newsroom@amcainnews.com

നഴ്സുമാരുടെ പ്രതിഷേധം: ആരോഗ്യമേഖലയിലെ മാറ്റങ്ങള്‍ നിര്‍ത്തിവെച്ച് ന്യൂ ബ്രണ്‍സ്വിക്ക് സര്‍ക്കാര്‍

പ്രവിശ്യയിലെ ആരോഗ്യമേഖലയില്‍ മാറ്റങ്ങള്‍ വരുത്താനുള്ള നീക്കങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി ന്യൂ ബ്രണ്‍സ്വിക്ക് പ്രീമിയര്‍ സൂസന്‍ ഹോള്‍ട്ട്. വ്യക്തതയും കൂടിയാലോചനയും ആവശ്യപ്പെട്ട് നഴ്സുമാരുടെ യൂണിയന്‍ രംഗത്തെത്തിയതിനെ തുടര്‍ന്നാണിത്. ഹൊറൈസണ്‍ ഹെല്‍ത്ത് നെറ്റ്വര്‍ക്കിലെ മാനസിക, പൊതുജനാരോഗ്യ വിഭാഗങ്ങളിലെ ജീവനക്കാരുടെ നിയമനങ്ങളില്‍ മാറ്റം വരുത്താനുള്ള പദ്ധതിയാണ് നിര്‍ത്തിവെച്ചത്. മതിയായ കൂടിയാലോചനകള്‍ നടക്കുന്നത് വരെ ഈ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കാന്‍ താന്‍ ആവശ്യപ്പെട്ടതായി പ്രീമിയര്‍ സൂസന്‍ ഹോള്‍ട്ട് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു.

ഈ മാറ്റങ്ങളെക്കുറിച്ച് ആശങ്കയുണ്ടെന്ന് പറഞ്ഞ അവര്‍, യൂണിയനുമായി കൂടിയാലോചനകള്‍ നടത്താതെയാണ് ഹൊറൈസണ്‍ ഈ പദ്ധതി അവതരിപ്പിച്ചതെന്നും വ്യക്തമാക്കി. ആസൂത്രണം ചെയ്ത മാറ്റങ്ങള്‍ കാരണം ആര്‍ക്കും ജോലി നഷ്ടമാകില്ലെന്ന് മെയ് മാസത്തില്‍ സൂസന്‍ ഹോള്‍ട്ട് ഉറപ്പു നല്‍കിയിരുന്നു.

അതേസമയം, പദ്ധതിയെ യൂണിയന്‍ പിന്തുണച്ചതായി ഹൊറൈസണ്‍ തെറ്റായി പ്രചരിപ്പിച്ചുവെന്ന് നഴ്സസ് യൂണിയന്‍ പ്രസിഡന്റ് പൗല ഡൗസെറ്റ് ആരോപിച്ചു. ഈ പദ്ധതിയെക്കുറിച്ച് യൂണിയന് യാതൊരു വിവരവും നല്‍കിയിട്ടില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

You might also like

11 ദിവസത്തെ പോരാട്ടത്തിനൊടുവിൽ ജപ്പാനിലെ കാട്ടുതീ അണച്ചു; 30 വർഷത്തിനിടയിലെ രണ്ടാമത്തെ വലിയ ദുരന്തം

നാറ്റോയുടെ പുത്തൻ സാമ്പത്തിക കേന്ദ്രമാകാൻ കാനഡ; പ്രതിരോധ ബാങ്കിന്റെ ആസ്ഥാനം ഇനി കാനഡയിൽ

ഒന്റാറിയോ നിവാസികൾക്ക് ആശ്വാസമായി മെയ് മാസത്തിലെ സി.ആർ.എ ആനുകൂല്യങ്ങൾ; തീയതികളും വിവരങ്ങളും പുറത്ത്

ട്രംപുമായി ചർച്ചയ്ക്ക് തയ്യാറായി കൊളറാഡോ ഗവർണർ; രാഷ്ട്രീയ കാത്തിരിപ്പ് ഗുണകരമാകില്ലെന്ന് മുന്നറിയിപ്പ്

യു.എസുമായുള്ള വ്യാപാര ചർച്ചകളിൽ ‘തന്ത്രങ്ങൾ’ ഇല്ല: നിലപാട് വ്യക്തമാക്കി കാനഡ പ്രധാനമന്ത്രി

സമാധാന നൊബേല്‍: ട്രംപും നാമനിര്‍ദ്ദേശ പട്ടികയില്‍; റിപ്പോര്‍ട്ടുമായി റോയിട്ടേഴ്സ്

Top Picks for You
Top Picks for You