദീകരിച്ചു.

പുതിയ ഉഭയകക്ഷി വ്യാപാര കരാറുകളില്‍ എത്താന്‍ സാധിച്ചില്ലെങ്കില്‍ ഓഗസ്റ്റ് 1 മുതല്‍ ഇറക്കുമതി തീരുവ വര്‍ധിപ്പിക്കുമെന്ന് ട്രംപ് കഴിഞ്ഞ ദിവസങ്ങളില്‍ ഇരുപതില്‍ അധികം രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. ജപ്പാന്‍, ദക്ഷിണ കൊറിയ, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങള്‍ക്ക് 25% മുതല്‍ 40% വരെ തീരുവ ചുമത്തുമെന്നാണ് ആദ്യം മുന്നറിയിപ്പ് നല്‍കിയിരുന്നത്. പിന്നീട് ബ്രസീല്‍ (50%), ഫിലിപ്പീന്‍സ് (20%), ബ്രൂണെ (25%), മോള്‍ഡോവ (25%), അള്‍ജീരിയ (30%), ലിബിയ (30%), ഇറാഖ് (30%), ശ്രീലങ്ക (30%) എന്നീ എട്ട് രാജ്യങ്ങള്‍ക്കും പുതിയ തീരുവ നിരക്കുകള്‍ പ്രഖ്യാപിച്ചുകൊണ്ട് ട്രംപ് കത്തയച്ചിട്ടുണ്ട്.

You might also like
US-Iran Talks and Other Major Global Developments: World News in Brief

യു.എസ്-ഇറാൻ ചർച്ചകളും മറ്റ് പ്രധാന ആഗോള വിശേഷങ്ങളും: ലോകവാർത്തകൾ ചുരുക്കത്തിൽ

വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ മീറ്റ് ഓഗസ്റ്റ് 22-ന് കൊച്ചിയില്‍

Yankees call up George Lombard Jr., send down Anthony Volpe in telling move after trade deadline

ട്രേഡ് ഡെഡ്‌ലൈന് ശേഷം പ്രഖ്യാപനവുമായി യാങ്കീസ്: ആന്റണി വോൾപ്പിയെ ഒഴിവാക്കി ജോർജ്ജ് ലൊംബാർഡ് ജൂനിയറിനെ ടീമിലെടുത്തു

ആൽബർട്ടയിൽ മലയാളി യുവാവ് നിര്യാതനായി

സ്കിൽസ് ഡെവലപ്‌മെന്റ് ഫണ്ട് വിവാദത്തിൽപ്പെട്ട കമ്പനിയെ ഡയറക്ടർമാരുടെ നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കാൻ ബാങ്ക് കോടതിയെ സമീപിച്ചു

IAPC അന്താരാഷ്ട്ര മാധ്യമ സമ്മേളനം ഒക്ടോബർ 16 മുതൽ 18 വരെ ഒഹായോയിൽ

Top Picks for You
Top Picks for You