newsroom@amcainnews.com

ഇറാന്‍- ഇസ്രയേല്‍ സംഘര്‍ഷം: ടെഹ്റാനിലെ എംബസികള്‍ അടച്ചുപൂട്ടി രാജ്യങ്ങള്‍

ഇറാനും ഇസ്രയേലും തമ്മിലുള്ള വ്യോമാക്രമണം കടുപ്പിച്ചതോടെ
ടഹ്റാനിലുള്ള ചില രാജ്യങ്ങളുടെ എംബസികള്‍ അടച്ചുപൂട്ടാനും ഉദ്യോഗസ്ഥരോട് ഇറാന്‍ വിടാന്‍ ഉത്തരവിടുകയും ചെയ്തു. ന്യൂസിലന്‍ഡ് , ഓസ്ട്രേലിയ , ചെക്ക് റിപ്പബ്ലിക്, ബള്‍ഗേറിയ, പോര്‍ച്ചുഗല്‍, സ്വിറ്റ്‌സര്‍ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളുടെ എംബസികളാണ് താത്ക്കാലികമായി അടച്ചത്.മേഖലയിലെ വ്യോമാതിര്‍ത്തി അടച്ചിടുകയും മറ്റ് രാജ്യങ്ങള്‍ ഇസ്രയേലിലും ഇറാനിലുമുള്ള തങ്ങളുടെ പൗരന്മാരെ ഒഴിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിച്ചുകൊണ്ടിരിക്കുകയുമാണ്.

ഓസ്‌ട്രേലിയ തങ്ങളുടെ എല്ലാ പൗരന്മാരോടും എംബസിയിലെ ഉദ്യോഗസ്ഥരോടും ഇറാന്‍ വിടാന്‍ നിര്‍ദേശം നല്‍കി. . ടെഹ്‌റാനിലെ തങ്ങളുടെ എംബസി പ്രവര്‍ത്തനങ്ങള്‍ താത്ക്കാലികമായി നിര്‍ത്തിവെക്കുകയാണെന്ന് വിദേശകാര്യ മന്ത്രി പെന്നി വോങ് അഡലെയ്ഡില്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.കൂടാതെ എല്ലാ ഓസ്‌ട്രേലിയക്കാരും ഇറാന്‍ വിടണമെന്നാണ് നിര്‍ദേശം.

ഇറാനില്‍ കഴിയുന്ന ഏകദേശം 2,000 ഓസ്‌ട്രേലിയക്കാരും അവരുടെ കുടുംബാംഗങ്ങളും തിരികെ പോകാന്‍ ആഗ്രഹിക്കുന്നുണ്ടെന്നും 1,200 പേര്‍ ഇസ്രയേലിലാണെന്നും വോങ് പറഞ്ഞു. ടെല്‍ അവീവ് എംബസിയില്‍ റിപ്പോര്‍ട്ട് ചെയ്ത 200 പേരില്‍ 48 ഓസ്‌ട്രേലിയക്കാര്‍ ഇസ്രയേല്‍ അല്ലെങ്കില്‍ അയല്‍രാജ്യമായ ജോര്‍ദാനിലേക്ക് പോയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. 44 ഓസ്ട്രിയന്‍, യൂറോപ്യന്‍ യൂണിയന്‍ പൗരന്മാരെ തുര്‍ക്കിയിലേക്കും അര്‍മേനിയയിലേക്കും മാറ്റി.

You might also like

കേരള ബജറ്റ്: റെമിറ്റൻസ് ഇക്കോണമിയിൽ നിന്ന് നിക്ഷേപ സൗഹൃദ സംസ്ഥാനത്തിലേക്ക്; പ്രവാസികൾക്ക് പുതിയ പ്രതീക്ഷ

സുരക്ഷാ വിവരങ്ങൾ കൈമാറാൻ ഇന്ത്യയും കാനഡയും; പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രാജ്യത്തേക്ക് ക്ഷണിച്ച് മാർക്ക് കാർണി

കുടിയേറ്റക്കാരുടെ ഹൗസ് ഓണർഷിപ്പ് നിരക്കിൽ വൻ വർധന: സ്റ്റാറ്റിസ്റ്റിക്സ് കാനഡ

ഇന്ധന നികുതിയിളവ് നൽകാൻ ആൽബർട്ട സർക്കാർ

മൂന്ന് സിംഹക്കുട്ടികളെ വളർത്തിയ നായ; വർഷങ്ങൾക്ക് ശേഷം ആ സിംഹക്കൂടിന് മുന്നിൽ വെച്ച് ആരും പ്രതീക്ഷിക്കാത്തത് സംഭവിച്ചപ്പോൾ…

കാഞ്ഞങ്ങാട് വാഹനാപകടം: ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് സിവിൽ പോലീസ് ഓഫീസർമാരുടെ കാലുകൾ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു

Top Picks for You
Top Picks for You