newsroom@amcainnews.com

അധ്യാപക-അനധ്യാപക ക്ഷാമം; വിദ്യാർത്ഥികൾക്കും മാതാപിതാക്കൾക്കും ആശങ്ക, ബ്രിട്ടിഷ് കൊളംബിയയുടെ വിദ്യാഭ്യാസ മേഖലയിലെ പ്രതിസന്ധി രൂക്ഷമാകുന്നതായി റിപ്പോർട്ട്

വൻകൂവർ: അധ്യാപകരുടെയും അനധ്യാപക ജീവനക്കാരുടെയും ക്ഷാമം ബ്രിട്ടിഷ് കൊളംബിയയുടെ വിദ്യാഭ്യാസ മേഖലയിലെ പ്രതിസന്ധി രൂക്ഷമാക്കുന്നതായി റിപ്പോർട്ട്. പ്രവിശ്യയിലെ സ്‌കൂളുകളിലെ സ്റ്റാഫുകളുടെ ക്ഷാമം വിദ്യാർത്ഥികൾക്കും മാതാപിതാക്കൾക്കും ഒരുപോലെ ആശങ്ക സൃഷ്ടിക്കുന്നു. അതേസമയം എത്ര തസ്തികകൾ നികത്തണമെന്ന കൃത്യമായ കണക്കുകൾ പക്കലില്ലാത്തത് വലിയൊരു പോരായ്മയാണെന്ന് ബിസി ടീച്ചേഴ്‌സ് ഫെഡറേഷൻ (BCTF) പറയുന്നു. ജീവനക്കാരുടെ ക്ഷാമം എലിമെൻററി, മിഡിൽ, ഹൈസ്‌കൂളുകളെ സാരമായി ബാധിച്ചതായി BCTF പ്രസിഡൻ്റ് ക്ലിൻ്റ് ജോൺസ്റ്റൺ അറിയിച്ചു.

അധ്യാപകരുടെ കുറവ് മാത്രമല്ല, എജ്യുക്കേഷൻ അസിസ്റ്റന്റുകളുടെ കുറവും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ആവശ്യത്തിന് എജ്യുക്കേഷൻ അസിസ്റ്റന്റുകളില്ലാത്തതിനാൽ ഈ ജോലി കൂടി അധ്യാപകർ ഏറ്റെടുക്കേണ്ടി വരുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. പൊതുവിദ്യാഭ്യാസ സമ്പ്രദായത്തിൽ കൂടുതൽ പണം നിക്ഷേപിക്കുക എന്നതാണ് ഇതിനൊരു പരിഹാരമെന്ന് അദ്ദേഹം പറയുന്നു. ഈ പ്രശ്‌നം പരിഹരിക്കേണ്ട ഉത്തരവാദിത്വം വിദ്യാഭ്യാസ മന്ത്രാലയത്തിനാണെന്നും ജോൺസ്റ്റൺ വ്യക്തമാക്കി.

You might also like
Excise inspection at Anto Augustine's Wayanad house; 43 litres of foreign liquor and wine seized

ആന്റോ അഗസ്റ്റിന്റെ വയനാട്ടിലെ വീട്ടിൽ എക്സൈസ് പരിശോധന; 43 ലിറ്റർ വിദേശമദ്യവും വൈനും പിടിച്ചെടുത്തു

Major Malayalam movies released on OTT this week

ഈ ആഴ്ച ഒടിടിയിൽ റിലീസ് ചെയ്ത പ്രധാന മലയാളം ചിത്രങ്ങൾ

Green card applicants can now be rejected over use of Medicaid, food stamps & free school lunch programmes

മെഡികെയ്ഡ്, ഫുഡ് സ്റ്റാമ്പുകൾ, സൗജന്യ സ്കൂൾ ഉച്ചഭക്ഷണ പദ്ധതികൾ എന്നിവ ഉപയോഗിച്ചാൽ ഗ്രീൻ കാർഡ് അപേക്ഷകൾ നിരസിക്കപ്പെടാം

India-Canada Trade Agreement: 4th Round of Comprehensive Economic Partnership Talks Concluded

ഇന്ത്യ-കാനഡ വ്യാപാര കരാർ: സമഗ്ര സാമ്പത്തിക പങ്കാളിത്ത ചർച്ചകളുടെ നാലാം ഘട്ടം സമാപിച്ചു

Minister Sidhu speaks with Kazakhstan’s Minister of Trade and Integration

കസാഖ്‌സ്താൻ വ്യാപാര-ഇന്റഗ്രേഷൻ മന്ത്രിയുമായി മന്ത്രി സിദ്ദു സംസാരിച്ചു

Bodies of Malayali women killed in America will be brought home next week

അമേരിക്കയിൽ കൊല ചെയ്യപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങൾ അടുത്ത ആഴ്ച നാട്ടിലെത്തിക്കും

Top Picks for You
Top Picks for You