newsroom@amcainnews.com

സസ്‌കാച്വാനില്‍ അഞ്ച് മണിക്കൂറിനുള്ളില്‍ എട്ട് ചുഴലിക്കാറ്റുകള്‍

കഴിഞ്ഞ ആഴ്ച പ്രവിശ്യയില്‍ അഞ്ച് മണിക്കൂറിനുള്ളില്‍ എട്ട് ചുഴലിക്കാറ്റുകള്‍ ആഞ്ഞുവീശിയതായി സ്ഥിരീകരിച്ച് എന്‍വയണ്‍മെന്റ് ആന്‍ഡ് ക്ലൈമറ്റ് ചേഞ്ച് കാനഡ. ജൂണ്‍ 19-ന് സസ്‌കാച്വാനില്‍ ശക്തമായ ഇടിമിന്നലുകള്‍ക്കൊപ്പമുണ്ടായ ചുഴലിക്കാറ്റുകള്‍ വലിയ നാശനഷ്ടങ്ങള്‍ വരുത്തിയിരുന്നു. അസ്ഥിരമായ കാറ്റ്, ശക്തമായ ഇടിമിന്നലിനും ചുഴലിക്കാറ്റുകള്‍ക്കും അനുകൂലമായ സാഹചര്യമൊരുക്കിയെന്ന് കാലാവസ്ഥാ നിരീക്ഷകന്‍ ക്രോഫോര്‍ഡ് ലൂക്ക് പറഞ്ഞു. ഇത്തരത്തില്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ ഒന്നിലധികം ചുഴലിക്കാറ്റുകള്‍ ഉണ്ടാകുന്നത് അസാധാരണമാണെങ്കിലും മുന്‍പും സംഭവിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വൈകുന്നേരം 4:23-നും രാത്രി 9:10-നും ഇടയിലാണ് പ്രവിശ്യയുടെ വിവിധ ഭാഗങ്ങളിലായി ചുഴലിക്കാറ്റുകള്‍ ഉണ്ടായത്. ഇവയില്‍ രണ്ടെണ്ണം വലിയ നാശനഷ്ടങ്ങള്‍ വരുത്തി. വൈദ്യുതി തൂണുകളും മരങ്ങളും നിലംപൊത്തുകയും എണ്ണടാങ്കുകള്‍ പറന്നുപോവുകയും ചെയ്തു. ചില ഫാം യാര്‍ഡുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു.

സസ്‌കാച്വാനില്‍ ഒരു വര്‍ഷം ശരാശരി 15 ചുഴലിക്കാറ്റുകളാണ് ഉണ്ടാകാറുള്ളത്. ഈ വര്‍ഷം ഇതുവരെ 12 ചുഴലിക്കാറ്റുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. കാലാവസ്ഥാ മാറ്റങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അറിയിക്കണമെന്ന് അധികൃതര്‍ പൊതുജനങ്ങളോട്അഭ്യര്‍ത്ഥിച്ചു.

You might also like

ഹൈവേകളിലെ വേഗപരിധി വർധിപ്പിച്ച് ഒൻ്റാരിയോ സർക്കാർ

തൃശൂരിൽ പുതിയ നെസ്‌കഫേ കിയോസ്ക്: നെസ്‌ലെ ഇന്ത്യയും റെയിൽവേയും കൈകോർക്കുന്നു

യുഎഇ ഓൺ-അറൈവൽ വിസ ആനുകൂല്യം ആറ് രാജ്യങ്ങളിലെ പൗരന്മാർക്ക് കൂടി ലഭ്യമാക്കി

പുതിയ ആരോഗ്യനയം സെപ്റ്റംബർ മുതൽ: ആൽബർട്ട സർക്കാർ

ഈ എളുപ്പവഴികളിലൂടെ തോട്ടത്തിലെ പായൽ പൂർണ്ണമായി ഇല്ലാതാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

യുഎസിലെ യൂട്ടായില്‍ കത്തിപ്പടർന്ന് കാട്ടുതീ: ജനങ്ങളെ ഒഴിപ്പിക്കുന്നു

Top Picks for You
Top Picks for You