newsroom@amcainnews.com

നിർണായക ധാതുക്കളുടെ ഖനനത്തിൽ പുരോഗതി കൈവരിച്ചാൽ കാനഡയിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് റിപ്പോർട്ട്

ഓട്ടവ: നിർണായക ധാതുക്കൾ ഖനനം ചെയ്യുന്ന കാര്യത്തിൽ കാനഡ ഇതുവരെ കാര്യമായ പുരോഗതി കൈവരിച്ചിട്ടില്ലെന്നും ആ വിഭവങ്ങൾ വികസിപ്പിക്കുന്നത് വഴി ആയിരക്കണക്കിന് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും പുതിയ റിപ്പോർട്ട്. അമേരിക്കയുമായുള്ള വ്യാപാര തടസ്സങ്ങൾക്കിടയിൽ കനേഡിയൻ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്താൻ അത് സഹായിക്കുമെന്നും ഒരു പുതിയ റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.
വരും വർഷങ്ങളിൽ, കൂടുതൽ ഇലക്ട്രിക് കാറുകൾ, വീടുകൾ, അടിസ്ഥാന സൗകര്യങ്ങൾ എന്നിവ നിർമ്മിക്കാൻ കാനഡ പദ്ധതിയിടുന്നുണ്ട്. ഇതിന് പുറമെ നാറ്റോ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൻ്റെ ഭാഗമായി, പ്രതിരോധ രംഗത്തും കൂടുതൽ ചെലവഴിക്കാൻ പദ്ധതിയുണ്ട്. ഇതിനെല്ലാം ലിഥിയം, കൊബാൾട്ട് പോലുള്ള കൂടുതൽ നിർണായക ധാതുക്കൾ കാനഡയ്ക്ക് ആവശ്യമായി വരും.

നിർണായക ധാതുക്കൾ ഉൾപ്പെടെ കാനഡയുടെ സാമ്പത്തിക വികസനത്തെ പിന്തുണയ്ക്കുന്ന പദ്ധതികൾ വേഗത്തിലാക്കുകയാണ് ബിൽ സി-5ലൂടെ ഫെഡറൽ ഗവൺമെൻ്റ് ലക്ഷ്യമിടുന്നത്. നിർണായക ധാതുക്കളുടെയടക്കം ഉൽപ്പാദനം വർദ്ധിപ്പിക്കുക വഴി ഉയർന്ന ശമ്പളമുള്ള ജോലികൾ സൃഷ്ടിക്കാനും പ്രാദേശിക സമൂഹങ്ങളെ പിന്തുണയ്ക്കാനും കഴിയുമെന്ന് ബാറ്ററി മെറ്റൽസ് അസോസിയേഷൻ ഓഫ് കാനഡ വ്യക്തമാക്കി. നാറ്റോയുടെ പുതിയ തീരുമാനം അനുസരിച്ച് സഖ്യത്തിലെ അംഗങ്ങൾ അവരുടെ ജിഡിപിയുടെ 3.5 ശതമാനം പ്രതിരോധത്തിനും, പ്രതിരോധവുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾക്കായി 1.5 ശതമാനവും ചെലവഴിക്കണമെന്നാണ് നിർദ്ദേശം. നിർണായക ബാറ്ററി ധാതുക്കൾക്കായി 1.5 ശതമാനം ചെലവഴിക്കുന്നത് ഊർജ്ജ സുരക്ഷയ്ക്ക് നല്ലതാണെന്നും ബാറ്ററി മെറ്റൽസ് അസോസിയേഷൻ ഓഫ് കാനഡ റിപ്പോർട്ട് പറയുന്നു.

You might also like

വേനൽക്കാലം ആഘോഷമാക്കാം: എഡ്മിന്‍റൻ – ജാസ്പർ പുതിയ ബസ് സർവീസ് ഇന്ന് മുതൽ

യുഎസ് സിയാറ്റിലിൽ കരടിയുടെ ആക്രമണത്തില്‍ രണ്ട് കൗമാരക്കാര്‍ക്ക് പരിക്ക്

മാലിന്യക്കൂമ്പാരത്തിൽ നിന്ന് ഹരിതവനത്തിലേക്ക്: പാലക്കാട് നഗരസഭയുടെ മാതൃകാപരമായ ചുവടുവെപ്പ്

കാർണിയുടെ പുതിയ ഭക്ഷ്യനയം: അനുകൂലിച്ച് ഉപഭോക്താക്കളും ചെറുകിട വ്യാപാരികളും

മുല്ലപ്പെരിയാർ സമിതി പുനഃസംഘടന: കേരളത്തിന് അപ്രതീക്ഷിത തിരിച്ചടി

നോര്‍ത്ത് ടെക്സസില്‍ കനത്ത മഴയും വെള്ളപ്പൊക്കവും: മിന്നല്‍ പ്രളയമുന്നറിയിപ്പ്

Top Picks for You
Top Picks for You