newsroom@amcainnews.com

കാൽഗറി എയർപോർട്ടിൽനിന്ന് ഡൗൺടൗണിലേക്കും ബാൻഫിലേക്കും പാസഞ്ചർ റെയിൽ സർവീസ് ഉടൻ യാഥാർത്ഥ്യമാകും; ദേശീയ താൽപ്പര്യമായി പരിഗണിക്കുന്നതായി റിപ്പോർട്ട്

കാൽഗറി: കാൽഗറി ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് ഡൗൺടൗണിലേക്കും അവിടെ നിന്ന് ബാൻഫിലേക്കും പാസഞ്ചർ റെയിൽ സർവീസ് ഉടൻ യാഥാർത്ഥ്യമാകുന്നു. ഫെഡറൽ, പ്രൊവിൻഷ്യൽ സർക്കാരുകളുടെ സമീപകാല പ്രഖ്യാപനങ്ങൾ സൂചിപ്പിക്കുന്നതും ഇതാണ്. കാനഡ പുതുതായി പാസാക്കിയ ബിൽഡിംഗ് കാനഡ ആക്ടിന് കീഴിൽ ദേശീയ താൽപ്പര്യ പദ്ധതികളായി പരിഗണിക്കാവുന്ന പദ്ധതിയാണിത്.

ജൂൺ അവസാനം പുറത്തിറങ്ങിയ ആൽബെർട്ട സർക്കാരിന്റെ പാസഞ്ചർ റെയിൽ മാസ്റ്റർ പ്ലാൻ അപ്‌ഡേറ്റിൽ പ്രവിശ്യയിലെ 91 ശതമാനം ആളുകളും 2030 ഓടെ പാസഞ്ചർ റെയിൽ പ്രവർത്തനക്ഷമമാകാൻ ആഗ്രഹിക്കുന്നതായി പറയുന്നു. 80 ശതമാനം പേർ വികസനത്തിൽ പ്രവിശ്യാ നിക്ഷേപത്തെ പിന്തുണയ്ക്കുന്നു. പ്രവിശ്യയിലെ 20,000 ത്തിലധികം പേരിൽ നടത്തിയ സർവേയിൽ കാൽഗറിയിൽ നിന്ന് എഡ്മന്റണിലേക്കും ബാൻഫിലേക്കും പദ്ധതി ആവശ്യമാണെന്ന് അഭിപ്രായമുയർന്നു. ഭാവിയിലെ പ്രാദേശിക റെയിൽ ശൃംഖലകളുടെ പ്രധാന റൂട്ടുകളായിരിക്കും ഇവയെന്നും സർവേ റിപ്പോർട്ടിൽ പറയുന്നു.

പദ്ധതി വരുന്നതോടെ റോഡുകളിലെ തിരക്ക് കുറയ്ക്കാനും ടൂറിസം വർധിപ്പിക്കാനും മലനീകരണം കുറയ്ക്കാനും അഫോർഡബിൾ ഭവന നിർമാണത്തിന് പിന്തുണയേകാനും തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. കാൽഗറിയിലെ എയർപോർട്ട് റെയിൽ കണക്ഷൻ സ്റ്റഡിയുമായി ഈ പദ്ധതി യോജിക്കുന്നു. ഇത് വിമാനത്താവളത്തിൽ നിന്ന് സിപികെസി റെയിൽ ഇടനാഴി വഴി റിവേഴ്‌സ് ഡിസ്ട്രിക്റ്റിലെ ഗ്രാൻഡ് സെൻട്രൽ സ്റ്റേഷനിലേക്ക് തടസ്സമില്ലാത്ത യാത്ര വാഗ്ദാനം ചെയ്യുന്നു.

You might also like
Maha Onam in Toronto: North America's Largest Onam Celebration on August 15

ടൊറന്റോയിൽ മഹാഓണം: വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ ഓണാഘോഷം ഓഗസ്റ്റ് 15-ന്; പ്രവേശനം സൗജന്യം

Number of NYC mosquito pools testing positive for West Nile virus has doubled since last year: health officials

ന്യൂയോർക്ക് സിറ്റിയിൽ വെസ്റ്റ് നൈൽ വൈറസ് സാന്നിധ്യമുള്ള കൊതുകുകളുടെ എണ്ണം ഇരട്ടിയായി: ആരോഗ്യ വകുപ്പ്

Wildfire in Metro Vancouver: Evacuation alert issued

മെട്രോ വാൻകൂവറിൽ കാട്ടുതീ: ഒഴിപ്പിക്കൽ മുന്നറിയിപ്പ് നൽകി

നോർത്ത് വെസ്റ്റ് ടെറിറ്ററീസിൽ ഹെലികോപ്റ്റർ തകർന്നുവീണ് മൂന്ന് പേർക്ക് പരുക്ക്

Pakistan-Turkey-Saudi Defense Alliance and the Strategic Challenges Faced by India

പാകിസ്താൻ-തുർക്കി-സൗദി പ്രതിരോധ സഖ്യവും ഇന്ത്യ നേരിടുന്ന തന്ത്രപരമായ വെല്ലുവിളികളും

ബാൾഡ് റേഞ്ച് കാട്ടുതീ: ബിസി ഒകനാഗൻ വാലിയിൽ അടിയന്തരാവസ്ഥ

Top Picks for You
Top Picks for You