newsroom@amcainnews.com

യുഎസ് തീരുവ ഭീഷണി ബാലിശമെന്ന് നോവസ്കോഷ പ്രീമിയർ ടിം ഹ്യൂസ്റ്റൺ

യുഎസ് പ്രസിഡന്റ് ഡോണൾഡ്‌ ട്രംപിന്റെ പുതിയ താരിഫ് ഭീഷണി മണ്ടത്തരവും ബാലിശവുമെന്ന് നോവസ്കോഷ പ്രീമിയർ ടിം ഹ്യൂസ്റ്റൺ. കനേഡിയൻ ഉൽപ്പന്നങ്ങൾക്ക് 35% തീരുവ ചുമത്തുമെന്ന ട്രംപിന്റെ ഭീഷണിയെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു. അദ്ദേഹം. ഇത്തരം ബാലിശമായ ഭീഷണിപ്പെടുത്തൽ അയൽ രാജ്യത്തോടും, സുഹൃത്തിനോടും, സഖ്യകക്ഷിയോടും പെരുമാറാനുള്ള മാർഗമല്ലെന്നും പ്രീമിയർ പറഞ്ഞു. കാനഡക്കാർ യുഎസ് ഉൽപ്പന്നങ്ങൾ വാങ്ങാതിരിക്കുന്നതിനും യുഎസിലേക്കുള്ള യാത്രകൾ റദ്ദാക്കുന്നതിനും ഇതുതന്നെയാണ് കാരണമെന്നും അദ്ദേഹം അറിയിച്ചു.

ഓഗസ്റ്റ് 1-ഓടെ കനേഡിയൻ ഉൽപ്പന്നങ്ങൾക്ക് 35% തീരുവ ഏർപ്പെടുത്തുമെന്ന് വ്യാഴാഴ്ച പ്രധാനമന്ത്രി മാർക്ക് കാർണിക്ക് അയച്ച കത്തിൽ ട്രംപ് പറഞ്ഞിരുന്നു. അതേസമയം ട്രംപിന്റെ പുതിയ വ്യാപാര ഭീഷണികൾക്കെതിരെ തൊഴിലാളികൾക്കും വ്യാപാര സ്ഥാപനങ്ങൾക്കുമൊപ്പം കനേഡിയൻ സർക്കാർ ഉറച്ചു നിൽക്കുമെന്ന് മാർക്ക് കാർണി വ്യക്തമാക്കി. 

You might also like

ക്യാൻസർ സാധ്യത: യു എസിൽ വിഷാദരോഗ മരുന്നുകൾ തിരിച്ചുവിളിച്ചു

ടിന്നിലടച്ച പച്ചക്കറികൾക്ക് 10% തീരുവ ചുമത്തി കാനഡ

നിക്സ് NBA ചാമ്പ്യൻഷിപ്പ് നേടിയതിന് പിന്നാലെ ന്യൂയോർക്കിൽ കലാപം: കൗമാരക്കാരന് വെടിയേറ്റു, 4 പേർക്ക് കുത്തേറ്റു, 5 സ്കൂൾ ബസുകൾക്ക് തീവെച്ചു

പ്രായപൂർത്തിയാകാത്തവരെ ഓൺലൈൻ വഴി ചൂഷണം ചെയ്യാൻ ശ്രമം: നോർവാക്കിൽ നാല് പേർ അറസ്റ്റിൽ

സൗത്ത് കാരോലിനയിലെ മാളിൽ വെടിവെപ്പ്: നിരവധി പേർക്ക് പരിക്ക്, ആളുകളെ ഒഴിപ്പിച്ചു

എഐ സാങ്കേതികവിദ്യ വഴി പെൺകുട്ടികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചു; കാനഡയിൽ രണ്ട് വിദ്യാർത്ഥികൾക്കെതിരെ കേസ്

Top Picks for You
Top Picks for You