newsroom@amcainnews.com

വ്യാപാര ചര്‍ച്ച പുനഃരാരംഭിച്ച് കാനഡ-യുഎസ്

യുഎസും കാനഡയും വ്യാപാര ചർച്ച പുനഃരാരംഭിച്ചു. അമേരിക്കന്‍ ടെക്നോളജി സ്ഥാപനങ്ങള്‍ക്ക് നികുതി ചുമത്താനുള്ള പദ്ധതി കാനഡ പിന്‍വലിച്ചതിനെത്തുടര്‍ന്നാണ് വ്യാപാര ചര്‍ച്ച വീണ്ടും ആരംഭിക്കുന്നത്. ജൂലൈ 21ഓടെ കരാറിൽ എത്തുക എന്ന ലക്ഷ്യത്തോടെയാണ് അമേരിക്കയുമായി ചർച്ച ആരംഭിക്കുന്നതെന്ന് പ്രധാനമന്ത്രി മാർക്ക് കാർണി വ്യക്തമാക്കി.

വ്യാപാര കരാര്‍ ഉണ്ടാകുമെന്ന പ്രതീക്ഷയില്‍ കാനഡ ഡിജിറ്റല്‍ സേവന നികുതി പിന്‍വലിക്കും എന്ന് കനേഡിയന്‍ സര്‍ക്കാര്‍ വ്യക്തമാക്കി. ഈ നികുതി ജൂണ്‍ 30 മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് നേരത്തെ നിശ്ചയിച്ചിരുന്നു. ഈ നികുതിയാണ് കാനഡ ഇപ്പോള്‍ പിന്‍വലിച്ചിരിക്കുന്നത്. അമേരിക്കന്‍ ടെക് കമ്പനികള്‍ക്ക് കാനഡ നികുതി ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചതിനെ തുടര്‍ന്ന്, ഈ നീക്കം ”തങ്ങളുടെ രാജ്യത്തിനെതിരായുള്ള ആക്രമണം” എന്ന് വിശേഷിപ്പിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ചര്‍ച്ച നിര്‍ത്തിവച്ചിരുന്നു.

ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ കാര്‍ണിയും ട്രംപും സമ്മതിച്ചതായി കാര്‍ണിയുടെ ഓഫീസ് പ്രസ്താവനയില്‍ അറിയിച്ചു. ജി7 ഉച്ചകോടിയില്‍ ട്രംപും കാര്‍ണിയും തമ്മില്‍ നടന്ന കൂടിക്കാഴ്ചയില്‍ 30 ദിവസത്തിനുള്ളില്‍ പുതിയ സാമ്പത്തിക കരാര്‍ പൂര്‍ത്തിയാക്കാന്‍ ധാരണയായിരുന്നു. എന്നാല്‍ ഡിജിറ്റല്‍ നികുതിയുമായി ബന്ധപ്പെട്ട തര്‍ക്കം ചര്‍ച്ചകളെ തടസ്സപ്പെടുത്തിയിരുന്നു. ഇപ്പോള്‍ നികുതി പിന്‍വലിച്ചതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധം മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

You might also like

ടൊറന്റോയിൽ ലിജിയണയർ ഡിസീസ് സ്ഥിരീകരിച്ചു; ഒൻപത് പേർ ചികിത്സയിൽ

പ്രമുഖ പൊതുപ്രവര്‍ത്തകന്‍ ഡിജോ കാപ്പന്‍ അന്തരിച്ചു

ഗാസ സഹായ സംഘത്തിലെ കനേഡിയൻ പൗരന്മാരെ ഇസ്രയേൽ വിട്ടയച്ചു; കപ്പലിൽ ക്രൂര പീഡനം നേരിട്ടതായി വെളിപ്പെടുത്തൽ

വോട്ടർ പട്ടിക ചോർച്ച: ആൽബർട്ടയിൽ നിയമപരിഷ്കാരത്തിനൊരുങ്ങി ഡാനിയേൽ സ്മിത്ത്

ആൽബർട്ടയെ വേർപെടുത്തണമെന്ന ആവശ്യം: ഹിതപരിശോധനാ ഹർജി ഇന്ന് സമർപ്പിക്കും

കമ്മ്യൂണിറ്റി കായിക വിനോദങ്ങൾക്കായി പുതിയ ഉത്തേജനവുമായി ബെലാഞ്ചർ

Top Picks for You
Top Picks for You