newsroom@amcainnews.com

ചെങ്കടലിൽ ഹൂതി വിമതരുടെ ആക്രമണത്തിൽ മുങ്ങിയ ചരക്കുകപ്പലിലെ 7 ജീവനക്കാരെ യൂറോപ്യൻ നാവികസേന രക്ഷിച്ചു; കാണാതായ 14 പേർക്കുവേണ്ടി തിരച്ചിൽ തുടരുന്നു

ആതൻസ്: യെമനിലെ ഹൂതി വിമതരുടെ ആക്രമണത്തിൽ ചെങ്കടലിൽ മുങ്ങിയ ചരക്കുകപ്പലായ ഇറ്റേണിറ്റി സിയിലെ 7 ജീവനക്കാരെ യൂറോപ്യൻ നാവികസേന രക്ഷിച്ചു. രക്ഷിച്ചവരിൽ ഒരു ഇന്ത്യക്കാരനുമുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. കടലിൽ കാണാതായ 14 പേർക്കുവേണ്ടി തിരച്ചിൽ തുടരുകയാണ്. ലൈബീരിയൻ പതാക വഹിക്കുന്ന കപ്പലാണ് ആക്രമിക്കപ്പെട്ടത്. കപ്പൽ ആക്രമിച്ച് മുക്കിയതിന്റെ ഉത്തരവാദിത്വം ഹൂതികൾ ഏറ്റെടുത്തു. ഏതാനും ദിവസങ്ങൾക്കിടയിൽ ഹൂതികൾ ആക്രമിക്കുന്ന രണ്ടാമത്തെ കപ്പലാണ് ഇറ്റേണിറ്റി സി.

തിങ്കളാഴ്ച ഡ്രോൺ ആക്രമണങ്ങളിൽ ഇറ്റേണിറ്റി സി കപ്പലിലുണ്ടായിരുന്ന 25 ജീവനക്കാരിൽ 4 പേർ കൊല്ലപ്പെട്ടിരുന്നു. നിയന്ത്രണമറ്റ കപ്പലിനുനേരെ ചൊവ്വാഴ്ചയും ഡ്രോൺ ആക്രമണമുണ്ടായി. ഇതോടെ മറ്റു ജീവനക്കാർ കപ്പലുപേക്ഷിച്ചു. ലൈഫ് ബോട്ടുകളും ആക്രമണത്തിൽ തകർന്നു. ഇന്നലെയാണു കപ്പൽ മുങ്ങിയത്. ജീവനക്കാരിൽ ചിലരെ ഹൂതികൾ പിടിച്ചുകൊണ്ടുപോയെന്നും സംശയമുണ്ട്. ഞായറാഴ്ച നടന്ന മറ്റൊരു ആക്രമണത്തിൽ മാജിക് സീസ് എന്ന ഗ്രീക്ക് കപ്പലും തീപിടിച്ചു മുങ്ങിയിരുന്നു. ഇതിലെ ജീവനക്കാരെല്ലാം രക്ഷപ്പെട്ടു.

You might also like

വ്യാജ ഒസെംപിക് വില്‍പ്പന; യുഎസില്‍ രണ്ട് ഇന്ത്യക്കാര്‍ക്കെതിരെ കേസ്

എഡ്മിന്‍റൻ-കാൽഗറി അതിവേഗ റെയിൽ പദ്ധതി: രണ്ടാം ഘട്ടത്തിന് തുടക്കം കുറിച്ച് ആൽബർട്ട

Energy Drink Challenge: Tragic End for a 13-Year-Old

എനർജി ഡ്രിങ്ക് ചലഞ്ച്: 13 വയസ്സുകാരന് ദാരുണാന്ത്യം

ഇന്ത്യ-കാനഡ വ്യാപാര കരാർ: അഞ്ചാംഘട്ട ചർച്ചകൾ ഒക്ടോബർ 5-ന് ഓട്ടവയിൽ

Natural habitat for birds being set up at Udayagiri Fort

ഉദയഗിരി കോട്ടയിൽ പക്ഷികൾക്കായി പ്രകൃതിദത്ത ആവാസകേന്ദ്രം ഒരുങ്ങുന്നു

ഫിലഡൽഫിയ പ്രൊഫറ്റിക്കൽ ഫെസ്റ്റിവൽ ഇന്ന് മെസ്‌ക്വിറ്റിൽ

Top Picks for You
Top Picks for You