newsroom@amcainnews.com

കീവില്‍ റഷ്യന്‍ വ്യോമാക്രമണം: എട്ടുപേര്‍ക്ക് പരുക്ക്,

യുക്രെയ്ന്‍ തലസ്ഥാനമായ കീവില്‍ കനത്ത വ്യോമാക്രമണം നടത്തി റഷ്യ. വ്യാഴാഴ്ച രാത്രിയും വെള്ളിയാഴ്ച പുലര്‍ച്ചെയുമായി ജനവാസ മേഖലകളില്‍ ഉള്‍പ്പെടെയുണ്ടായ ആക്രമണത്തില്‍ നിരവധി കെട്ടിടങ്ങള്‍ തകരുകയും എട്ടുപേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. മണിക്കൂറുകളോളം നീണ്ടുനിന്ന ആക്രമണമാണ് നടന്നതെന്ന് കീവ് മിലിട്ടറി അഡ്മിനിസ്ട്രേഷന്‍ മേധാവി തൈമുര്‍ കാച്ചെങ്കോ അറിയിച്ചു.

റഷ്യ ബാലിസ്റ്റിക് മിസൈലുകള്‍ ഉള്‍പ്പെടെ നിരവധി മിസൈലുകള്‍ പ്രയോഗിച്ചതായി യുക്രെയ്ന്‍ വ്യോമസേന പറയുന്നു. നഗരത്തില്‍ വലിയ സ്‌ഫോടന ശബ്ദങ്ങളും പുക ഉയരുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

അതേസമയം, റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനുമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഫോണില്‍ സംസാരിച്ചെങ്കിലും യുക്രെയ്ന്‍ വെടിനിര്‍ത്തല്‍ ചര്‍ച്ചകളില്‍ പുരോഗതിയില്ലെന്ന് ട്രംപ് നിരാശപ്രകടിപ്പിച്ചു.

You might also like

കുടിയേറ്റക്കാരുടെ ഹൗസ് ഓണർഷിപ്പ് നിരക്കിൽ വൻ വർധന: സ്റ്റാറ്റിസ്റ്റിക്സ് കാനഡ

കാട്ടുതീ ഭീതി ഒഴിവാക്കാൻ ‘എഐ’ ക്യാമറകൾ: പരീക്ഷണം ആരംഭിച്ച് ആൽബർട്ട

ഹെപ്പറ്റൈറ്റിസ് എ അണുബാധ: മാനിറ്റോബയിലേക്ക് യാത്ര വിലക്കുമായി യു എസ്

യുഎസ്-ഇറാൻ ഒത്തുതീർപ്പ്: ട്രംപിന്റെ രാഷ്ട്രീയ പിന്മാറ്റവും പശ്ചിമേഷ്യയിലെ പുതിയ യാഥാർഥ്യങ്ങളും

കാലാവസ്ഥാ വ്യതിയാനം: ആൽബർട്ടയിൽ ഇൻഷുറൻസ് നിരക്കുകളിൽ വൻ വർധന

കാഞ്ഞങ്ങാട് വാഹനാപകടം: ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് സിവിൽ പോലീസ് ഓഫീസർമാരുടെ കാലുകൾ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു

Top Picks for You
Top Picks for You